സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച 2 പേർ പിടിയിൽ

പാലക്കാട്: വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗസംഘം പമ്പിലെ ജീവനക്കാരുമായി തർക്കമുണ്ടായത്. തർക്കത്തിന് പിന്നാലെ പമ്പിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മൂവർ സംഘം ജീവനക്കാരെ അസഭ്യം പറയുകയും, പിന്നാലെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളിൽ സംഘം പെട്രോൾ വാങ്ങുകയും ചയ്തു. തുടർന്നണ് […]
Read more

വാളയാർ ചെക്പോസ്റ്റിൽ എട്ടുകോടി രൂപയുടെ സ്വർണം പിടികൂടി

പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ, ഹിദേഷ് ശിവറാം സേലങ്കി എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു പ്രതികൾ. പോളിത്തീൻ കവറുകളടക്കം 8.696 കിലോഗ്രാം ഭാരമുണ്ട്. സ്വർണം തൃശ്ശൂരിലേക്കു കൊണ്ടുവന്നതാണെന്നാണു ലഭിക്കുന്ന വിവരം. വാളയാർ എൻഫോഴ്സ്മെന്റ് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷ്, എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ബി.ജെ.ശ്രീജി, […]
Read more

തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വീടിനകത്ത് പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണും കൈയും കെട്ടിയിട്ട് വീടിനകത്ത് പൂട്ടിയിട്ട് 70 കോടി ചോദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഒൻപതു പേർ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. കൈകൾ രണ്ടും കെട്ടിയിട്ടു കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ മർദിച്ച് അവശനാക്കി, രക്തത്തിൽ കുളിച്ച മുഹമ്മദാലിയോട് മൊബൈൽ ഫോണിൽ ബന്ധുക്കളോട് 70 കോടി രൂപ ആവശ്യപ്പെടുന്നതാണ് ദൃശ്യത്തിൽ […]
Read more

തോറ്റതോടെ രാജിവച്ച് കോൺഗ്രസ് നേതാവ്

പാലക്കാട്: മൽസരിച്ച സീറ്റുകളിലെല്ലാം ദയനീയ പരാജയം ഏറ്റുവാങ്ങി അമ്പലപ്പാറ പഞ്ചായത്തിൽ സംപൂജ്യരായി കോൺഗ്രസ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് അമ്പലപ്പാറയിലെ രണ്ട് ഡിവിഷനിൽ നിന്ന്  സ്ഥാനാർഥികൾ ഇല്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കി. തോൽവിയെ തുടർന്ന് മണ്ഡലം പ്രസിഡൻ്റ് രാജിക്കത്ത് നൽകി. കൈപ്പത്തി ചിഹ്നത്തിൽ മൽസരിച്ച 11 വാർഡുകളിലും കോൺഗ്രസ് പരാജയം ഏറ്റുവാങ്ങി. അഞ്ച് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ ഇറക്കിയും ജയം നേടാമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. മണ്ഡലം പ്രസിഡൻ്റ് കെ കെ സാജൻ മുരുക്കുംപറ്റ വാർഡിൽ മൽസരത്തിന് ഇറങ്ങിയെങ്കിലും […]
Read more

ഷൊർണൂർ നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലാതെ ഇടതുപക്ഷം തുലാസിൽ തൂങ്ങിമുന്നണികൾ

പാലക്കാട്: വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന ഷൊർണൂർ നഗരസഭയിൽ ഇത്തവണയും ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷമില്ല. ഇതോടെ ഭരണവും തുലാസിലായി. ഭരിക്കാൻ 18 സീറ്റുകൾ ആവശ്യമായവിടെ എൽഡിഎഫിന് 17 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വാർഡ് 32 മഞ്ഞക്കാടിൽ എൽഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച പി. നിർമ്മലയുടെ നീക്കം നഗരസഭ ഭരണത്തിന് നിർണായകമാകും. ഭരണം നിലനിർത്താൻ പി . നിർമ്മലയെ എൽഡിഎഫിന് ഒപ്പം ചേർത്താനുള്ള ശ്രമവും സിപിഎം  നടത്തുന്നുണ്ട്. എന്നാൽ അങ്ങനെ എൽഡിഎഫിനൊപ്പം നിൽക്കണമെങ്കിൽവനിത […]
Read more

വാണിയംകുളത്ത് കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ ഭീഷണി

പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാത്തതിന്‍റെ പേരില്‍ ഭീഷണി. പാലക്കാട് വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്ന് പേരടങ്ങിയ സംഘം ഓട്ടോറിക്ഷയിൽ പമ്പിൽ എത്തിയത്. ബോട്ടിൽ കൈവശമില്ലെന്നും ഒരു ബോട്ടിലിൽ പെട്രോൾ നിറച്ച് തരണമെന്നും ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. ബോട്ടിൽ ഇവിടെ ഇല്ലെന്നും കൊണ്ടുവരണമെന്നും ജീവനക്കാർ പറഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി ബോട്ടിൽ പമ്പിൽ ഉണ്ടോയെന്ന് പരിശോധിക്കുകയും അതിനിടയിൽ ജീവനക്കാരെ അസഭ്യം പറയുകയും […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗ കേസില്‍ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫെന്നാണ് കേസ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. എന്നാല്‍ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹര്‍ജിയില്‍ ജോബി ജോസഫ് പറയുന്നത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ […]
Read more

സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് വിജയിച്ച ബിജെപി സ്ഥാനാർത്ഥി

പാലക്കാട്: സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ വാ​ഗ്‍ദാനം പാലിച്ച് പാലക്കാടിലെ ബിജെപി സ്ഥാനാർത്ഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നയാൾക്ക് സ്വർണം നൽകുമെന്ന വാ​ഗ്ദാനമാണ് പാലിച്ചത്. പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ദീപക്കാണ് സ്വർണം നൽകിയത്. മണിപ്പൂരിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ സൈനികനാണ് ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചത്. പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി വിജയിക്കുന്നത്. ഇതിന് മുമ്പ് ബിജെപിക്ക് സീറ്റൊന്നും ഇല്ലായിരുന്നെങ്കിലും വിജയിക്കുമെന്ന് ദീപക് ഉറച്ചു വിശ്വസിച്ചിരുന്നു. മത്സര ഫലം […]
Read more

കാട്ടുപന്നിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരനും മകള്‍ക്കും പരിക്ക്

പാലക്കാട്: വടക്കഞ്ചേരി കിഴക്കഞ്ചേരിയില്‍ കാട്ടുപന്നിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനും മകള്‍ക്കും പരിക്ക്. കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കല്‍ വീട്ടില്‍ ഹക്കീമും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ സഫ ഫാത്തിമയുമാണ് അപകടത്തില്‍പെട്ടത്കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറില്‍ ഇടിച്ചതിന് പിന്നാലെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. രാത്രി എട്ട് മണിയോടെ വാല്‍ക്കുളമ്പ് പാറച്ചാട്ടം-കൊട്ടടി റോഡിലാണ് അപകടം നടന്നത്. ട്യൂഷന് പോയ സഫ ഫാത്തിമയുമായി തിരികെ വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു ഹക്കീമിന്റെ സ്കൂട്ടറില്‍ കാട്ടുപന്നി ഇടിച്ചത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ […]
Read more

ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്

പാലക്കാട്: ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ തുടര്‍ന്ന് സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ തല്ല്. പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്‍റ് സ്കൂളിലാണ് പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ തല്ലിയത്. ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലിയാണ് രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞ് ആക്രമണം നടത്തിയത്. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടാവുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.