Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ശബരിമല സ്വർണക്കൊള്ള; തന്ത്രിയെ ദ്വാരപാലക ശില്‍പ കേസിലും പ്രതിയാക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവനെതിരായ അന്വേഷണം കൂടുതൽ ശക്തമാകുന്നു. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിലും തന്ത്രിയെ പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. ദേവസ്വം മാനുവൽ ലംഘിക്കാൻ തന്ത്രി കൂട്ടുനിന്നുവെന്നും, സ്വർണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട മഹസ്സറിൽ അദ്ദേഹം ഒപ്പുവച്ചതായും, യുബി ഗ്രൂപ്പ് സ്വർണം പൂശിയെന്ന കാര്യത്തിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, […]
Read more

എക്സൈസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

തിരുവനന്തപുരം: എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി എത്തിയ യുവാവ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്ന് 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആനയറ സ്വദേശി ആകാശ് കൃഷ്ണനെയാണ് പിടികൂടിയത്. പൊലീസിന് നേരെ ബോംബെറിഞ്ഞ കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പിടിയിലാകുമെന്ന് മനസ്സിലാക്കിയതോടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സാഹസികമായാണ് ഉദ്യോഗസ്ഥർ പ്രതിയെ കീഴ്പ്പെടുത്തിയത്. അക്രമണത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് […]
Read more

110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണ‌മെന്ന് മുഖ്യമന്ത്രി; ഇടത് മുന്നണിയുടെ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

തിരുവനന്തപുരം: മിഷൻ 110 ഇടതു മുന്നണി യോഗത്തിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നണി യോഗത്തിൽ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ 110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി എൽഡിഎഫ് ജാഥ ഫെബ്രുവരി ഒന്നു മുതൽ 15 വരെ നടക്കും. മൂന്ന് മേഖലാജാഥകളാണ് ഉണ്ടാവുക. എംവി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും ആയിരിക്കും ജാഥാ ക്യാപ്റ്റൻമാർ. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിലുണ്ടായ സമഗ്ര അവലോകനത്തിൽ കടുപ്പിക്കാത്ത നിലപാടാണ് സിപിഐ സ്വീകരിച്ചത്. ഭരണവിരുദ്ധ വികാരവും […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.
Read more

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ​ഗവർണ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരെ ഗവർണർ രാജേന്ദ്ര അർലേക്കർ നാളെ ലോക് ഭവനിലേക്ക് ക്ഷണിച്ചു. നാളെ വൈകുന്നേരം 4 മണിക്ക് കൗൺസിലർമാരുമായി കൂടിക്കാഴ്ചയും ചായ സൽക്കാരവും സംഘടിപ്പിക്കുന്നതായാണ് അറിയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന്റെ പിന്നാലെയാണ് ഗവർണർ ഇത്തരം ക്ഷണം നൽകിയത്. മേയർ വി.വി. രാജേഷും ബിജെപി കൗൺസിലർമാരും ചടങ്ങിൽ പങ്കാളികളാവും. എന്നിരുന്നാലും, കോൺഗ്രസ്, സിപിഎം എന്നിവരുടെ പങ്ക് സംബന്ധിച്ച തീരുമാനങ്ങൾ ഇതുവരെ വ്യക്തമല്ല. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് […]
Read more

എംപിമാർക്ക് മത്സരിക്കാൻ അനുവാദം നൽകരുത്; രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ഇല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പുതുമയിൽ മത്സരിക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സമ്മർദ്ദം ചെലുത്തിയാലും മത്സരത്തിന് ഇല്ലെന്നും ഒരു എംപിക്കും കേന്ദ്ര നേതൃത്വം മത്സരിക്കാൻ അനുവാദം നൽകരുത്, പാർട്ടിയിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയില്ല. എംപി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കണം. പാർലമെന്‍റിലെ അംഗസംഖ്യ കുറയാൻ ഇടവരരുതന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്നാണ് നിലവിലെ സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് […]
Read more

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയായ എഎസ്ഐ ഷിബുമോൻ ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഷിബുവിന് പുതിയ വീടിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം നടപടികൾക്ക് […]
Read more

ബൈക്ക് മോഷ്ടിച്ച് കടന്ന യുവാവ് പിടിയിൽ

തിരുവനന്തപുരം: ബൈക്ക് മോഷണ കേസിൽ യുവാവിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ പരുത്തിയൂർ പൊയ്പള്ളിവിളാകത്ത് വീട്ടിൽ അഖിൻ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഒരു ആഴ്ച മുമ്പ് പാറശാല ധനുവച്ചപുരത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി അറസ്റ്റിലായത്. മോഷണം നടന്ന സ്ഥലത്തുനിന്ന് ആരംഭിച്ച് ഏകദേശം 160 സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. നിലവിൽ പതിനാറ് കേസുകളിൽ പ്രതിയായ അഖിൻ ഒരുമാസം മുമ്പാണ് […]
Read more

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: യുവത്വത്തിന് വിജയസാദ്ധ്യത കൂടുതലായതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രമുഖ യൂത്ത് കോൺഗ്രസ് – കെ.എസ്.യു നേതാക്കളെ പരിഗണിക്കണം. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ. ജനീഷ് , വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, വൈസ് പ്രസിഡണ്ട് അരിത ബാബു, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ.എം. അഭിജിത്, കെ.എസ് യു പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ തുടങ്ങിയവർക്ക് സീറ്റ് നൽകണം. യൂത്ത് കോൺഗ്രസിൻ്റെ മറ്റു ഭാരവാഹികളിൽ പലരും സീറ്റിന് അർഹരാണ്. ഇതുവരെയും അവസരം […]
Read more

ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്കിൽ ‍സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്ക് പള്ളിച്ചൽ ഭാ​ഗത്തേക്ക് തിരിയുന്ന സമയത്തായിരുന്നു അപകടം. സി​ഗ്നലെത്തിയപ്പോൾ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. ഈ സമയം പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടു […]
Read more

Recent News

Advertisement
WhiteswanTV Footer