Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

ദേശവിളക്കും പ്രതിഷ്ഠാദിന വാർഷികവും ആഘോഷിച്ചു

പാലക്കാട്: നെന്മാറ അടിപ്പരണ്ട ശ്രീ അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷികവും ദേശവിളക്കും വലിയ ഭക്തിസാന്ദ്രതയോടെ നടന്നു. പ്രഭാത പൂജകളോടെ ആരംഭിച്ച മഹോത്സവത്തിൽ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. മഹോത്സവത്തിന്റെ ഭാഗമായി പ്രസാദ ഊട്ടും അയ്യപ്പൻ പാട്ടും നടത്തി. പഞ്ചവാദ്യത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ ക്ഷേത്രപരിസരം ആഘോഷോത്സാഹത്തോടെ നിറഞ്ഞു. പ്രദേശവാസികളും ഭക്തജനങ്ങളും വലിയ രീതിയിൽ ചടങ്ങുകളിൽ പങ്കെടുത്തു. ഒലിപ്പാറ അമ്പലത്തിൽ നിന്ന് ആരംഭിച്ച എഴുന്നള്ളത്ത് അടിപ്പരണ്ടയിൽ സമാപിച്ചു.
Read more

ദേശീയപാത നിർമാണം ഇഴയുന്നു, കുരുക്ക് രൂക്ഷം; കലക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

പാലക്കാട്: വടക്കഞ്ചേരി വാളയാർ– മണ്ണുത്തി ദേശീയപാതയിലെ മേൽപാലത്തിന്റെയും അടിപ്പാതകളുടെയും പണി നടക്കുന്നതു മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കു കാരണം പന്നിയങ്കര ടോൾ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജി ജെ.കോടങ്കണ്ടത്ത് അഡ്വ. ഗംഗേഷ് മുഖേന ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ സർക്കാർ പ്രതിനിധി ഹാജരായി ഇപ്പോൾ റോഡിൽ ഗതാഗതക്കുരുക്കില്ല എന്ന് വാക്കാൽ അറിയിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ജില്ലാ കലക്ടറോട് നിർദേശിക്കുകയായിരുന്നു. വാളയാർ– മണ്ണുത്തി ആറുവരി ദേശീയപാതയിൽ മേൽപാലം നിർമാണം നടക്കുന്ന കാഴ്ചപ്പറമ്പ്, […]
Read more

കെഐഎഫ് ഇ.യു.എ ബ്ലോക്ക് കൺവെൻഷൻ നടത്തി

പാലക്കാട്: ആലത്തൂർ കേരള അയൺ ഫേബ്രിക്കേഷൻ എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ ആലത്തൂർ ബ്ലോക്ക് കൺവെൻഷൻ 2025 നവംബർ 29ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലത്തൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ, പുതിയങ്കo വെച്ച് നടന്നു. ജില്ലാ കൺവെൻഷൻ സ്വാഗത സംഘത്തിന്റെ രൂപീകരണവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൺവെൻഷൻ ഉദ്ഘാടനം കെഐഎഫ് ഇയുഎ ജില്ലാ സെക്രട്ടറി സുധീർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പ്രസാദ് വർഗീസ് സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ സംസ്ഥാന ട്രഷറർ രവീന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ […]
Read more

വിദ്യാർഥികളുടെ അപേക്ഷ കുറ്റിക്കാട്ടിൽ തള്ളിയ സംഭവം; 11 വിദ്യാർഥികൾക്കും ഒടുവിൽ നീതി ലഭിച്ചു

പാലക്കാട്: കൊല്ലങ്കോട്11 വിദ്യാർഥികൾക്ക് ഒടുവിൽ നീതി ലഭിച്ചു. പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തിയ അപേക്ഷകളിൽ ധനസഹായം അനുവദിച്ച് പട്ടികവർഗ വകുപ്പ് ഇന്നലെ ഉത്തരവിറക്കി. 11 പേർക്കായി 45,000 രൂപ അനുവദിച്ചിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ലഭിച്ച ഗ്രേഡ് അനുസരിച്ചുള്ള തുക അടുത്ത ദിവസങ്ങളിൽതന്നെ അക്കൗണ്ടുകളിലേക്കു നൽകുമെന്നു ജില്ലാ പട്ടികവർഗ ഓഫിസർ എം.ഷമീന പറഞ്ഞു. കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലെ ജീവനക്കാരൻ യാക്കര പുഴപ്പാലത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളിയ 13 അപേക്ഷകളിൽ 11 എണ്ണം ധനസഹായത്തിന് അർഹമാണെന്നു […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെ? അറസ്റ്റിന് നീക്കവുമായി പൊലീസ്

പാലക്കാട്: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിന് നീക്കവുമായി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമാകില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. നിരീക്ഷണം ശക്തമാക്കാന്‍ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തടസ്സമാകുമെന്നതില്‍ കേരളത്തിന് പുറത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്. രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെയുണ്ടെന്നാണ് വിവരം. അതേസമയം പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് […]
Read more

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരപരിക്ക്

പാലക്കാട്: കൊല്ലങ്കോട് മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കൊല്ലങ്കോടിന്‌ സമീപം ബംഗ്ലാവുമേട് ഇറക്കത്തിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ചു. കാർയാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ കല്ലൂർ സ്വദേശി ജെറിൻ (29), മുതലമട ചുള്ളിയാർമേട് സ്വദേശി ജസ്‌ഫർ (30) എന്നിവർക്കാണ് പരിക്കേറ്റത്. ജെറിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും ജസ്ഫറിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. പൊള്ളാച്ചി ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയും വടക്കഞ്ചേരിയിൽനിന്ന് മുതലമട ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. […]
Read more

കുന്ദമംഗലം യുഡിഎഫ് വേദിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ കേസിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട് :കുന്ദമംഗലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ പാലക്കാട്‌ എംൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പരാതിയെ കുറിച്ച് വടകര എം പി ഷാഫി പറമ്പിൽ പ്രതികരിച്ചു. രാഹുൽ നിയമപരമായി നടപടികൾ തുടരുന്നതായി ഷാഫി പറമ്പിൽ അറിയിച്ചു. മുൻകൂർ ജാമ്യഹർജി നൽകിയത് നിയമ നടപടികളുടെ ഭാഗം മാത്രമാണെന്നും, വിഷയം നിയമപരമായി തീർപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സി.പി.എം പ്രവർത്തനങ്ങളെതിരെ ഷാഫി പറമ്പിൽ കടുത്ത വിമർശനങ്ങളും ഉന്നയിച്ചു. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം പ്രതിരോധത്തിലാണെന്നും, ധാർമികത പാഠം പഠിപ്പിക്കുന്നവർ സ്വന്തം […]
Read more

കുന്ദമംഗലത്ത് യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സംഗമം നടന്നു

കോഴിക്കോട് :കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ യുഡിഎഫ് സ്ഥാനാർഥി സംഗമം കുന്ദമംഗലം പഞ്ചായത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ ജനം നിറഞ്ഞ ശക്തിയാർജ്ജിത വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമ്പോൾ, ഷാഫി പറമ്പിൽ എം.പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു.സി. രാമൻ, കെ.എം. അഭിജിത്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് […]
Read more

ജില്ലാ സ്കൂൾ കലോത്സവം ആലത്തൂരിൽ

പാലക്കാട് : ജില്ലാ സ്കൂൾ കലോത്സവം ആലത്തൂരിൽ ശനിയാഴ്ച തുടങ്ങും. അഞ്ചു ദിവസങ്ങളിൽ ഇരുപതോളം വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഏഴായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. ആദിവാസി ഗോത്രകലകൾ ഉൾപ്പെടെ 300-ലേറെ ഇനങ്ങളിലായാണ് മത്സരങ്ങൾ. പ്രധാനവേദിയായ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ 9.30-ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം.സലീന ബീവി പതാക ഉയർത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ പത്രസമ്മേളനത്തിൽ പറഞ്ഞു.29-ന് ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിലാണ് രചനാ മത്സരങ്ങൾ. 30-ന് മത്സരമില്ല. ഒന്നിന് വൈകീട്ട് നാലിന് ജില്ലാ […]
Read more

തെരുവുനായയുടെ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്

പാലക്കാട്: മുടപ്പല്ലൂർ പേവിഷബാധയുണ്ടെന്ന സംശയമുള്ള തെരുവുനായയുടെ ആക്രമണത്തിൽ മുടപ്പല്ലൂരിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മുടപ്പല്ലൂർ ഹൈസ്കൂൾ വിദ്യാർത്ഥികളായ അഭിനവ് ദേവ് (8), അനുസ്മയ (12) അടക്കമുള്ളവർക്ക് സ്കൂൾവളപ്പിൽ വെച്ചാണ് നായ കടിച്ചത്. വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഒരു വ്യക്തിയും, ക്ഷേത്ര ദർശനത്തിന് എത്തിയ മറ്റൊരാളും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചക്കാന്തറ പ്രകാശ് (50), തെക്കുഞ്ചേരി കുട്ടൻ (59), പനംകുളമ്പ് വിനു (45) എന്നിവരാണ് മറ്റ് പരിക്കേറ്റവർ. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സമീപത്തുള്ള വളർത്തുനായകളെയും തെരുവുനായകളെയും ഈ […]
Read more

Recent News

Advertisement
WhiteswanTV Footer