Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

പട്ടാമ്പി: ലോട്ടറി കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജൻസീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജു പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 21ന് പുലർച്ചെയാണ് സൗമ്യ ലോട്ടറി ഏജൻസീസിൽ മോഷണം നടന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി. ചെറുപ്പം മുതൽ ലോട്ടറി വാങ്ങുന്നത് […]
Read more

കായിക അധ്യാപകന്റെ ലൈംഗികാതിക്രമ കേസിൽ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി

പാലക്കാട്: കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. വിദ്യാർത്ഥിയുടെ മൊഴിയിൽ അധ്യാപകനെതിരെ മൂന്നാമത്തെ എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിനിടയിലാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. പാലക്കാട് നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് അധ്യാപകനെതിരെ ലൈംഗിക പരാതി നൽകിയത്. റിമാൻഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസിൻ്റെ തീരുമാനം. അധ്യാപകന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് […]
Read more

കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്

പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി മോതിക്കൽ പ്രദേശത്ത് വീടിന്റെ സിറ്റൗട്ടിൽ കയറി കാട്ടുപന്നി ആക്രമിച്ച സംഭവത്തിൽ യുവാവിന് പരുക്കേറ്റു. പരുക്കേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മോതിക്കൽ ഇടിഞ്ഞാടി ഭാഗത്തെ വെള്ളാഞ്ചിരി അഷറഫിന്റെ മകൻ മുസഫിർ (20) എന്ന യുവാവിനാണ് പരുക്കേറ്റത്. ജോലിക്കു പോകാനായി പിതാവ് അഷറഫിനൊപ്പം രാവിലെ വീടിന്റെ സിറ്റൗട്ടിലേക്ക് ഇറങ്ങിയ ഉടൻ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പന്നിയുടെ തേറ്റ തട്ടി കാൽമുട്ടിന് പരുക്കേറ്റു. ഉടൻ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ ഗുരുതര പരുക്കുകൾ ഒഴിവായി. ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. […]
Read more

എസ്. സദാശിവ മാരാർ അന്തരിച്ചു; സംസ്കാരം ഐവർമഠത്തിൽ

പാലക്കാട്: അഖിലകേരള മാരാർ ക്ഷേമസഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സഭയുടെ മുഖപത്രമായ സോപാനധ്വനി യുടെ പത്രാധിപരുമായ എസ്. സദാശിവ മാരാർ (85) അന്തരിച്ചു. പുതുക്കോട് കിഴക്കേ ഗ്രാമം ‘മാരാത്ത്’ വീട്ടിലായിരുന്നു താമസം. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജില്ലാ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാരാർ ക്ഷേമസഭയുടെ ആരംഭകാലം മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം ദീർഘകാലം സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ബഹുഭാഷാ പണ്ഡിതനും ക്ഷേത്ര അനുഷ്ഠാന വിഷയങ്ങളിൽ അഗാധ പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു. ഷഡാധാര പ്രതിഷ്ഠ ഉൾപ്പെടെയുള്ള താന്ത്രിക വിഷയങ്ങളിലെയും […]
Read more

തെരഞ്ഞെടുപ്പ് പ്രവർത്തനം; പാലക്കാട് ജില്ലയ്ക്ക് സംസ്ഥാനതല അംഗീകാരം

പാലക്കാട്: പ്രാപ്യവും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിനുള്ള അംഗീകാരമായി പാലക്കാട് ജില്ലയ്ക്ക് സംസ്ഥാനതല അംഗീകാരം ലഭിച്ചു. ദേശീയ വോട്ടേഴ്സ് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മാന്യനായ കേരള ഗവർണർ പുരസ്കാരം വിതരണം ചെയ്തു. പാലക്കാട് ജില്ലാ കളക്ടർ ഡോ. മാധവിക്കുട്ടി ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. ശാരീരിക വെല്ലുവിളികളുള്ളവരടക്കമുള്ള എല്ലാ അർഹരായ പൗരന്മാർക്കും മാന്യമായും സുലഭമായും വോട്ടവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കിയ നടപടികളാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാൻ കാരണമായത്. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, […]
Read more

പാലക്കാട് ട്വന്‍റി 20യിൽ നിന്ന് കൂട്ടരാജി

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമടയിൽ ട്വന്‍റി-20 പാർട്ടിയിൽ നിന്ന് കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്‍റി-20യുടെ തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്‍റി-20യിൽ ലയിച്ചിരുന്നുവെങ്കിലും, എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ അറിയിച്ചു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച മുഴുവൻ അംഗങ്ങളും ട്വന്‍റി-20യിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു. പാർട്ടിയിൽ നിന്ന് പുറത്തു വന്നവർ ജനകീയ വികസന മുന്നണിയായി തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാബു എം. ജേക്കബ് പാർട്ടി പ്രവർത്തകരുമായി […]
Read more

ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം പൂർത്തിയായി

പാലക്കാട്: കൂനത്തറ പോണാട് കരിങ്കനാമറ്റം അലീന ജോൺസൺ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്നും അല്പം അകലെയുള്ള ആറാണിയിലെ ക്വാറിയിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.വരവൂരിലെ ഭർത്താവിന്റെ വീട്ടിലായിരുന്ന അലീന, സഹോദരിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനായാണ് തിങ്കളാഴ്ച പോണാട്ടെ സ്വന്തം വീട്ടിലെത്തിയത്. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ക്വാറിക്ക് സമീപം അലീനയുടെ ചെരുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറിയിലെ വെള്ളത്തിൽ മൃതദേഹം […]
Read more

നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മയുടെ വേറിട്ട പ്രതിഷേധം

പാലക്കാട്: നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മയുടെ വേറിട്ട പ്രതിഷേധം. തിരക്കേറിയ പാലക്കാട് ഐ എം എ ജംഗ്ഷനിലാണ് നിസ്കാരം നടന്നത്. ഇതേ തുടർന്ന് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ പോലീസ് ഇടപെട്ട് വീട്ടമ്മയെ നീക്കികുനിയമത്തൂർ സ്വദേശിയായ അനീസയാണ് റോഡിൽ നിസ്ക്കരിച്ചത്. ഉച്ചയ്ക്ക് 12 30 ന് പാലക്കാട് IMA ജംഗ്ഷനിലായിരുന്നു സംഭവം. അനീസയുടെ മരണപ്പെട്ട ഭർത്താവിന് അവകാശപ്പെട്ട ഭൂമിയുടെ വിഹിതം ഇവരുടെ കുടുംബത്തിന് നൽകാതെ ഭർത്താവിൻ്റെ സഹോദരന്മാർ വീതം വെച്ചിരുന്നു. കൊല്ലങ്കോട് നണ്ടൻ കിഴാഴിയിലായിരുന്നു ഭർത്താവിൻറെ വീട്. ആകെ […]
Read more

പട്ടാമ്പി ലോട്ടറി കടയിലെ മോഷണം; പ്രതി പിടിയിൽ

പാലക്കാട്: പട്ടാമ്പി സൗമ്യ ലോട്ടറി ഏജൻസിയിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജുവിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 21 നാണു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാമ്പി റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തുള്ള സൗമ്യ ലോട്ടറി ഏജൻസിയുടെ ഷട്ടർ കുത്തിതുറന്ന് 5 ലക്ഷത്തിലധികം രൂപയുടെ ലോട്ടറിയാണ് കവർന്നത്. ഇതിൽ സമ്മാനാർഹമായ ലോട്ടറിയിലെ ചിലത് ഇയാൾ പലസ്ഥലങ്ങളിലും ആയി മാറ്റിയിട്ടുമുണ്ട്. തുടർന്ന് ഈ സ്ഥാപനങ്ങളുടെ സമീപത്തുള്ള സിസിടിവി കേന്ദ്രീകരിച്ചും […]
Read more

ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയം കാർമൽ സ്കൂളിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിയാണ് മരിച്ചത്. രാത്രി കിടന്നുറങ്ങിയ യുവാവ് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് കല്ലടിക്കോട് പോലീസ് അറിയിച്ചു. എന്നാൽ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer