Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

പോലീസിന്റെ അശ്രദ്ധ: ഇലക്ട്രിക് സ്കൂട്ടർ ഉടമസ്ഥന് പിഴ

പാലക്കാട്: ചിറ്റിലഞ്ചേരി നിയമലംഘനത്തിനു പിഴ അടയ്ക്കാനായി പൊലീസ് തയാറാക്കിയ നോട്ടിസിൽ ബൈക്കിന്റെ നമ്പർ പിഴച്ചപ്പോൾ വെട്ടിലായത് ഇലക്ട്രിക് സ്കൂട്ടറിന്റെ ഉടമ. നിയമലംഘനം കണ്ടെത്തിയ തൃശൂർ റൂറൽ പൊലീസ് അയച്ച നോട്ടിസ് പ്രകാരം ചിറ്റിലഞ്ചേരി നീലിച്ചിറ ഹൗസിൽ സക്കീർ ഹുസൈൻ 2250 രൂപ പിഴ അടയ്ക്കണം. തൃശൂർ ആമ്പല്ലൂർ വരന്തരപ്പിള്ളി റൂട്ടിൽ യാത്രചെയ്തപ്പോൾ അപകടകരമായ രീതിയിൽ അമിത ശബ്ദത്തോടെ വാഹനം ഓടിച്ചതിനും വായുമലിനീകരണത്തിനുമായി 2000 രൂപയും ബൈക്കിൽ കണ്ണാടി ഇല്ലെന്ന പേരിൽ 250 രൂപയും അടയ്ക്കാനായിരുന്നു നിർദേശം. അറിയിപ്പ് […]
Read more

ലോക എയ്ഡ്സ് ദിനാചരണം; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

പാലക്കാട് : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് , ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ രവികുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് ഹെല്‍ത്ത് ക്യാമ്പയിനിന്‍റെ പോസ്റ്റര്‍ അസി. കളക്ടര്‍ പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ കവാടം മുതൽ കോട്ടമൈതാനം വരെ ബോധവൽക്കരണ റാലിയും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ബോധവൽക്കരണ […]
Read more

ജില്ലാ കലോത്സവം ഉദ്ഘാടനം നിർവഹിച്ചു

പാലക്കാട് :ജില്ലാ കലോത്സവത്തിന്റെ ഭംഗി ആലത്തൂരിലെ വിവിധ വേദികളിൽ നിറഞ്ഞൊഴുകുകയാണ്. ബി.എസ്.എസ് ഗുരുകുലം, ഹോളി ഫാമിലി സ്കൂൾ, എ.എസ്.എം.എം.എച്ച്.എസ് സ്കൂൾ ആലത്തൂർ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ മത്സരങ്ങൾ ശക്തമായി നടക്കുന്നു. കലാപ്രതിഭകളുടെ ആവേശം നിറഞ്ഞ പരിപാടികളിലൂടെ ആലത്തൂർ നഗരത്തിന്റെ മുഴുവൻ ഭാഗവും ഉത്സവാന്തരീക്ഷത്തിലാക്കി. വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപ്രകടനങ്ങളും ആവേശകരമായ മത്സരങ്ങളും കലോത്സവ വേദികളെ കൂടുതൽ സജീവമാക്കുന്നു. എ.എസ്.എം.എം.എച്ച്.എസ് സ്കൂളിൽ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ ഗായകൻ പ്രണവ് ശശി പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സെലീന ബീവി […]
Read more

880 ലിറ്റർ പഴകിയ കള്ള് പിടികൂടി

പാലക്കാട്: ചിറ്റൂർ എക്സൈസ് റേയ്ഞ്ചിന് കീഴിലുള്ള വിവിധ തോപ്പുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി 880 ലിറ്റർ പഴകിയ കള്ള് പിടികൂടി.ചിറ്റൂർ എക്സൈസ് റേയ്ഞ്ചും എറണാകുളത്തുനിന്നുള്ള സ്പെഷ്യൽ സ്കോഡും നടത്തിയ പരിശോധനയിലാണ് കള്ള് പിടികൂടിയത്. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂർ, പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആറാം മൈൽ എന്നിവിടങ്ങളിലെ തോപ്പിൽനിന്നുമാണ് കള്ള് കണ്ടെടുത്തത്. കഴിഞ്ഞദിവസം രാവിലെയാണ് എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂരിലെ തോപ്പിൽ വിവിധ ബാരലുകളിലായി സൂക്ഷിച്ച 480 ലിറ്റർ പഴകിയ കള്ള് പിടികൂടുന്നത്.സംഭവത്തിൽ തോപ്പുടമയായ കോഴിപ്പാറ […]
Read more

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; ജില്ലയിലെ 284 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകൾ ആയി കണ്ടെത്തി

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് ബൂത്തുകള്‍ ഉള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), ക്രമക്കേടുകളോ ഗുരുതരമായ ലംഘനങ്ങളോ ആരോപിച്ച് റീപോളിങ് […]
Read more

വാളയാറിൽ നിന്ന് കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവ്

പാലക്കാട്: വാളയാറിൽ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോയെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി ശ്രീദേവിന് 2 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2018 ജനുവരി 30 നാണ് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വാഹന പരിശോധനക്കിടെ തമിഴ്നാട് ട്രാൻസ്‌പോർട് ബസിൽ 1.5 കിലോഗ്രാം കഞ്ചാവുമായി ഇരുവരെയും […]
Read more

ഇരക്കെതിരായ സൈബര്‍ അധിക്ഷേപം: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ ബോധപൂര്‍വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയെ തുടര്‍ന്നെടുത്ത കേസിലാണ് സന്ദീപ് വാര്യര്‍ നാലാം പ്രതി. കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരയുടെ ഐഡന്റിറ്റി മനപൂര്‍വം […]
Read more

വീഴുമലയുടെ താഴ്‌വരയിൽ ഇന്ന് പാലക്കാട് ജില്ലാ കലോത്സവത്തിന്റെ വേദികളുണരും

പാലക്കാട്: ആലത്തൂർ പൊലിപ്പാട്ടും നാവേറുപാട്ടും ഹൃദയത്തിൽ സൂക്ഷിക്കുന്ന വീഴുമലയുടെ താഴ്‌വരയിൽ കൗമാരകല പൊലിക്കട്ടെയെന്ന പ്രാർഥനയുമായി തിങ്കളാഴ്ച 17 വേദികളുണരും. പ്രധാനവേദിയായ എഎസ്എംഎം സ്കൂളിൽ ഒന്നും സ്കൂൾഗ്രൗണ്ടിൽ രണ്ടും മത്സരവേദികളുണ്ടാകും.‌ ഗവ. ഗേൾസ് സ്കൂൾ ഗ്രൗണ്ടിൽ ഒന്നും പ്ലസ്ടു ബ്ലോക്കിൽ രണ്ടും വേദികളുണ്ട്. മദ്രസഹാൾ, മാപ്പിള സ്കൂൾ, ഐസിഎസ് ഓഡിറ്റോറിയം ജമാഅത്തെ ഹാൾ, ബാങ്ക്റോഡ് എ ഫോർ ഓഡിറ്റോറിയം, പുതിയങ്കം ജിയുപിഎസ് എന്നിവിടങ്ങളിൽ ഓരോ വേദിയാണ് ഉണ്ടാവുക. ഗുരുകുലം സ്കൂളിൽ മൂന്നും ഹോളിഫാമിലി സ്‌കൂളിൽ രണ്ടും മത്സരവേദികളുണ്ടാകും. രാവിലെ […]
Read more

രാഹുലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു, സഹായിച്ചത് കെയര്‍ ടെയ്ക്കറോ?; ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടുത്തിലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍.കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച്‌ ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും.അതുപോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രം […]
Read more

സർവീസ് റോഡ് മാലിന്യകേന്ദ്രമാക്കി

പാലക്കാട്‌: വടക്കഞ്ചേരി റോയൽ കവലയിലേക്കുള്ള സർവീസ് റോഡിന്റെ വശങ്ങളിൽ വ്യാപകമായി മാലിന്യചാക്കുകൾ തള്ളിക്കൊണ്ടിരിക്കുന്നു. തങ്കം ജംഗ്ഷനിൽ നിന്ന് റോയൽ കവലയിലേക്ക് നീളുന്ന ആറുവരിപ്പാതയുടെ സർവീസ് റോഡ് പൂർണ്ണമായും മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. വലിയ അണ്ടർപാസ് ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യവും പ്ലാസ്റ്റിക് കവറുകളും നിരന്തരം കൂമ്പാരം തീരുകയാണ്. മഴയും കാറ്റും ഇവയെ വടക്കഞ്ചേരി പാടശേഖരത്തിലെ നെൽപ്പാടങ്ങളിലേക്ക് പറത്തുകയും, അത് ജൈവരേഖയിലുള്ള കൃഷിപ്പണികൾ തടസപ്പെടുത്തുന്നുവെന്നും കർഷകർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കഞ്ചേരി റോഡിൽ, പാളയം-ചേരത്തോട് പാടത്തും സംസ്ഥാനപാതയിൽ പ്രവേശിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer