Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

തസ്വ്‌ഫിയ ആദർശ സമ്മേളനം നടന്നു

പാലക്കാട്: ആലത്തൂർ മണ്ഡലം യൂത്ത് സംഘടിപ്പിച്ച തസ്വ്‌ഫിയ ആദർശ സമ്മേളനം ചുണ്ടക്കാട് നടന്നു. ആത്മശുദ്ധിയും ധാർമിക ജീവിതവും ലക്ഷ്യമാക്കി സംഘടിപ്പിച്ച സമ്മേളനം വിശ്വാസികളിൽ ആത്മീയ ചിന്തയും സാമൂഹിക ബോധവും വളർത്തുന്നതായി. സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷകനായി ഹാഷിം മൂസ സ്വലാഹി ഒറ്റപ്പാലം പങ്കെടുത്തു. തസ്വ്‌ഫിയ എന്ന ആത്മശുദ്ധിയുടെ ആശയം ഇസ്‌ലാമിക ജീവിതക്രമത്തിൽ നിർണായക സ്ഥാനമുള്ളതാണെന്നും, വ്യക്തി ജീവിതം ശുദ്ധീകരിക്കപ്പെടുമ്പോഴേ സമൂഹം ശരിയായ ദിശയിൽ മുന്നേറുകയുള്ളുവെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. ആധുനിക ജീവിതശൈലിയിൽ വർധിച്ചു വരുന്ന അശാന്തിയും ധാർമിക തകർച്ചയും […]
Read more

പാലക്കാട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാട്ടുകൽ സ്വദേശി റഫീക്ക് ആണ് മരിച്ചത്. വട്ടമ്പലം ആശുപത്രിയിൽ നിന്നും തിരിച്ച് രാത്രി വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദ പരിക്കേറ്റ് ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read more

ചികിത്സാപ്പിഴവിൽ കൈ നഷ്‌ടമായ ഒമ്പതുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്ന്

പാലക്കാട്: ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുവയസുകാരിയുടെ ശാസ്ത്രക്രിയ ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടക്കുന്നത്. മാദ്ധ്യമ വാർത്തകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ശസ്ത്രക്രിയയ്ക്കുവേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയത്. അദ്ദേഹം ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും. 2025 സെപ്‌തംബർ 24നായിരുന്ന വിനോദിനിയുടെ കൈയ്ക്ക് സംഭവിച്ചത്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിനോദിനിയുടെ വലതു കൈയ്ക്ക് മുറിവും ഒടിവും സംഭവിക്കുകയായിരുന്നു. പിന്നാലെ സർക്കാർ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് കൈ മുറിച്ചുമാറ്റിയത്. കൈ നഷ്ട‌മായതിനുപിന്നാലെ […]
Read more

താലൂക്ക് ആശുപത്രി റോഡിലെ അനധികൃത പാർക്കിംഗ്; പരാതിയിൽ നടപടിയില്ല

പാലക്കാട്: ആലത്തൂർ താലൂക്ക് ആശുപത്രി പ്രവേശിക്കുന്ന പ്രധാന റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഗുരുതരമായ ഗതാഗത തടസ്സം തുടരുമ്പോഴും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അത്യാഹിതാവസ്ഥയിൽ രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്കും പൊതുജനങ്ങൾക്കും ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.വില്ലേജ് ഓഫീസിന് മുന്നിലും സമീപ മതിലുകളിലും ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിച്ചുകൊണ്ട് പോലീസിന്റെ ഉത്തരവാദിത്വം അവസാനിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, പലപ്പോഴും ഈ ബോർഡുകൾക്കുതന്നെ താഴെയായി വാഹനങ്ങൾ നിർത്തിയിടുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെതിരെ കർശന നടപടി […]
Read more

താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്കും നവീകരിച്ച അത്യാഹിത വിഭാഗവും ഉദ്ഘാടനം ചെയ്തു

പാലക്കാട്: ആലത്തൂർ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്ന നടപടികളുടെ ഭാഗമായി കിഫ്ബി പദ്ധതിയിൽ നിന്ന് 14.40 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഒപി ബ്ലോക്ക് കെട്ടിടവും നവീകരിച്ച അത്യാഹിത വിഭാഗം കെട്ടിടവും ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പി.പി. സുമോദ് എംഎൽഎ, ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന എന്നിവർ മുഖ്യാതിഥികളായി.പുതിയ ഒപി ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ ചികിത്സാ […]
Read more

മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ 2026 ഏറ്റുവാങ്ങി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ

പാലക്കാട്: മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ 2026 ഏറ്റുവാങ്ങി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് പുരസ്കാരം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു. ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ 2026ലെ മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്‌കാരത്തിനാണ് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ അർഹനായത്. തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ […]
Read more

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ മോഷ്ടിച്ച രണ്ടുപേർ ഷോർണൂർ പോലീസിന്റെ പിടിയിൽ

പാലക്കാട്: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച 2 യുവാക്കളെ ഷൊർണൂർ പൊലീസ് പിടികൂടി. പൊതുവാൾ ജംഗ്ഷൻ സമീപമുള്ള വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് രണ്ടു പേർ അറസ്റ്റിലായത്. തിരൂർ കല്ലിങ്ങൽ വീട്ടിൽ മുഹമ്മദ് ഷാമിൽ , മലപ്പുറം തലക്കടത്തൂർ മണ്ടകത്തിങ്കൽ ഫയാസ് എന്നിവരെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റുചെയ്തത്. ഈ മാസം 8 ന് പുലർച്ചെ ആലത്തൂർ നിവാസിയായ ശ്രീജിത്തിൻ്റെ ബൈക്കാണ് മുഹമ്മദ് ഷാമിൽ മോഷ്ടിച്ചത്. കേസെടുത്ത ഷൊർണൂർ പൊലീസ് ശാസ്ത്രീയമായ അന്വേഷണ രീതിയിലൂടെ ഇരു ചക്ര […]
Read more

നാടകത്തിൽ നിന്നും അരങ്ങൊഴിഞ്ഞ ഒരു കലാകാരൻ ഇപ്പോൾ ആശുപത്രി വരാന്തയിൽ കൂട്ടിരിപ്പിനായി ഒരാളില്ലാതെ തേങ്ങുകയാണ്

പാലക്കാട്: അരങ്ങിലെ വർണ്ണപ്പകിട്ടുകൾ വിസ്മൃതിയിലാഴ്ന്നപ്പോൾ, വേദനയുടെ ഏകാന്തതയിൽ ഒരു കലാകാരൻ കണ്ണീരോടെ തുണ തേടുന്നു. മലയാള നാടകവേദിക്ക് അറുപതോളം രചനകളും അൻപതോളം സംവിധാനമികവും സമ്മാനിച്ച വർക്കല സ്വദേശി 68 കാരൻ എം.എസ്. കുറ്റിക്കാട് എന്ന ഷിഹാബുദ്ദീനാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ അഭയമില്ലാതെ വാർഡിൽ ചികിത്സയിൽ കഴിയുന്നത്. കൂട്ടിരിക്കാൻ ഉറ്റവരാരുമില്ലാത്ത ഇദ്ദേഹത്തിന് ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭന്റെയും മറ്റ് ജീവനക്കാരുടെയും കരുതലാണ് ഏക ആശ്വാസം. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി 1991ൽ വർക്കലയിൽ നിന്ന് പാലക്കാട്ടെത്തിയതാണ് അദ്ദേഹം. 2009-ൽ വലതുകാലിലുണ്ടായ […]
Read more

സി എം. മെഗാ ക്വിസ്; ജില്ലാതല മത്സര ആവേശകരമായി സമാപിച്ചു

പാലക്കാട്: കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സി.എം. മെഗാ ക്വിസ് മത്സരത്തിന്റെ പാലക്കാട് ജില്ലാതല മത്സരം പാലക്കാട് മേഴ്സി കോളേജിൽ ആവേശകരമായി പര്യവസാനിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്കൂൾ വിഭാഗത്തിൽ 29 ടീമുകളും കോളേജ് വിഭാഗത്തിൽ 52 ടീമുകളും പങ്കെടുത്തു. ചരിത്രം, സംസ്കാരം, സാങ്കേതികവിദ്യ, അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവ കോർത്തിണക്കി ഡോ. ജി. […]
Read more

ലഹരിക്കെതിരെ കമ്മ്യൂണിറ്റി ഔട്രീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

പാലക്കാട്: ലഹരിവ്യാപനത്തിനെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഔട്രീച്ച് പ്രോഗ്രാം നെന്മാറ നിയോജകമണ്ഡലം എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. നെന്മാറ വ്യാപാരി വ്യവസായി ഭവനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് എംഎൽഎ വിശദീകരിച്ചു. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി നെന്മാറ പട്ടണത്തിലൂടെ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. “ലഹരിയോട് ഇല്ല” എന്ന ശക്തമായ സന്ദേശവുമായി നടന്ന റാലിയിൽ സ്കൂൾ […]
Read more

Recent News

Advertisement
WhiteswanTV Footer