സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 17 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ഡയാന ഹോട്ടലിന് സമീപം വ്യാഴാഴ്ച പകൽ 11 മണിയോടെ ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുഖത്തിനും തലക്കും നെറ്റിക്കുമാണ് പലർക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂർ ഭാഗത്ത് നിന്നും വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ഇരു ബസുകളും. ഡയാന ഭാഗത്ത് ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കവേ മുൻപിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലാണ് സ്വകാര്യ ബസ് ഇടിച്ച് കയറിയത് . വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ […]
Read more

രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ബം​ഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ. ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയാളിയായ ഇയാൾ ബം​ഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇന്നലെ ഇയാള്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്നാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ അവിടെയും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ 4 സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കയം റിസോര്‍ട്ടിലെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; പരിശോധന നടത്തി പൊലീസ്

പാലക്കാട്: ലൈംഗികാരോപണ കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കയത്ത് റിസോര്‍ട്ടില്‍ എത്തിയതായി കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം. ഇതിനെ തുടര്‍ന്ന് കല്ലടിക്കോട് സി ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ പാലക്കയത്തെ ചില റിസോര്‍ട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലഭിച്ചത് വ്യാജ ഫോണ്‍കാള്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേ സമയം ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തില്‍ പൊലീസ്. രഹസ്യ സ്വഭാവത്തില്‍ വേണം […]
Read more

സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

പാലക്കാട്: വടക്കഞ്ചേരി സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ആലപ്പുഴ സ്വദേശികളായ രണ്ടുപേർ വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ. ആലപ്പുഴ മണിവേലിക്കാട് സ്വദേശികളായ ഗിരീഷ് (41) പ്രദീപ് കുഞ്ഞിപ്പിള്ള (54) എന്നിവരാണ് വടക്കഞ്ചേരി പൊലീസിൻ്റെ പിടിയിലായത്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൻ്റെ ചെയർമാനാണെന്ന് പറഞ്ഞ് വടക്കഞ്ചേരി സ്വദേശിയിൽ നിന്നും 18 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കമ്പനിയുടെ ഭാരവാഹികളാക്കാമെന്ന് വിശ്വസിപ്പിച്ച് മറ്റ് പലരിൽ നിന്നും മുപ്പത് ലക്ഷത്തോളം രൂപയും തട്ടിയെടുത്തിട്ടുണ്ട്. പരാതിയെ തുടർന്ന് വടക്കഞ്ചേരി […]
Read more

രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകും ;ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേട്: പരിഹാസവുമായി എൻ എൻ കൃഷ്ണദാസ്

പാലക്കാട്: രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകുമെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേട്. രാഷ്ട്രീയം മറന്ന് കോൺഗ്രസ് രാഹുലിനെതിരെ നടപടി എടുക്കണം. അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കരുതുന്നില്ല. ഉചിതമായ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പരാതി ഗൗരവമുള്ളതെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ പ്രതികരിച്ചു. പരാതി കിട്ടിയ ഉടൻതന്നെ ഡിജിപിക്ക് കൈമാറി. മറ്റു പാർട്ടിക്കാരെ പോലെ പരാതി കയ്യിൽ വച്ചിരിക്കില്ല. […]
Read more

കൊല്ലങ്കോട് ഒരു വാർഡിൽനിന്ന് ഒൻപത് സ്ഥാനാർഥികൾ

പതിനാറാം വാർഡ് വോട്ടർപട്ടികയിൽ പേരുള്ളതിനാൽ, ഒരു ബൂത്തിലാണ് ഇവർക്കെല്ലാം വോട്ടുചെയ്യാൻ എത്തേണ്ടതും. പതിനാറാം വാർഡിൽ രവിചന്ദ്രൻ (എൽഡിഎഫ്), നസ്റുദീൻ എന്ന നാസർ (യുഡിഎഫ്), പ്രവീൺ നീലനാത്ത്‌ (എൻഡിഎ) എന്നിവരാണ് മത്സരത്തിനുള്ളത്. ഇവർക്കുപുറമേ, കെ. ബാബു-19 (എൻഡിഎ), വി. പ്രകാശൻ-18 (എൻഡിഎ), ജിഷ്ണു-17 (എൻഡിഎ), പ്രദീപ്കുമാർ-17 (യുഡിഎഫ്), ടി. രാജു-18 (എൽഡിഎഫ്‌), അബ്ദുൾഖാദർ-14 (യുഡിഎഫ്) എന്നിവരാണ് പയ്യലൂർ പതിനാറാം വാർഡിൽനിന്ന് മത്സരിക്കുന്ന മറ്റുസ്ഥാനാർഥികൾ.
Read more

ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ ഒന്നിലധികം ദിവസങ്ങളിൽ നടത്തുന്നതിന് ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തൽ, ഭാഗികമായി റദ്ദാക്കൽ എന്നീ ക്രമീകരണങ്ങൾ നടത്തി. ഡിസംബർ 21, 27 തീയതികളിൽ കോയമ്പത്തൂർ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജംഗ്ഷൻ- ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജംഗ്ഷൻ അവസാനിപ്പിക്കും. ഈ ട്രെയിൻ സർവീസ് പാലക്കാട് ജംഗ്ഷനും ഷൊർണൂർ ജംഗ്ഷനുമിടയിൽ ഭാഗികമായി റദ്ദാക്കും. ഡിസംബർ 10, 17 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന […]
Read more

പിറ്റ് ലൈൻ നിർമാണം വേഗത്തിൽ; ഡിആർഎം പരിശോധിച്ചു

പാലക്കാട് : ഏപ്രി‍ലേ‍ാടെ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിടുന്ന പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈനിന്റെ നിർമാണപുരേ‍ാഗതി പരിശേ‍ാധിക്കാൻ റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റൗത്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യേ‍ാഗസ്ഥരുടെ സംഘം. ടൗൺ സ്റ്റേഷനിൽ പൂർ‍ത്തിയായ പാർക്കിങ് സ്ഥലം വാഹനങ്ങൾക്ക് അനുവദിച്ചു തുടങ്ങി. ട്രെയിനുകളുടെ പ്രാഥമിക പരിപാലനത്തിന് 600 മീറ്റർ ലൈൻ, പ്രധാന തകരാറുകൾ പരിഹരിക്കാൻ സിക്ക് ലൈൻ, കേ‍ാച്ചുകൾ ക്രെയിൻ ഉപയേ‍ാഗിച്ചു പെ‍ാക്കി സ്ഥാപിക്കാനുള്ള ഷണ്ടിങ് ലൈൻ, പണി പൂർത്തിയായവ മാറ്റിയിടാൻ സ്റ്റേബിൾ ലൈൻ എന്നിവയാണ് […]
Read more

രാഹുൽ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി. ചുവന്ന പോളോ കാറിൽ കുന്നത്തൂർമേട്ടിലെ ഫ്‌ളാറ്റിൽ നിന്നിറങ്ങിയശേഷം പാലക്കാട് തന്നെയുള്ള സുഹൃത്തിന്റെ അരികിലെത്തി. പിന്നാലെ ചുവന്ന പോളോ കാറിൽ തന്നെ കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട് അതിർത്തിയിലെത്തി. നടുപ്പുണി എത്തും മുമ്പ് സിസിടിവി കാമറകളില്ലാത്ത വഴിയിൽ പ്രവേശിച്ച് കാർ ഉപേക്ഷിച്ചു. സുഹൃത്തുകളുടെ സഹായത്തോടെയാണ് രാഹുൽ കേരളം വിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോളോ കാറിന്റെ ഉടമയായ നടിയെ അന്വേഷണ സംഘം ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. രാഹുൽ അടുത്ത […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.