Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

വീട് കുത്തി തുറന്ന് 27 പവനും പണവും മോഷ്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. മോഷണം നടക്കുന്ന സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ശിവകാമി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശിവകാമിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് ശിവകാമിയുടെ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പിതാവ് അയൽവാസികളെ വിവരമറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ […]
Read more

റോഡപകടത്തിൽ മരിച്ച ആലിൻ ഷെറിൻ എന്ന കുഞ്ഞിന്റെ അവയവം ധാനം ചെയ്യും

തിരുവനന്തപുരം: റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍ 5 പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും […]
Read more

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡ് യോഗം 17ന്

തിരുവനന്തപുരം: സെപ്തംബർ 30ന് ദേവസ്വം ബോ‌ർഡ് പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ഈ മാസം 17ന് ചേരും. ഊരാളുങ്കൽ അടക്കമുള്ള സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടേക്കും. സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടുക്കാനും ശ്രമം തുടങ്ങും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബോർഡിന് മുന്നിലുള്ളത്. ഊരാളുങ്കലിന് മാത്രം നാല് കോടിയിലധികം രൂപയാണ് നൽകാനുള്ളത്. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ അവസാനിപ്പിക്കാനാണ് […]
Read more

തിരുവനന്തപുരം ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. തീപ്പൊരി ശ്രദ്ധയിൽപ്പെട്ടതോടെ കാറിലുണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടിയതിനാൽ അപകടം ഒഴിവായി. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. ജഗതി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത് നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഇതിനോടകം വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സ് വ്യക്തമാക്കിയത്.
Read more

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. അതീവ സുരക്ഷാ മേഖലയായ ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. രണ്ട് കോടി രൂപ വിലമതിപ്പുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. 1929-ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണിവെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്ലബിൽ നടന്ന പാർട്ടിക്ക് ശേഷമാണ് മോഷണം നടന്നതായി സംശയിക്കുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് ഇന്നലെ രാത്രി കേസെടുത്തു. സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചകളടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 880 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണവില കേരളത്തിൽ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് 110 രൂപ താഴ്ന്നിറങ്ങി വില 14,520 രൂപയായി. 880 രൂപ കുറഞ്ഞ് 1,16,160 രൂപയാണ് പവൻവില. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടത്. അമേരിക്കയുടെ ജനുവരിയിലെ തൊഴിൽക്കണക്ക് ഇന്നലെ പുറത്തുവന്നിരുന്നു. പ്രവചനങ്ങളെയെല്ലാം കടത്തിവെട്ടി ഇരട്ടിയധികം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ സമ്പദ്‍വ്യവസ്ഥ കരകയറുന്നുവെന്ന വിലയിരുത്തലും ശക്തമായി. ഇത് യുഎസ് ഡോളറിന്റെയും (ഡോളർ ഇൻഡക്സ്) യുഎസ് ട്രഷറി യീൽഡിന്റെയും മുന്നേറ്റത്തിന് വഴിവച്ചതോടെ […]
Read more

ശബരിമല സ്വർണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചു. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡ് തുടരുന്നതിനാൽ ബൈജു ഉടൻ ജയിൽ മോചിതനാകില്ല. ഈ മാസം 25-ന് ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യത്തിനായി ഹർജി സമർപ്പിക്കാനാണ് നീക്കം. സ്വർണക്കൊള്ള കേസിൽ ഇതുവരെ […]
Read more

ശബരിമല സ്വർണക്കൊള്ള; ജയശ്രീക്കും കൽപേഷിനും ഇഡി നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർക്കുകൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിലെ ജുവലറി ഉടമയും കേസിലെ പ്രതിയുമായ ഗോവർദ്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനിട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍.
Read more

കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ രാവിലെ ആറ് മണിയോടെ സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം. കിരണുമായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു കിരൺ അടക്കം 4 പേർക്കെതിരെ കേസെടുത്തു. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്. […]
Read more

Recent News

Advertisement
WhiteswanTV Footer