Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

കഞ്ചാവുമായി ലഹരി സംഘത്തിലെ പ്രധാനി അറസ്റ്റ്

പാലക്കാട്: ലഹരി മാഫിയ ശൃംഖലയ്ക്ക് ശക്തമായ തിരിച്ചടിയായി, കഞ്ചാവുമായി ലഹരിസംഘത്തിലെ പ്രധാനിയെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കാരയങ്കാട് സ്വദേശി അരുൺരാജ് (29) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ കൈവശം നിന്നും അര കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കാരയങ്കാടിന് സമീപം പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് അരുൺരാജിനെ പിടികൂടാനായത്. വടക്കഞ്ചേരിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ–കോളേജ് വിദ്യാർത്ഥികൾക്കുമടക്കം കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് […]
Read more

കൊഴിഞ്ഞാവാറയിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 25നാണ് ഭാര്യ ദീപികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ദീപികയ്ക്ക് അപസ്മാരമാണെന്നായിരുന്നു ശിവദാസൻ അയൽവാസികളെ അറിയിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് സംഭവത്തിന്റെ യഥാർത്ഥ വിവരം പുറത്തുവന്നത്. […]
Read more

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; ജനവാസ മേഖലയിൽ ഭീഷണി

പാലക്കാട്: ഓടംതോട്– നന്നങ്ങാടി മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ശക്തമാകുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാനിനെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ജനങ്ങളിൽ ഭീതിയുണർത്തിയത്. തിങ്കളാഴ്ച വൈകുന്നേരം തോട്ടത്തിൽ ജോലിക്കെത്തിയ ധർമരാജൻ എന്ന ടാപ്പിംഗ് തൊഴിലാളിക്ക് മാനിന്റെ കരച്ചിൽ കേട്ടതായി പറയുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ടാപ്പിംഗിനിടെ ഇയാൾ കടുവയെ നേരിൽ കാണുകയും ചെയ്തു. സ്ഥലത്തെത്തിയപ്പോൾ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായിരുന്ന മാനിന്റെ ജഡമാണ് കണ്ടെത്തിയത്.ഇരയെ പിടികൂടി ഭക്ഷിച്ച രീതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ […]
Read more

നിയമസഭാ തെരഞ്ഞെടുപ്പ്; പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ചുമരെഴുത്ത് പ്രചാരണം ആരംഭിച്ചു

പാലക്കാട്: തെരഞ്ഞെടുപ്പിന് കളമൊരുങ്ങും മുമ്പ് തന്നെ പ്രചാരണം ആരംഭിച്ച് യുഡിഎഫ്. പാലക്കാട് നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് യുഡിഎഫ് ചുമരെഴുത്ത് ആരംഭിച്ചത്. സ്ഥാനാർത്ഥിയുടെ പേര് എഴുതാനുള്ള സ്ഥലം മാത്രം ഒഴിച്ചിട്ടാണ് ചുമരെഴുത്തുകൾ. പ്രാദേശിക ഘടകങ്ങളാണ് തെരഞ്ഞെടുപ്പ് പോർക്കളത്തിലേക്ക് കേരള രാഷ്ട്രീയം എത്തും മുന്നേ ചുമരെഴുത്ത് ആരംഭിച്ചത്. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം ആയിരിക്കും പാലക്കാട് നടക്കുക. നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ യുഡിഎഫിന് ഒരു തിരിച്ചടി ആവുകയേയില്ല എന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. രാഹുൽ സൃഷ്ടിച്ച ആഘാതങ്ങൾ മറികടന്നു […]
Read more

ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി ക്വാറിക്ക് ഒത്താശ നിൽക്കുന്നുവെന്ന് കൗൺസിലിൽ ആരോപണം

പാലക്കാട്: പൊതുജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒറ്റപ്പാലം പനമണ്ണയിലെ ഇത്തിയൻ മല ക്വാറിയുമായി ബന്ധപ്പെട്ട കൗൺസിൽ തീരുമാനം അട്ടിമറിക്കപ്പെട്ടെന്ന് കൗൺസിലിൽ അംഗങ്ങളുടെ ആരോപണം. ക്വാറിക്ക് നൽകിയ സ്‌റ്റോപ്പ് മെമ്മോ നഗരസഭാ സെക്രട്ടറി ഭാഗികമായി മരവിപ്പിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ കൗൺസിൽ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടതെന്നാണ് വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ആരോപണമുയർന്നത്. ഇത് തുടർന്ന് കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാക്കേറ്റം ഉണ്ടായി . നഗരസഭാ സെക്രട്ടറി ക്വാറിക്ക് ഒത്താശ ചെയ്യുകയാണെന്നും യൂഡിഎഫ്, ബിജെപി കൗൺസിലർമാർ ആരോപിച്ചു. കഴിഞ്ഞ ആഴ്ച […]
Read more

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം സമാപിച്ചു

പാലക്കാട്: ജില്ലയിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ‘ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം’ (2025–26) വിജയകരമായി സമാപിച്ചു. കഴിഞ്ഞ ശനിയാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലയിലെ മിടുക്കരായ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്റ്റുകൾ ഏറെ ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്ത ജില്ലാ കളക്ടർ കുട്ടികളുമായി സംവദിക്കുകയും അവരുടെ മികച്ച പ്രോജക്റ്റുകൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. ജീവിതമാണ് ഏറ്റവും പ്രധാനമെന്നും, പഠനവും കരിയറും എല്ലാം ജീവിതത്തെ മികച്ചതാക്കാനുള്ള ഉപാധികളാണെന്നും കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. എല്ലാവരിലും പ്രതിഭയുണ്ടെന്നും […]
Read more

മഹാനായ മനുഷ്യത്വസ്നേഹി ആർ. കെ.യുടെ അനുസ്മരണം; പാർട്ടി ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു

ആർ. കെ. മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നുവെന്ന് സുരേഷ് ബാബു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിച്ച നേതാവായിരുന്നു ആർ. കെ.യെന്നും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്നത്തെ സമൂഹത്തിനും വരും തലമുറയ്ക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക നീതിക്കും മാനവിക മൂല്യങ്ങൾക്കും വേണ്ടി ആർ. കെ. നടത്തിയ ഇടപെടലുകൾ കാലാതീതമാണെന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച മറ്റ് വക്താക്കൾ അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ നന്മ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലൂടെ ആർ. […]
Read more

താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്കും നവീകരിച്ച അത്യാഹിത വിഭാഗവും ഉദ്ഘാടനം 31ന്

പാലക്കാട്: താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെയും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെയും ഉദ്ഘാടനം 2026 ജനുവരി 31 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആലത്തൂർ ദേശീയ മൈതാനിയിൽ നടക്കും. ബഹു. ആലത്തൂർ എം.എൽ.എ പ്രസേനൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ബഹു. ആരോഗ്യ, കുടുംബക്ഷേമ, ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബഹു. ആലത്തൂർ എം.പി ശ്രീ. കെ. രാധാകൃഷ്ണൻ, തരൂർ എം.എൽ.എ ശ്രീ. പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് […]
Read more

വളർത്ത് നായ പാമ്പ് കടിയേറ്റ് ചത്തു;തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ

പാലക്കാട്: വളർത്ത് നായ പാമ്പ് കടിയേറ്റ് ചത്തു. കൂറ്റനാട് വട്ടേനാട് സ്കൂളിന് സമീപത്തെ തൊഴുക്കാട്ട് വളപ്പിൽ മുരളീധരന്‍റെ വളർത്തുനായയാണ് ചത്തത്. തിരച്ചിലിനൊടുവിൽ വീട്ടുവളപ്പിൽ നിന്നും 7 അടി വലിപ്പമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. മുരളീധരന്‍റെ വീട്ടിൽ 12 വർഷമായി വളർത്തുന്ന നായയെയാണ് പാമ്പ് കിടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.നായയുടെ മൂക്കിലും ചെവിയിലുമായിരുന്നു കടിയേറ്റത്. തുടർന്ന് പൊതു പ്രവർത്തകൻ രവി കുന്നത്ത്, ഫോറസ്റ്റ് റസ്ക്യൂവാച്ചർ സുധീഷ് കൂറ്റനാട് എന്നിവർ സ്ഥലത്തെത്തി. […]
Read more

പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങളാണ് കവർന്നത്. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്. വീടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. രാവിലെ ഓമന വന്നപ്പോഴാണ് കവർച്ചാ വിവരം […]
Read more

Recent News

Advertisement
WhiteswanTV Footer