സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ മേഖലാസമ്മേളനം

തിരുവനന്തപുരം: കാട്ടാക്കട മൃഗാശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണമെന്നും രാത്രി ചികിത്സാസൗകര്യം ഏർപ്പെടുത്തണമെന്നും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെഎൽഐയു) കാട്ടാക്കട മേഖലാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാട്ടാക്കട ജോയിൻറ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം.ജി.പദ്‌മകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് ജെ.എം.സജി അധ്യക്ഷനായി. ജോയിൻറ് കൗൺസിൽ സൗത്ത് ജില്ലാ ട്രഷറർ എസ്.ജയരാജ്, കെഎൽഐയു സംസ്ഥാന സെക്രട്ടറി എൻ.ജയകുമാർ, ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെ.എം.സജി (പ്രസി.), എം.ആർ.ലതിക, ആർ.രമ്യ (വൈസ് പ്രസി.), ബാലു […]
Read more

കരകുളത്ത് ഇക്കുറിആരു കരകയറും

തിരുവനന്തപുരം: കരകുളം തിരഞ്ഞെടുപ്പ് സമവാക്യങ്ങളിൽ എന്നും ഇടത്തേക്കു ചാഞ്ഞുനിൽക്കുന്ന പഞ്ചായത്താണ് കരകുളം. 1956-ൽ സ്വകാര്യ സ്വത്തെല്ലാം പഞ്ചായത്തിന് വിട്ടുകൊടുത്ത് പൊതുരംഗത്തെത്തിയ കുഞ്ഞൻപിള്ളയെന്ന ദീർഘവീക്ഷണമുള്ള സ്വാതന്ത്ര്യസമരസേനാനിയാണ് കരകുളം പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ്. തുടർന്നുവന്ന മുല്ലശ്ശേരി ഗോപാലകൃഷ്ണനും എണ്ണശ്ശേരി സുദർശനൻനായരും തിരിച്ചിറ്റൂർ കൃഷ്ണൻനായരും ഡി.വിശ്വംഭരനും പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റിയപ്പോഴും ഭരണം ചുവപ്പിന്റെ തണലിലാണ് നിന്നത്. 23 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ വേറ്റിക്കോണം എന്ന പുതിയൊരു വാർഡുകൂടി ഇത്തവണയുണ്ട്. ജില്ലാ, ബ്ലോക്ക് ഭാരവാഹികളെ മുഴുവൻ കോൺഗ്രസ് മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് അജിത്ത് […]
Read more

ഒളിമ്പിക്‌സിന് തിരുവനന്തപുരവും വേദിയാക്കും; വാഗ്ദാനങ്ങളുമായി ബിജെപി

തിരുവനന്തപുരം: വമ്പന്‍ വാഗ്ദാനങ്ങളുമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ. 2036-ലെ ഒളിമ്പിക്‌സിന്റെ ഒരു വേദി തിരുവനന്തപുരമാക്കും എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. 2036 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഒരു വേദി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് തിരുവനന്തപുരത്ത് എത്തിക്കും. ഇതിലൂടെ തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്നു. നമുക്ക് വേണം വികസിത തിരുവനന്തപുരം’, ‘മാറാത്തത് ഇനി മാറും’ എന്നതാണ് എന്‍ഡിഎ ഉയര്‍ത്തുന്ന മുദ്രാവാക്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് […]
Read more

വാഹനങ്ങൾ തീയിട്ടുനശിപ്പിച്ചതിൽ പ്രതിഷേധം

തിരുവനന്തപുരം: ചിറയിൻകീഴ് ആനത്തലവട്ടത്ത് ബിജെപി പ്രവർത്തകന്റെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ടുനശിപ്പിച്ച സംഭവത്തിൽ ബിജെപി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക്‌ മാർച്ച് നടത്തി. തിങ്കളാഴ്ച രാവിലെ പത്തിന് ചിറയിൻകീഴ് പണ്ടകശാലയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് സ്റ്റേഷനുമുന്നിൽ പോലീസ് തടഞ്ഞു. ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ്.ആർ. റജികുമാർ ധർണ ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടത്ത് വാഹനങ്ങൾ കത്തിനശിപ്പിച്ച സംഭവത്തിലും ബിജെപി സ്ഥാനാർഥിയുടെ വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ച കേസിലും അക്രമികളെ […]
Read more

പാങ്ങോട് മന്നാനിയയിൽ മാധ്യമ സെമിനാർ സംഘടപ്പിച്ചു

തിരുവനന്തപുരം :പാങ്ങോട് മന്നാനിയ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ മാധ്യമ സെമിനാർ സംഘടപ്പിച്ചു. ഇക്കണോമിക്‌സ് ആൻഡ്‌ മീഡിയ സ്റ്റഡീസ് വിഭാഗമാണ് സെമിനാർ സംഘടിപ്പിച്ചത്. ഒഴുക്കിനെതിരേ നീന്താത്ത മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഹാഷിം എം. അധ്യക്ഷനായി. കോളേജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്, അധ്യാപകരായ ഷാനി എസ്., സജ്‌ന എസ്.എൻ., ലക്ഷ്മി എ. വിജയൻ, റാമിസ് പി. സലാം എന്നിവർ സംസാരിച്ചു.
Read more

രാഹുല്‍ ഈശ്വറിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരുന്നില്ല; ദീപ രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ അതീജീവിതക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. സ്റ്റേഷനില്‍ ഹാജരാകാന്‍ രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകള്‍ പലരും പല രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും ദീപ പറഞ്ഞു. റിമാന്‍ഡ് ചെയ്ത സമയത്ത് ജയിലിനുള്ളില്‍ നിരാഹാര സമരമിരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് വീട്ടില്‍ വന്നപ്പോള്‍ നോട്ടീസ് തന്നിരുന്നില്ല. എന്നാല്‍, നോട്ടീസ് തന്നിട്ടും കൈപ്പറ്റാന്‍ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയില്‍ […]
Read more

ബോണക്കാട് വനത്തില്‍ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷന്‍ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. മൂന്നംഗ സംഘത്തിലെ ഒരാള്‍ക്ക് വഴി തെറ്റിയതാണ് ഇവര്‍ വനത്തില്‍ കുടുങ്ങാന്‍ കാരണമെന്നാണ് വിവരം. ഇയാള്‍ക്കായി തെരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങള്‍. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവര്‍ […]
Read more

തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ ഭരണം ഉറപ്പ്: തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും എന്‍ഡിഎയുടെ വികസനരേഖ തലസ്ഥാനത്തെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മറ്റൊരു മുന്നണികളും ഇത്തരത്തില്‍ ഒരു വികസനരേഖ മുന്നോട്ട് വച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍തന്ന പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുള്ള കാര്യങ്ങളാണ് എന്‍ഡിഎയുടെ വികസനരേഖയിലുള്ളത്. അതുകൊണ്ടുതന്നെ ഇവിടത്തെ ജനങ്ങള്‍ അതേറ്റെടുക്കുമെന്നും ഇവിടെ വലിയ വിജയം നല്‍കുമെന്നും തുഷാര്‍ പറഞ്ഞു. സാമ്പത്തികസ്ഥിതി വളരെ മോശമായ കേരളത്തെപ്പോലെ ഒരു സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ […]
Read more

സൈബര്‍ അധിക്ഷേപം: ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ നിരാഹാര സമരത്തില്‍

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നു. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു. കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കൂടി […]
Read more

വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ശേഷം ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വെച്ചത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ്വെലിനാണ് ആദ്യം മർദ്ദനമേറ്റത്. തടയാനായി ചെന്ന ഏഞ്ചലിനും മർദ്ദനമേറ്റിട്ടുണ്ട്. ബന്ധുക്കളാണ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.