Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ വൻ മാറ്റം; ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ നടപടികളിൽ വൻ മാറ്റം. ലേണേഴ്‌സ് പരീക്ഷയ്ക്ക് പിന്നാലെ ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും വിജയിക്കണം. റോഡപകടങ്ങൾ കുറയ്ക്കുകയും സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷാ സംവിധാനം നടപ്പാക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും. നിലവിൽ ലേണേഴ്‌സ് പരീക്ഷ, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ലൈസൻസ് നേടുന്നതിനായി ഉണ്ടായിരുന്നത്. പുതിയ സംവിധാനത്തിൽ നാല് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യ ഘട്ടത്തിൽ ലേണേഴ്‌സ് […]
Read more

സ്വർണവിലയിൽ നേരിയ വർധന; പവന് 1,12,320 രൂപ ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും ഒരു പവന് 1,12,320 രൂപയുമായി. ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരത്തോടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 1,080 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ ഇടിവ് രേഖപ്പെടുത്തി. നിലവിൽ […]
Read more

വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. എൻടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് കെഎസ്ഇബി അവസാനിപ്പിച്ചത്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാൽ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ജനങ്ങൾക്ക് ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. നിലവിൽ കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉറപ്പായിട്ടുള്ളത്. ബദൽ മാർഗം കണ്ടെത്താനായില്ലെങ്കിൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ […]
Read more

18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ തള്ളി പി.എസ്.സി

തിരുവനന്തപുരം: 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ പി.എസ്.സി തള്ളി. തെരഞ്ഞെടുത്ത തസ്തികകളുടെ മാത്രം കാലാവധി നീട്ടുന്നതിൽ നിയമപ്രശ്നമുണ്ടെന്നാണ് പി.എസ്.സിയുടെ നിലപാട്. ഇത്തരത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് സുപ്രീംകോടതി നേരത്തെ തള്ളിയിട്ടുണ്ടെന്നും പി.എസ്.സി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 തസ്തികകളുടെ കാലാവധി നീട്ടണമെന്നായിരുന്നു സർക്കാർ ശുപാർശ. എന്നാൽ നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പി.എസ്.സി യോഗം തീരുമാന പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി […]
Read more

മുഖ്യമന്ത്രിയുടെ എഐ വീഡിയോ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരമെന്ന് മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം. സമാനമായ 40ലേറെ വീഡിയോകൾ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടതായാണ് വിവരം. വി.ഡി. സതീശന്റെ എഐ വീഡിയോയ്‌ക്കെതിരെ വ്യാപക പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിമർശനങ്ങൾ ശക്തമായതിനിടെയാണ് അദ്ദേഹം ഡാൻസ് ചെയ്യുന്ന തരത്തിലുള്ള എഐ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദിവസങ്ങൾക്കകം മെറ്റ അത് നീക്കം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ […]
Read more

200 മെഗാ വാട്ട് കിട്ടിയില്ല; ഇന്ന് രാത്രിയും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് നിയന്ത്രണത്തിന് പ്രധാന കാരണം. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ ചിലയിടങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 1100 മെഗാവാട്ടിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ ഏകദേശം 900 മെഗാവാട്ടിന്റെ […]
Read more

ബ്രിക്സ് അതിഥികൾക്ക് ക്ലിഫ് ഹൗസിൽ സ്വീകരണം; 19 രാജ്യങ്ങളിലെ ഇൻഫ്ലുവൻസർമാരുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയിലെത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ സാമൂഹികമാധ്യമ സ്വാധീനകരെയും ഉള്ളടക്ക സ്രഷ്ടാക്കളെയും തിരുവനന്തപുരം ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായാണ് ഇവർ ഇന്ത്യയിലെത്തിയത്. അതിഥികൾക്കൊപ്പം ഒരുമണിക്കൂറോളം സമയം ചെലവഴിച്ചതായി മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയിൽ കേരളത്തിന്റെ യഥാർഥ കഥ അതിഥികളുമായി പങ്കുവെച്ചതായി വി.ഡി. സതീശൻ പറഞ്ഞു. 600 കിലോമീറ്റർ നീളുന്ന തീരദേശവും പശ്ചിമഘട്ട മലനിരകളും ഉൾപ്പെടുന്ന കേരളം ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്ന പ്രധാന […]
Read more

എഐ ഡാൻസ് വീഡിയോയിൽ സന്തോഷമെന്ന് മുഖ്യമന്ത്രി; നീക്കം ചെയ്തതിന് നിയമപ്രശ്നമെന്ന് വിശദീകരണം

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി സന്തോഷം നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ വീഡിയോയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അഞ്ച് വയസുള്ള ഒരു കുട്ടി വീഡിയോയിലെ തന്റെ ഡാൻസ് ഗംഭീരമാണെന്ന് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. പവർകട്ടിനെതിരെ പുറത്തിറങ്ങിയ വീഡിയോയിൽ കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി ഡാൻസ് ചെയ്യുന്നതായാണ് ചിത്രീകരിച്ചിരുന്നത്. ഇന്ത്യയിൽ നിലവിലുള്ള ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് വീഡിയോ […]
Read more

മൂന്ന് ദിവസം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എട്ട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, […]
Read more

റേഷനരി മാത്രമല്ല, പച്ചരിയും ഗോതമ്പും അടക്കം കൊള്ളയടിക്കുന്നു

തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റേഷൻ അരി കരിഞ്ചന്ത മാഫിയക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കിയിട്ടും അനധികൃത ഇടപാടുകൾ തുടരുന്നതായി റിപ്പോർട്ട്. റേഷൻ അരിക്ക് പുറമെ പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും അനധികൃതമായി ശേഖരിച്ച് മില്ലുകളിലെത്തിച്ച് പൊടിയാക്കി സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റേഷൻ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിൽപ്പന നടത്തുന്നുവെന്ന് ആരോപണമുയർന്ന കാർത്തികേയന്റെ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൂവാറിലെ ഒരു മില്ലിൽ അരി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix