Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

രാഹുലിന്‍റെ ഫ്ളാറ്റിലെ പരിശോധന പൂർത്തിയായി

പാലക്കാട്: ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ കുന്നത്തൂർ മേട്ടിലുള്ള ഫ്‌ളാറ്റിലാണ് എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽനിന്നും ഒരുമാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ബാക്കി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. പാലക്കാട്ടെ ഫ്‌ളാറ്റിലെത്തിച്ച് രാഹുൽ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി നൽകിയ മൊഴിയിലുണ്ട്. […]
Read more

BJP സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിച്ചു

പാലക്കാട്: തരൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഷിബിന്റെ പോസ്റ്റർ അജ്ഞാതർ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലുടനീളം തനിക്കെതിരെ രഹസ്യമായും മാനസികമായി തളർത്താനുമായി ശ്രമങ്ങൾ നടന്നതായി ഷിബൻ ആരോപിച്ചു. തന്റെ സ്ഥാപനത്തെ പൂട്ടിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ ശരിയായതിനാൽ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പരസ്യമായി ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിലൂടെ വീണ്ടും പ്രകോപനത്തിന് ശ്രമിക്കുന്നുവെന്നും ഷിബിൻ വ്യക്തമാക്കി. “എന്തിനെയാണ് അവർ ഭയപ്പെടുന്നത്? എന്നെയാണോ, ബിജെപിയുടെ മുന്നേറ്റത്തെയാണോ? ഞാൻ ജനങ്ങളുമായി ക്ഷേമപദ്ധതികൾ മുഖേന നടത്തുന്ന സമ്പർക്കം എത്ര തടസ്സപ്പെടുത്തിയാലും […]
Read more

കുങ്കിയാനകൾ മടങ്ങിയതിനു പിന്നാലെ കുതിരാനിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി; നാട്ടുകാർ ഭീതിയിൽ

പാലക്കാട്: വടക്കഞ്ചേരി ലക്ഷങ്ങൾ ചെലവാക്കി കുതിരാനിൽ കാട്ടാനയെ തുരത്താൻ എത്തിച്ച കുങ്കിയാനകൾ വയനാട്ടിലേക്ക് മടങ്ങിയ വെള്ളിയാഴ്ച രാത്രി തന്നെ കുതിരാനിൽ ഒറ്റയാനെത്തി നാട്ടുകാരിൽ ഭീതി പരത്തി. രാത്രി 12 മണിയോടെയാണ് കുതിരാൻ ജനവാസ മേഖലയായ ഇരുമ്പുപാലത്ത് കാട്ടാന എത്തിയത്. ഇന്നലെ ഏഴു മണിയോടെ വീണ്ടും ഒറ്റയാൻ കുതിരാനിലെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തെർമ്മൽ ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുന്നുണ്ട്. കാട്ടാന ആക്രമണം രൂക്ഷമായതോടെ നവംബർ 7നാണ് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിയത് […]
Read more

അന്ധതയോ ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യാനായി സഹായിയെ അനുവദിക്കും. അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെയാണ് വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുക. സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ. വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. […]
Read more

മലമ്പുഴയിൽ പുലിയെ കണ്ടതായി കാർ യാത്രക്കാർ ചിത്രം മൊബൈലിൽ പകർത്തി

പാലക്കാട്: ഇന്നലെ രാത്രി മലമ്പുഴയിൽ പുലി കണ്ടതായി നാട്ടുകാർ അറിയിച്ചു. രാത്രി ഏകദേശം 11 മണിയോടെ സർക്കാർ സ്കൂളിന്റെ പരിസരത്തുള്ള മതിലിൽ പുലി ഇരിക്കുന്നതായി വഴിയാത്രക്കാർ ശ്രദ്ധിച്ചു. സംഭവം കണ്ട കാർ യാത്രക്കാരാണ് മൊബൈൽ ഫോണിൽ പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. വിവരങ്ങൾ ലഭിച്ചതോടെ വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
Read more

ഓൾ കേരള പ്രൈവറ്റ് സ്‌കൂൾ അസോ. ജില്ലാ കലോത്സവം

പാലക്കാട്: ആലത്തൂർ ഓൾ കേരള പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ ജില്ലാ കലോത്സവം ‘തരംഗം 2-കെ 25’ സംഘടിപ്പിച്ചു. 30 ഓളം സ്‌കൂളുകളിൽ നിന്നായി 600 ഓളം കുട്ടികൾ പങ്കെടുത്തു. വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പിന്നണിഗായകൻ പ്രണവം ശശി മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ജയപ്രകാശ് കുഴൽമന്ദം, ആര്യ സുഭാഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. സനജൻ കൊല്ലം, ക്യാപ്റ്റൻ ഗംഗാധരൻ, സുനിത, ശാന്തിനായർ, അബ്ദുൽഖാദർ, എ. രവീന്ദ്രൻ […]
Read more

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി; ഒരാൾ അറസ്റ്റിൽ

പാലക്കാട്‌: വടക്കഞ്ചേരിവിദേശത്തു ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കണ്ടംകാളിപ്പൊറ്റ ആർ.വിഷ്ണുരാജാണ് (29) അറസ്റ്റിലായത്. 2003 ഡിസംബർ 8 മുതൽ 2014 ഏപ്രിൽ ഒന്നു വരെ യുകെയിലേക്കു വീസയും ജോലിയും വാഗ്ദാനം ചെയ്ത് പുലാപ്പറ്റ സ്വദേശി സന്ദീപ്, ഭാര്യ അർച്ചന എന്നിവരുടെ ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാൾ 15 പേരിൽ നിന്നായി 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നു പൊലീസ് […]
Read more

അഞ്ച് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പാലക്കാട്‌: വടക്കഞ്ചേരി മുടപ്പല്ലൂരില്‍ അഞ്ചുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴ വെറ്റിനറി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷവാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് മുടപ്പല്ലൂര്‍ പ്രദേശത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ അഞ്ച് പേരെ തെരുവ് നായ കടിച്ചത്. ആളുകളെ കൂടാതെ പ്രദേശത്തെ വളര്‍ത്ത് നായ്ക്കളെയും കടിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തല്ലിക്കൊന്ന നായയുടെ ജഡം മലമ്ബുഴ വെറ്റിനറിയിലേക്ക് മാറ്റി നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
Read more

ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി ദേശീയപാത പന്നിയങ്കരയ്ക്ക് സമീപം ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണാർക്കാട് പുല്ലിശ്ശേരി നെല്ലിശ്ശേരി വീട്ടിൽ അർജുൻ (27)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന ലോറി അതേ ദിശയിൽ വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബാരിക്കേഡ് വച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഡിസംബര്‍ ഒന്ന് മുതല്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് 2025-ന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ കൈമാറും. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പാലക്കാട് ആര്‍.ഡി.ഒ ഓഫീസില്‍ നിന്നും ഡിസംബര്‍ മൂന്നിന് പാലക്കാട് താലൂക്ക് ഓഫീസില്‍ നിന്നുമാണ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം നടക്കുക. ഡിസംബര്‍ ഒന്നിന്ന് രാവിലെ 9.30-ന് ചിറ്റൂര്‍ നഗരസഭ, 10 മണിക്ക് ഒറ്റപ്പാലം നഗരസഭ, 10.30 ന് പട്ടാമ്പി നഗരസഭ, 11 മണിക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, 12 […]
Read more

Recent News

Advertisement
WhiteswanTV Footer