Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

വട്ടിയൂർക്കാവിൽ മത്സരിക്കാനൊരുങ്ങി കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സീറ്റുറപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസ് നേതൃത്വത്തെ നിലപാടറിയിച്ചു. കെ മുരളീധരൻ പഴയ തട്ടകത്തിലെത്തുന്നതോടെ വട്ടിയൂർക്കാവിൽ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുമ്പ് കെപിസിസി നേതൃയോഗം 15ന് രാവിലെ 10ന് എറണാകുളം ഡിസിസി ഓഫീസിൽ ചേരുമെന്നാണ് റിപ്പോർട്ട്. അതിനുമുമ്പ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാണ് ശ്രമം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന […]
Read more

ആലിൻ ഷെറിൻ സർക്കാരിന്‍റെ ആദരം; ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും

തിരുവനന്തപുരം: വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം നൽകി കേരളത്തിന്‍റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ആലിൻ ദാനം ചെയ്തത്. രാത്രിയായതിനാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റോഡ് മാർഗമാണ് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്; പവന് 1,920 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 1,920 രൂപ കൂടി 1,15,680 രൂപയും ഗ്രാമിന് 240 രൂപ ഉയർന്ന് 14,460 രൂപയുമായി. ഇത് വീണ്ടും വിപണിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്നലെ രണ്ടുതവണ സ്വർണവിലയിൽ മാ​റ്റമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആഗോളവിപണിയിൽ പവന് 1,920 രൂപ കുറഞ്ഞ് 1,14.240 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും 480 രൂപ കുറഞ്ഞ് പവൻവില 1,13,760 രൂപയിലേക്കെത്തി. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി ഒന്നിനായിരുന്നു. അന്ന് […]
Read more

ആഗോള അയ്യപ്പ സംഘമം; രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും മാപ്പുപറയേണ്ടി വരും: വിഎൻ വാസവൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവർത്തിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. ദേവസ്വം മുൻകൂറായി നൽകിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയിൽ നൽകിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം ബോര്‍ഡ് പണം തിരിച്ചു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാം. കോൺഗ്രസ് നേതാക്കളായ രമേശ്‌ ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിൽ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ […]
Read more

കാരണം പറയാതെ പുറത്താക്കി; വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് പ്രേം കുമാർ

തിരുവനന്തപുരം: പാർട്ടി അംഗത്വമില്ലെങ്കിലും കഴിഞ്ഞ 35 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പക്ഷത്ത് നിൽക്കുന്നയാളാണ് താനെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. ക‌ർഷക സമരത്തെക്കുറിച്ചും ഇന്ധന വിലവർദ്ധനവിനെക്കുറിച്ചുമടക്കമുള്ള തന്റെ ചില ലേഖനങ്ങൾ, തന്റെ നിലപാടുകൾ തുടങ്ങിയവ കണ്ടാണ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ചുമതലയിലേയ്ക്ക് വന്നതെന്നും പ്രേംകുമാർ വ്യക്തമാക്കി. വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പിന്നീടാണ് ചെയർമാൻ സ്ഥാനത്തെത്തിയത്. പതിനായിരം രൂപയായിരുന്നു അന്ന് ഓണറേറിയം ലഭിച്ചത്. സിനിമ ചെയ്യാതെ പൂ‌ർണ സമയവും […]
Read more

വീട് കുത്തി തുറന്ന് 27 പവനും പണവും മോഷ്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. മോഷണം നടക്കുന്ന സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ശിവകാമി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശിവകാമിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് ശിവകാമിയുടെ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പിതാവ് അയൽവാസികളെ വിവരമറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ […]
Read more

റോഡപകടത്തിൽ മരിച്ച ആലിൻ ഷെറിൻ എന്ന കുഞ്ഞിന്റെ അവയവം ധാനം ചെയ്യും

തിരുവനന്തപുരം: റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍ 5 പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും […]
Read more

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡ് യോഗം 17ന്

തിരുവനന്തപുരം: സെപ്തംബർ 30ന് ദേവസ്വം ബോ‌ർഡ് പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ഈ മാസം 17ന് ചേരും. ഊരാളുങ്കൽ അടക്കമുള്ള സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടേക്കും. സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടുക്കാനും ശ്രമം തുടങ്ങും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബോർഡിന് മുന്നിലുള്ളത്. ഊരാളുങ്കലിന് മാത്രം നാല് കോടിയിലധികം രൂപയാണ് നൽകാനുള്ളത്. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ അവസാനിപ്പിക്കാനാണ് […]
Read more

തിരുവനന്തപുരം ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. തീപ്പൊരി ശ്രദ്ധയിൽപ്പെട്ടതോടെ കാറിലുണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടിയതിനാൽ അപകടം ഒഴിവായി. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. ജഗതി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത് നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഇതിനോടകം വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സ് വ്യക്തമാക്കിയത്.
Read more

Recent News

Advertisement
WhiteswanTV Footer