Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുകൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്. കഞ്ചാവുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
Read more

ശബരിമല സ്വർണക്കൊള്ള; പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരമൊരുക്കുന്നു: രൂക്ഷവിമർശനവുമായി വി ഡി സതീശൻ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം എങ്ങുമെത്താതെ നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളെല്ലാവരും ജാമ്യത്തിൽ പുറത്തിറങ്ങുകയാണെന്നും അതിന് എസ്ഐടി അവസരം ഒരുക്കിനൽകുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ശബരിമലയിൽ ഇങ്ങനയൊരു അവസ്‌ഥ നിലനിക്കുന്നതിൽ വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിന് മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി […]
Read more

ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് ; ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തല്‍. സംവിധായകന്‍ അനുരാജ് മനോഹര്റാണ് വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തിയത് . പമ്പയിലും സമീപപ്രദേശങ്ങളിലും ഷൂട്ടിങ്ങ് നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംവിധായകന്‍ അനുരാജ് മനോഹര്‍ നേരത്തെ സിനിമാ ചിത്രീകരണത്തിന് അനുമതി ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് അപേക്ഷ നല്‍കിയിരുന്നു. പമ്പ പ്രമേയമാക്കിയ […]
Read more

പത്തനംതിട്ടയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവും ശിക്ഷ വിധിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2019 ഡിസംബർ 15 ന് ആയിരുന്നു സംഭവം. 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു […]
Read more

മന്ത്രി ശിവൻകുട്ടിയുടെ എസ്‌കോട്ട് വാഹനം അപകടത്തിൽപ്പെട്ടു; പിഎ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട: അടൂരിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ എസ്‌കോട്ട് വാഹനം അപകടത്തിൽപ്പെട്ടു. നെല്ലിമുകളിലായിരുന്നു അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പരിക്കേ​റ്റവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാ​റ്റിയിരിക്കുകയാണ്. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മ​റ്റൊരു വാഹനത്തിൽ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്സ് ഓട്ടോ ഇടിച്ചത്. ശേഷം നിയന്ത്രണം വിട്ട് അകമ്പടി വാഹനം മ​റ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ തന്നെ പൊലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും […]
Read more

പത്തനംതിട്ട വകയാറിൽ വീടിന് തീകൊളുത്തി; ഭർത്താവ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ട സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഏകദേശം ഒന്നരയോടെയാണ് സംഭവം നടന്നത്. തീപ്പിടിത്തത്തിൽ പൊള്ളലേറ്റ രജനിയെയും ഇളയ മകനെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് തീ കൊളുത്തിയ ശേഷം പ്രതിയായ സിജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. രജനിയുടെയും സിജുവിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിനു ശേഷം ഇരുവരും ഒരു […]
Read more

സ്വയം സ്ഥാനാർത്ഥികാളകാൻ ആരും നിൽക്കണ്ട; സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും, തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ പാർട്ടിക്ക് നേരിടുന്നതായ എല്ലാ വീഴ്ചകളും ഈ വരുന്ന തെരഞ്ഞെടുപ്പോടെ ഇല്ലാതാകും. ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എൽ.എമാർ ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകും. ചിലപ്പോൾ മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചന നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സം​ഗകേസിൽ ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സം​ഗകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതി മാത്രമാണ് ആശ്രയം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക.
Read more

ബലാത്സംഗ കേസുകള്‍ രാഹുല്‍മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ കോടതികള്‍ ഇന്ന് വിധി പറയും

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ അപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍ . ഇന്ന് ജില്ലാ കോടതി കേസ് പരിഗണിക്കാതിരുന്നാല്‍ പിന്നീട് ഹൈക്കോടതി മാത്രമാണ് ആശ്രയം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും […]
Read more

പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാർക്ക് പരിക്ക്

പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം. എം സി റോ‌ഡിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന 30 പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് എതിരെ വരുകയായിരുന്ന മിക്സർ ട്രക്കുമായി നേർക്കുനേർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ട്രക്കിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അതീവ ദുഷ്കരമായ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer