Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

നേമത്ത് വൈഷ്‌ണ സുരേഷിന് പകരം ശബരീനാഥൻ; കോൺഗ്രസ് സാധ്യതാ പട്ടിക പുറത്ത്

തിരുവനന്തപുരം: നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത.വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല. നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ നിന്ന് മത്സരിച്ച് കോൺഗ്രസിന് മേൽവിലാസം തിരിച്ചുപിടിച്ചുകൊടുത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ശബരീനാഥൻ. വരുന്ന നിയമസഭാ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത് എന്നാൽ ആ സീറ്റ് സിഎംപി സ്ഥാനാർഥിയായ സി പി ജോണിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ മറ്റൊരു സീറ്റ് ശബരീനാഥനായി കണ്ടെത്തുകയായിരുന്നു. അതേസമയം, കോൺഗ്രസ് […]
Read more

സംസാരത്തിനിടെ ആക്രമണം; യുവതിയെ മർദിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

തിരുവനന്തപുരം: വസ്തു തർക്കത്തിന്‍റെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ സ്വദേശിനിയായ റജീനാ സ്റ്റീഫനെ ആക്രമിച്ച റിബെല്ലോ റൂസ്‌വെൽറ്റിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയും പരാതിക്കാരിയും തമ്മിൽ വർഷങ്ങളായി വസ്തു തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള തന്‍റെ പുരയിടത്തിൽ മതിൽ നിർമ്മിക്കുന്നതിനായി തൊഴിലാളികളുമായി സംസാരിച്ചുനിൽക്കുകയായിരുന്നു റജീനയെ അവിടെയെത്തിയ റിബെല്ലോ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ റജീനയെ ബന്ധുക്കൾ ഉടൻ തന്നെ കഴക്കൂട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം […]
Read more

ഇന്ത്യൻ കോഫി ഹൗസുകളിൽ നിയന്ത്രണം; ഊണ് ഒഴിവാക്കും

തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം സംസ്ഥാനത്തെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പല ശാഖകളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിണ്ടറുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ശൃംഖലയ്ക്ക് തൃശ്ശൂരിൽ നിന്ന് തെക്കോട്ട് 45 ശാഖകളുണ്ട്. ഇവിടങ്ങളിൽ പാചകവാതകത്തിന്റെ കുറവ് ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനെ തുടർന്ന് 15 ശാഖകളിൽ ഭാഗികമായി വിറകുപയോഗിച്ച് പാചകം തുടരാൻ നിർദേശം നൽകിയതായി തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ വിപണിവില പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,780 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,240 രൂപയാണ് വില. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,960 രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വില കുറവാണ്. ജനുവരിയിൽ പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു. […]
Read more

സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിലെ സ്കൂൾ അവധി റദ്ദാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ വിശേഷ ദിനങ്ങളിൽ പൊതു അവധി നൽകുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. ഈ ദിനങ്ങൾ കുട്ടികൾക്ക് അറിവും വിജ്ഞാനവും നേടാനുള്ള ദിനങ്ങളാക്കി മാറ്റണമെന്നും കമ്മിഷൻ പറഞ്ഞു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫുൾ ബഞ്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. അംഗങ്ങളായ കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ എന്നിവർ ബഞ്ചിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രവും അതിനായി ജീവത്യാഗം […]
Read more

വാഹന പരിശോധനക്കിടെ വിദ്യാർത്ഥിയെ മർദ്ദിച്ച് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കോലിക്കോട് ബിവറേജിന് സമീപത്താണ് സംഭവം നടന്നത്. കോളേജിലേക്ക് പോകുന്നതിനിടെ അഭയ കൃഷ്ണ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട് ഉദ്യോഗസ്ഥർ വാഹനം നിർത്താൻ കൈകാണിച്ചു. എന്നാൽ കുറച്ച് മുന്നോട്ട് പോയി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. തുടർന്ന് ഉദ്യോഗസ്ഥൻ അഭയ കൃഷ്ണയുടെ ചെവിയിലും മുഖത്തും […]
Read more

ജി സുധാകരനോട് സിപിഎം ചെയ്തത് കടുത്ത അനീതി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരനെക്കുറിച്ചുള്ള പാർട്ടി നടപടി അനീതിയായതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. “ജി. സുധാകരനിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ കാണാൻ കഴിയും. അദ്ദേഹം പാലിച്ച മൂല്യങ്ങൾ രാഷ്ട്രീയ ശത്രുക്കൾക്കൊന്നും ചെയ്യാൻ പറ്റാത്ത രീതിയിൽ വിലപ്പെട്ടവയാണ്. ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തോടുള്ള സമീപനം അത്ര മോശമായിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെ. സുധാകരന്റെ വിദ്യാർത്ഥി കാലം മുതൽ അറിയാവുന്ന വ്യക്തി എന്നും, പൊതുജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ജനാധിപത്യം, നയതന്ത്രപരമായ […]
Read more

തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും; ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കഴക്കൂട്ടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം മുടങ്ങുന്ന സാഹചര്യത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തി കോർപ്പറേഷൻ. കോർപ്പറേഷൻ 65 ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കും. ശുദ്ധജലവിതരണം പൂർണമായും സൗജന്യമായിരിക്കുമെന്നും ജനങ്ങൾക്ക് കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് ആശങ്ക വേണ്ടെന്നും മേയർ വി വി രാജേഷ് പറഞ്ഞു. ഇന്ന് 10 മണി മുതൽ മൂന്നു ദിവസത്തേക്ക് കഴക്കൂട്ടം മണ്ഡലത്തിൽ കരിക്കകം, അണമുഖം, പേട്ട വാർഡിന്റെ ഒരു ഭാഗം, മെഡിക്കൽ കോളേജ് ഭാഗം എന്നിവിടങ്ങളിൽ ഒഴികെയുള്ള ഇടങ്ങളിൽ […]
Read more

ഭർത്താവ് തിരികെ എത്തിയപ്പോൾ കണ്ടത് ഭാര്യയുടെ മൃതദേഹം; നെയ്യാർ ഡാമിൽ കുളിക്കാനെത്തിയ യുവതി മുങ്ങിമരിച്ചു

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെയ്യാർ ഡാമിനടുത്തുള്ള വീട്ടില്‍ നിന്നും നിതിനൊപ്പം നെയ്യാര്‍ ജലസംഭരണിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാന്‍ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ സിമിയെ കാണാൻ കഴിഞ്ഞില്ലെന്നാണ് നിതിൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ നെയ്യാർ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗം: കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ ഉയർന്ന ആരോപണങ്ങൾ തള്ളി മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. ഈ പരാതി തനിക്കെതിരെ ഒരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ ഒരു പോലീസ് സ്റ്റേഷനിലും പോയിട്ടില്ലെന്നും ആരുടെയും സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി. 2024-ൽ തുമ്പ പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നത്തിൽ താൻ മധ്യസ്ഥത വഹിച്ചു എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം […]
Read more
Advertisement
WhiteswanTV Footer