Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ബസ് സ്റ്റാൻ്റിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; ട്രാൻസ്പോർട് ബസ് ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: കുളച്ചൽ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ കുളച്ചൽ സ്വദേശി ജവഹർ ആണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി വേഗത്തിലായത്. എസ്.പി. സ്റ്റാലിൻ്റെ നിർദേശപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുളച്ചൽ കാമരാജ് ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ജവഹർ ശല്യപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത്. പ്രതി സംഭവ സമയത്ത് യൂണിഫോമിലായതിനാൽ […]
Read more

നേമം സഹകരണ ബാങ്കിൽ‌ ഇ.ഡി റെയ്ഡ്; കോടികളുടെ ക്രമക്കേട്

തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്കിൽ ഇ.ഡി റെയ്ഡ്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. 34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച […]
Read more

ബസിന്റെ വാതിലിനിടയിൽപ്പെട്ട് 12കാരന്റെ കൈവിരൽ ഒടിഞ്ഞു; സംഭവം കോവളത്ത്

കോവളം: ബസിന്റെ വാതിലിനിടയിൽപ്പെട്ട് വിദ്യാർത്ഥിയുടെ കൈവിരൽ ഒടിഞ്ഞു. വാഴമുട്ടം മഞ്ചാടി ലെയ്നിൽ സുനിലിന്റെ മകൻ കാർത്തിക്കിന്റെ (12) വലതു കൈവിരലാണ് വാതിലിനിടയിൽപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണ് ആരോപണം. കോവളം ജംഗ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് സഹോദരിക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു കാർത്തിക്. ബസിൽ കയറുന്നതിനിടയിൽ യാത്രക്കാരിലാരോ അശ്രദ്ധമായി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ബസിലുള്ളവർ ആശുപത്രിയിൽ കൊണ്ടുപോയില്ല. വഴമുട്ടത്താണ് വീടെന്ന് കുട്ടി പറഞ്ഞതോടെ അവിടത്തെ സ്‌റ്റേപ്പിൽ ഇറക്കിവിട്ട് ബസ് കടന്നുപോകുകയായിരുന്നു.
Read more

എസ്ഐആറിലെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കാമെന്നു യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. മറ്റ് ജീവനക്കാരെ ബെസിക് എലക്ഷൻ ലെവൽ ഓഫീസർമാരായി നിയമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പുകൾ സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം:ആറ്റിങ്ങല്‍ സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. കാലിന് പരുക്കേറ്റാണ് പ്രമേഹ രോഗിയായ വയോധികന്‍ ചികിത്സയ്ക്കായി എത്തിയത്. ഒരാഴ്ച മുന്‍പ് ചികിത്സയിലിരിക്കെ പനി പിടിപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ക്ലോറിനേറ്റ് ചെയ്തു. ഈ മാസം മാത്രം അമീബിക് […]
Read more

വര്‍ക്കല ട്രെയിന്‍ അതിക്രമം ; പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ കേരള എക്‌സ്പ്രസില്‍ നിന്ന് മദ്യപന്‍ ചവിട്ടി തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്‌സ് സംഘം ശ്രീക്കുട്ടിയെ പരിശോധന നടത്തും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കേരള എക്‌സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെണ്‍കുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പലയിടത്തും ചതവുകള്‍ വീണിട്ടുണ്ട് ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് […]
Read more

സ്വർണ്ണ പാളി വിവാദം; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലും രേഖകളിലുമാണ് വാസുവിന്റെ പങ്ക് വ്യക്തമായതെന്ന് എസ്ഐടി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതി സ്ഥാനത്ത് എൻ. വാസുവിന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 മാർച്ച് 19-ന് മുൻ ദേവസ്വം കമ്മീഷണറായിരുന്ന കാലഘട്ടത്തിൽ സ്വർണം ചെമ്പായി രേഖപ്പെടുത്താൻ വാസു ശുപാർശ ചെയ്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിലെ രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ നാളെ സമർപ്പിക്കാനാണ് […]
Read more

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ള വയ്ക്കാണ് തുക അനുവദിച്ചത്.
Read more

വര്‍ക്കല ട്രെയിനിലെ ആക്രമണം; യുവതിയെ ചവിട്ടി പുറത്തേക്കിട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ടത് പിടിയിലായ സുരേഷ് തന്നെയെന്ന് സ്ഥിരീകരണം. അന്വേഷണ സംഘത്തിന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആര്‍പിഎഫ് ആണ് അന്വേഷണസംഘത്തിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയത്. സുരേഷും, ശ്രീക്കുട്ടിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദൃശ്യങ്ങളില്‍ അര്‍ച്ചനയും ഒപ്പമുണ്ട്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാത്രി എട്ടര കഴിഞ്ഞ് വര്‍ക്കല ഭാഗത്തുവെച്ചായിരുന്നു അതിക്രമമുണ്ടായത്. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ശൗചാലയത്തില്‍പ്പോയി മടങ്ങിയ […]
Read more

തിരുവനന്തപുരത്ത് കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; ഒപ്പം ചാടിയ സഹോദരനെ പരിക്കുകളോടെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

തിരുവനന്തപുരം: വിഴിഞ്ഞം കരിച്ചയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) യാണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ ഭുവനേന്ദ്ര(22)നും കിണറ്റിൽ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർച്ചനേന്ദ്രയും ഭർത്താവും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ ഒന്നും കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്ന് […]
Read more
Advertisement
WhiteswanTV Footer