Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട്: സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പാലക്കാട്‌ പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാണ് വാട്സ്ആപ് വഴി യുവാവ് ദൃശ്യങ്ങൾ അയച്ചുകൊടുത്തത്. ജനുവരി ആദ്യവാരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയും ഗുമസ്തൻ മുഹമ്മദ് ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് യുവതി അറിയാതെ ഗുമസ്തൻ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹ ശേഷം ഇരുവരും […]
Read more

പാലക്കാട് ജില്ലയിലെ 7 സീറ്റുകള്‍ ഉന്നമിട്ട് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം യൂത്ത് കോൺഗ്രസിന് നൽകണമെന്ന ആവശ്യവുമായി കെപിസിസി നേതൃത്വത്തിന് കത്ത്. പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷ് കെ. എസ്.നെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് നേതൃത്വം കത്ത് നൽകി. പാലക്കാട് ജില്ലയിൽ ഏഴ് നിയമസഭാ സീറ്റുകൾ യൂത്ത് കോൺഗ്രസിന് അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കൂടാതെ, നിലവിൽ സിഎംപി കൈവശമുള്ള നെന്മാറ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആറുപേർ […]
Read more

കേരള മോട്ടർ സൈക്കിൾ റൈഡേഴ്സ് ഡെഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബധിര സന്ദേശയാത്ര സംഘടിപ്പിച്ചു

പാലക്കാട്: കേരള മോട്ടർ സൈക്കിൾ റൈഡേഴ്സ് ഡെഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബധിര സമൂഹത്തിന്റെ അവകാശങ്ങളും ശേഷികളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ബധിര സന്ദേശയാത്ര സംഘടിപ്പിച്ചു. ജനുവരി 23ന് പാലക്കാട് നിന്നാരംഭിച്ച സന്ദേശയാത്ര തമിഴ്നാട്ടിലെ രാമേശ്വരത്ത് സമാപിച്ചു. സമൂഹത്തിൽ ബധിരരെ മുഖ്യധാരയിലേക്കെത്തിക്കുക, ആംഗ്യഭാഷയുടെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, ബധിരരുടെ ആത്മവിശ്വാസവും കഴിവുകളും സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്. കൂടാതെ ബധിരർക്ക് ഡ്രൈവിങ് ലൈസൻസുകൾ തടസ്സമില്ലാതെ ലഭിക്കേണ്ടതിന്റെ ആവശ്യകതയും യാത്രയിലൂടെ ശക്തമായി ഉയർത്തിക്കാട്ടി. വനിതകൾ […]
Read more

ഇലക്ഷൻ കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ

പാലക്കാട്: പുതുക്കിയ വോട്ടർ പട്ടികയിൽ 24 ലക്ഷം അജ്ഞാതർ ഉൾപ്പെട്ടതായി സിപിഎം ഇലക്ഷൻ കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തി. തിരിച്ചറിയാൻ കഴിയാത്ത 24 ലക്ഷം പേരെ പുതുക്കിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. ഈ ആളുകൾ ആരാണെന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്കുപോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ ഓരോ ബൂത്തുകളിലും ശരാശരി നൂറും 120 വരെയും അജ്ഞാത വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇത് ജനാധിപത്യ സംവിധാനത്തെ […]
Read more

ബഡ്ജറ്റിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന; പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

പാലക്കാട്: ബഡ്ജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി നിർമലാ സീതാരാമന്റെയും കോലം കത്തിച്ചു. പൊന്നാനിയിൽ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തതായി പറഞ്ഞ അതിവേഗ റെയിൽ പദ്ധതിയുടെ ഓഫീസ്, അഞ്ച് വർഷം മുൻപ് പാലക്കാട് നിന്ന് വിജയിച്ച് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് തുറന്ന ഓഫിസിന്റെ അവസ്ഥയിലേക്കാണ് എത്തിയതെന്ന് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ പരിഹസിച്ചു. ശ്രീധരൻ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയും […]
Read more

തിരുമിറ്റക്കോട് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു

പാലക്കാട്: തിരുമ്മിറ്റക്കോട് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു. വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. മുതുക്കാട്ടിൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാട് തിരുമിറ്റക്കോട് പ്രദേശത്ത് വീടുതുറന്ന് വൻ കവർച്ച. തിരുമിറ്റക്കോട് മുത്തുക്കാട്ടിൽ ഷാജിയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. ജനുവരി 30-ന് വൈകിട്ട് 6.30 മുതൽ 31-ന് രാവിലെ 8 മണി വരെയുള്ള സമയത്തിനിടെയാണ് സംഭവമെന്നാണ് നിഗമനം. വീട്ടിൽ ആളില്ലാത്ത സമയം മുതലെടുത്ത് മോഷ്ടാക്കൾ വീട്ടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി. […]
Read more

തൃത്താല കറുകപത്തൂരിൽ ഗുണ്ടാ അതിക്രമം രണ്ട് പേർക്ക് കുത്തേറ്റു

പാലക്കാട്: തൃത്താല കറുകപത്തൂരിൽ ഗുണ്ടാ അതിക്രമം രണ്ട് പേർക്ക് കുത്തേറ്റു. കറുകപത്തുരിലെ സ്വകാര്യ കോട്ടേഴ്‌സിൽ ഇന്നലെ വൈകുന്നേരമാണ് ഗുണ്ടാ അതിക്രമം ഉണ്ടായത്. ക്വാർട്ടേഴ്സ്‌ ഉടമകളായ ഉസ്മാൻ, ജിംഷാദ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലിസ് തുടർ നടപടി സ്വീകരിച്ചു. അക്രമത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമല്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിയിരുന്നു . ആക്രമികളെ കണ്ടെത്താൻ പോലിസ് അന്വേഷണം ആരംഭിച്ചു.
Read more

വാണിയംകുളത്ത് വൻ തീപിടുത്തം

പാലക്കാട്: വാണിയംകുളം തെരുവിനോട് ചേർന്നുള്ള 7 ഏക്കറോളം വരുന്ന കുന്നിലാണ് തീ പിടിച്ചത്. കുന്നിൻറെ ഒരുഭാഗത്ത് ഞായറാഴ്ച ഉച്ചയോടെ തീ പടർന്നിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് ഉച്ചയ്ക്ക് തീ കെടുത്തിയത്. എന്നാൽ രാത്രി 9 മണിയോടെ വീണ്ടും തീ പടർന്നു പിടിക്കുകയായിരുന്നു. കുന്നിൻറെ മുക്കാൽ ഭാഗവും കത്തി നശിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഷൊർണൂരിൽ നിന്ന് എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ആണ് രാത്രി മണിക്കൂറുകളോളം സമയമെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടർന്ന […]
Read more

വികസന സന്ദേശ യാത്ര; ആലത്തൂർ മണ്ഡലത്തിൽ ഫെബ്രുവരി 6 മുതൽ 8 വരെ

പാലക്കാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസന സന്ദേശ യാത്ര ഫെബ്രുവരി 6 മുതൽ 8 വരെ ആലത്തൂർ മണ്ഡലത്തിൽ നടക്കും. ആലത്തൂർ മണ്ഡലത്തിലെ ജാഥാ ക്യാപ്റ്റനായി കെ.ഡി. പ്രസേനൻ എംഎൽഎ പ്രവർത്തിക്കും.സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷങ്ങളിലായി വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസന സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിടം, റോഡ് വികസനം, കുടിവെള്ളം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ […]
Read more

എംവിഡി റോഡ് സുരക്ഷാ മാസാചരണ സമാപന സമ്മേളനം പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പാലക്കാട്: മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷ മാസാചരണത്തിന്റെ സമാപന സമ്മേളനം ആലത്തൂർ ആർടിഒ ഓഫീസിൽ നടന്നു. സമ്മേളനം തരൂർ എംഎൽഎ പി.പി. സുമോദ് ഉദ്ഘാടനം ചെയ്തു. റോഡുകളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. അപകടങ്ങൾ കുറയ്ക്കുന്നതിന് ബോധവത്കരണവും കർശനമായ നിയമനടപടികളും ഒരുപോലെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ റോഡ് അപകടങ്ങൾ വർധിച്ചു വരുന്നത് ഗൗരവകരമായ പ്രശ്നമാണെന്നും, ഇതിന് കാരണം പലപ്പോഴും അശ്രദ്ധയും […]
Read more

Recent News

Advertisement
WhiteswanTV Footer