സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്നും ഇലക്‌ഷൻ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എസ്എപിയിലെ 15 പൊലീസുകാരും കെഎപിയിലെ 15 റിക്രൂട്ട് പൊലീസുകാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ചെങ്ങന്നൂരിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
Read more

മെഡിക്കൽ ഓഫീസറെ ഭീഷണിപ്പെടുത്തത്തിയയാൾ അറസ്റ്റിൽ

തിരുവനന്തപുരം :കഴക്കൂട്ടത്ത്, മകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ഫീസ് ആവശ്യപ്പെട്ടതിന് മെഡിക്കൽ ഓഫീസർക്കുനേരേ ഭീഷണിയും അസഭ്യവർഷവും നടത്തിയ കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. പെരുമാതുറ സുൽഫി നിവാസിൽ സുൽഫിക്കർ(63) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു പെരുമാതുറ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഹിമയ്ക്കു നേരേ ആക്രമണമുണ്ടായത്. ചികിത്സയിലായിരുന്ന മകന് കോളേജിൽ നൽകാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെടുകയും, ഡോക്ടർ നിയമപ്രകാരമുളള 100 രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തു. അതിൽ പ്രകോപിതനായ പിതാവും മകനും ഡോക്ടറെ അസഭ്യംപറയുകയും […]
Read more

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരര വൈദ്യുതിചാലിനരികിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശരീരസ്ഥികൂടത്തിന് സമീപത്ത് തലയോട്ടി, വസ്ത്രം, മുടി എന്നിവയും കണ്ടെടുത്തു. കുറഞ്ഞത് പത്ത് ദിവസത്തിനടുത്ത് പഴക്കം വരുന്ന അവശിഷ്ടങ്ങലാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പത്ത് ദിവസമായി കാണാതായ 75 കാരനായ ദേവദാസനെക്കുറിച്ചുള്ള പരാതിയും നിലവിലുണ്ട്. സ്ഥലത്ത് കണ്ടെത്തിയ കണ്ണാടിയും ചെരുപ്പും ദേവദാസന്റേതാണെന്ന് മരുമകൻ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയ ശേഷം അവശിഷ്ടങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കും. കടയ്ക്കാവൂർ പൊലീസ് കേസ് […]
Read more

രാഹുലിനെതിരായ ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രണ്ടാം പ്രതി ജോബി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പരാതിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് സ്വന്തമായി നൽകിയത് അവരുടെ ആവശ്യപ്രകാരമാണെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗൗരവം അറിയില്ലെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. ചാറ്റ് തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജി ഇന്ന് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ കേസിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജിയുമായി സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗുരുതരമായ […]
Read more

സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടു ചെയ്തതതിൽ വിവാദം; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതിനെച്ചൊല്ലി വിവാദം. കോൺഗ്രസും സിപിഐയും ഇതിനെതിരെ രംഗത്തുവന്നു. എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്.
Read more

സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിൽ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി

തിരുവനന്തപുരം: കൊല്ലം കോട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ഇതിനായി 18 ജിയോടെക്നിക്കൽ ഏജൻസികളെ നിയോഗിച്ചിട്ടുണ്ട്. 7–10 ദിവസത്തിനകം പരിശോധനകൾ ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ഫീൽഡ്–ലാബ് റിപ്പോർട്ടുകൾ വിലയിരുത്തി ആവശ്യമായിടത്ത് നിർമ്മാണ രൂപകൽപ്പനയും പ്രവൃത്തിയും പുതുക്കി പരിശോധിക്കും. ആവശ്യമെങ്കിൽ മതിലുകൾ പൊളിച്ച് പുനർനിർമ്മിക്കുമെന്നും അതോറിറ്റി അറിയിച്ചു. […]
Read more

വിഴിഞ്ഞം തുറമുഖം; രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ജനുവരിയിൽ. ഉദ്ഘാടനം നടക്കുന്ന കൃത്യമായ തീയതി പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് അന്തിമമായി നിശ്ചയിക്കും. ജനുവരി രണ്ടാം വാരം ഉദ്ഘാടനം നടത്താനാണ് ധാരണ. ഇതിനോടകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനെ പിന്നാലെ മാറ്റിവെച്ച ഉദ്ഘാടനത്തോടെ രണ്ടാംഘട്ട നിർമ്മാണം പൂർത്തിയായാൽ വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വലിയ മദർഷിപ്പ് ഹബ്ബുകളിലൊന്നാകും. 2028ഓടെ രണ്ടാംഘട്ട പദ്ധതി പൂർണ്ണമായും പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതോടെ തുറമുഖത്തിന്റെ വാർഷിക വരുമാനം 18,000 മുതൽ 28,000 കോടി […]
Read more

കനകക്കുന്നിൽ ‘വസന്തോത്സവം’

തിരുവനന്തപുരം: പുതുവത്സരത്തോടനുബന്ധിച്ച് ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ‘വസന്തോത്സവം’ എന്ന പേരിൽ 23 മുതൽ ജനുവരി രണ്ടുവരെ കനകക്കുന്നിൽ പുഷ്പമേള സംഘടിപ്പിക്കും. മേളയുടെ ഭാഗമായി പുഷ്പാലങ്കാര മത്സരവും നടത്തും. പങ്കെടുക്കാൻ 12-ന് വൈകീട്ട് അഞ്ചിന് മുൻപ് വെള്ളയമ്പലം ഡിടിപിസി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം കനകക്കുന്നിൽ ലൈറ്റ് ഷോയും നടത്തും.
Read more

ഇരുമ്പയിലിൽ വാഴ, ചേന കൃഷി സമൂഹവിരുദ്ധർ വെട്ടിനശിപ്പിച്ചു

തിരുവനന്തപുരം :അരുവിക്കരയ്ക്കു സമീപം ഇരുമ്പയിലിൽ സമൂഹവിരുദ്ധർ വാഴയും ചേനയുമടങ്ങുന്ന കൃഷികൾ വെട്ടിനശിപ്പിച്ചു. അരുവിക്കര ബാലഭദ്രാ ദേവീക്ഷേത്രത്തിനു സമീപം രേവതി നിലയത്തിൽ രവീന്ദ്രൻനായരുടെ 26 സെൻറ് കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാത്രിയിൽ സമൂഹവിരുദ്ധർ അഴിഞ്ഞാടിയത്. രാത്രിയിലെപ്പോഴോ കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ സമൂഹവിരുദ്ധർ 350 ചുവട് കപ്പ, പാളയംതോടൻ വാഴകൾ, 25 ചുവട് ചേന എന്നിവയും വെട്ടിനശിപ്പിച്ചു. വാഴകളിൽ ഭൂരിഭാഗവും കുലച്ചവയായിരുന്നു. ബുധനാഴ്ച രാവിലെ രവീന്ദ്രൻ നായർ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് കൃഷികൾ നശിപ്പിച്ച വിവരം അറിയുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ […]
Read more

ശിവഗിരി തീർഥാടനം; ആചാര്യസ്മൃതി പ്രഭാഷണപരമ്പര

തിരുവനന്തപുരം: ശിവഗിരി തീർഥാടനത്തിനു മുന്നോടിയായി ആചാര്യസ്മൃതി പ്രഭാഷണപരമ്പര 23-ന് രാവിലെ 10-ന് ശിവഗിരിയിൽ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ സമകാലീനരും ശിഷ്യന്മാരുമായ മഹാത്മാക്കളെ അനുസ്മരിച്ചാണ് പ്രഭാഷണങ്ങൾ. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രഭാഷണപരമ്പരയിൽ ശ്രീരാമകൃഷ്ണ പരമഹംസർ, തൈക്കാട്ട് അയ്യാ ഗുരു, ചട്ടമ്പിസ്വാമി, സദാനന്ദസ്വാമി, സ്വാമി ചിന്മയാനന്ദ, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദൻ, ശിവാനന്ദ പരമഹംസൻ, രാമാനന്ദ ഗുരുദേവൻ, ബോധാനന്ദസ്വാമി, സദ്ഗുരു മലയാളസ്വാമി എന്നിവരെക്കുറിച്ചാണ് പ്രഭാഷണങ്ങൾ.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.