Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കരമനയിൽ നിന്നു കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ലഭിച്ചിരുന്നുവെങ്കിലും, അതിന് ശേഷം എങ്ങോട്ടു പോയതെന്ന് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. കരമന പോലീസ് പ്രതിരോധാന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Read more

ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസ്സിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു. നെടുമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ– സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്.സുഭാഷാ(36)ണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. സുഭാഷിനെ ഉടൻ തന്നെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി.
Read more

അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ പ്രചാരണത്തിന് തുടക്കമിടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.15ഓടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു. ഇന്ന് രാവിലെ അമിത് ഷാ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് കോർകമ്മിറ്റി യോഗത്തിലും അദ്ദേഹം […]
Read more

വർ​ഗീയശക്തിക്കെതിരെ പറയുന്നത് മതത്തിനെതിരെ എന്നാക്കുന്നു’; മാധ്യമങ്ങളെ വിമർശിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: എ കെ ബാലന്റെ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങൾ മതത്തിന് എതിരായ വിമർശനമെന്ന് പറയുന്നു എന്ന് ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു മതത്തിനു എതിരാണെന്നു വരുത്തുന്നുവെന്നും ജമഅത്തെ ഇസ്ലാമിക്ക് എതിരായ വിമർശനം മുസ്ലിങ്ങൾക്ക് എതിരെയാണെന്ന് പ്രചരിപ്പിക്കുന്നുവെന്നും ​എം വി ​ഗോവിന്ദൻ പറഞ്ഞു. വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് ഭീഷണിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി […]
Read more

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നിൽ. ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്‍റെ തുടക്കമായിരിക്കും അത്. […]
Read more

അവർ ഏത് പാർട്ടിയുമാകട്ടെ, സർക്കാർ അവർക്കൊപ്പം കട്ടയ്ക്ക് നിന്നു’; എം.ബി. രാജേഷ്

പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങളോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് മന്ത്രി എം.ബി. രാജേഷ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആശംസയർപ്പിച്ചാണ് മന്ത്രി ചിത്രം പങ്കുവച്ചത്. മന്ത്രിയുടെ കുറിപ്പ് ;‘ഇത് അവരാണ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും,പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾ. കാസർഗോഡ് മുതൽ […]
Read more

നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് യുവാവ് മരിച്ചു. അണ്ടൂർക്കോണം സ്വദേശി അൻഷാദ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമാണ് അപകടം സംഭവിച്ചത്. വീട്ടിലേക്കുള്ള യാത്രക്കിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയിൽ സ്കൂട്ടർ കണ്ട യാത്രക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരനാണ് അൻഷാദ്. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം […]
Read more

ശബരിമല സ്വർണക്കൊള്ള; നടപടി വേഗത്തിൽ ആക്കാൻ ഇ‍ഡി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തിൽ ആക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. പ്രധാന പ്രതികളടക്കം ചിലരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണ് വിവരം. കേസിൽ ഉണ്ടായ നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്തുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും. എസ്ഐടി പ്രതിചേർത്ത എല്ലാ പ്രതികളെയും ഉൾപ്പെടുത്തി കൊച്ചി യൂണിറ്റിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി […]
Read more

തൊണ്ടി മുതൽ കൃത്രിമക്കേസ്; ആന്‍റണി രാജുവിനെതിരെ ബാർ കൗൺസില്‍ നടപടി ഇന്ന്

തിരുവനന്തപുരം: തൊണ്ടിമുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും. വിഷയത്തിൽ തീരുമാനമെടുക്കാൻ മൂന്നംഗ അച്ചടക്ക സമിതിയാണ് ചുമതലപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നൽകും. മുൻ മന്ത്രിയുടെ നടപടി ഗുരുതരവും അഭിഭാഷക സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന വിലയിരുത്തലിലാണ് ബാർ കൗൺസിൽ. തൊണ്ടിമുതൽ കേസിൽ മൂന്നുവർഷത്തെ തടവുശിക്ഷ ലഭിച്ചതിനെ തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായ ആന്റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടപ്പെടുമോയെന്നതാണ് ഇനി നിർണായകമായി അറിയേണ്ടത്. […]
Read more

Recent News

Advertisement
WhiteswanTV Footer