Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

തൃശ്ശൂർ ജില്ല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

തൃശ്ശൂർ: ഒമ്പതാമത് തൃശൂർ ജില്ല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നോട്ടര്‍ ഡാം സ്കൂൾ വെട്ടിക്കുഴിയിൽ വെച്ച് നടത്തി.  വി യു ഉണ്ണികൃഷ്ണൻ ,പ്രസിഡൻറ് തൃശ്ശൂർ ജില്ലാ ത്രോബോൾ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ആകാശ് എം, സെക്രട്ടറി തൃശ്ശൂർ ജില്ലാ ത്രോബോൾ അസോസിയേഷൻ എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ എം ഐ സി ഇംഗ്ലീഷ് സ്കൂൾ കൈപ്പമംഗലവും പെൺകുട്ടികളുടെ വിഭാഗത്തിൽ എസ് എൻ വിദ്യാഭവൻ ചന്ദ്രാപ്പിന്നി ജേതാക്കളായി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ നോട്ടർ ഡാം സ്പോർട്സ് ക്ലബ് രണ്ടാം […]
Read more

പദ്ധതി രൂപീകരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗം നടത്തി

തൃശ്ശൂർ: നഗരസഭയിലെ പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണ വര്‍ക്കിംങ്ങ് ഗ്രൂപ്പ് യോഗം നടത്തി. ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു യോഗം ഉദ്ഘാടനം ചെയ്തു. 2026 2027 വര്‍ഷം ചാലക്കുടി നഗരസഭയില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നഗരസഭയിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍ തൂടങ്ങി നിരവധി പേര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ വിഷയങ്ങളും ചര്‍ച്ച നടത്തി. പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഒ.എസ്.ചന്ദ്രന്‍, […]
Read more

എൽഡിഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാ പര്യടനം ചാലക്കുടിയിൽ സമാപിച്ചു

തൃശ്ശൂർ: ചാലക്കുടി മോദി ജാഡ കൊണ്ടു ബിജെപിക്കു കേരളത്തിൽ വിജയിക്കാനാകില്ലെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാ പര്യടന സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു യാത്രാ നായകനായ അദ്ദേഹം. ഗാന്ധിജി പറഞ്ഞ സ്വരാജ് കോൺഗ്രസ് പറഞ്ഞ സ്വരാജ് അല്ല. സ്വരാജ് എന്നാൽ എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവുമാണ്. ആ ഗാന്ധിജിയേയോ ഗാന്ധിയുടെ കാഴ്‌ചപ്പാടോ ഇതു പുത്തൻ കോൺഗ്രസുകാർക്കോ യുഡിഎഫ് നേതാക്കൾക്കോ അറിയില്ല. അതറിയാവുന്നത് ഇടതുപക്ഷത്തിനാണ്. ആ ദിനങ്ങളിൽ ദേശീയപ്രസ്‌ഥാനം പറഞ്ഞ മഹത്തായ […]
Read more

വടക്കഞ്ചേരിയിൽ ആക്രി കടക്ക് തീപിടിച്ചു

തൃശൂർ: തൃശ്ശൂർ വടക്കഞ്ചേരി ആറു വരി പാതയിൽ മുളയം റോഡിൽ ആക്രിക്കടക്ക് വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു തീ പിടിച്ചത്. കടയിലെ ആക്രി സാധനങ്ങൾ എല്ലാം കത്തിച്ചു. പ്ലാസ്റ്റിക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുക മൂടി. ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ പൊട്ടിത്തെറിച്ചു. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടരുന്നു.
Read more

വേലൂർ ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്കായി ‘വരക്കൂട്ടം’ ശില്പശാല സംഘടിപ്പിച്ചു

തൃശ്ശൂർ: വേലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് വേലൂർ പഞ്ചായത്തിലെ ആറു സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ ‘വരക്കൂട്ടം’ ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ ജമീല രാജീവ്, മെമ്പർമാരായ ഷീന സാബു, രഞ്ജീവ്, ഷീജ ടീച്ചർ, സിജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാലയ്ക്ക് ആര്യൻ, […]
Read more

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി സാങ്കേതിക ക്ലിനിക് സംഘടിപ്പിച്ചു

തൃശ്ശൂർ: കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി സാങ്കേതിക ക്ലിനിക് സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി ഷീബ എസ് അധ്യക്ഷയായ ചടങ്ങ് തൃശ്ശൂർ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. ദേശീയ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനത്തിലൂടെ വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതിക വിദ്യകൾ സംരംഭകർ എങ്ങനെ പ്രായോഗികമായി ഉപയോഗപ്പെടുത്താമെന്ന വിഷയത്തിൽ ഗവേഷണ സ്ഥാപനത്തിലെ ചീഫ് ശാസ്ത്രജ്ഞ ഡോക്ടർ നിഷി പി, പ്രിൻസിപ്പൽ ശാസ്ത്രജ്ഞ ഡോക്ടർ […]
Read more

ചിറക്കൽ ഐ ജി ഇംഗ്ലീഷ് ഹൈസ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ആഘോഷപൂർവ്വം നടത്തി

തൃശ്ശൂർ: ചിറക്കൽ ഐ ജി ഇംഗ്ലീഷ് ഹൈസ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ കൈവരിച്ച മുന്നേറ്റങ്ങളും വിദ്യാർത്ഥികളുടെ സർവതോന്മുഖ വികസനവും ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ മാനേജർ അബ്ദുൾ റഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സ്കൂൾ കൈവരിച്ച അക്കാദമിക് നേട്ടങ്ങളും സാമൂഹിക സംഭാവനകളും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ചടങ്ങിൽ കലാഭവൻ കലാകാരന്മാരായ കലാഭവൻ ബാദുഷ, കലാഭവൻ ഷഫീക് എന്നിവർ […]
Read more

തിരുമുടിക്കുന്ന് പള്ളിയിൽ തിരുനാളിന് കൊടിയേറി

തൃശ്ശൂർ: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഇടവക മധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും തിരുനാളിന് തുടക്കമായി. വികാരി റവ. ഡോ. പോൾ മൂഞ്ഞേലി തിരുനാള്‍ കൊടിയേറ്റ്കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബ്ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു. പിന്നീട് തിരുമുടിക്കുന്ന് പ്രവാസികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ സംഗീത പരിപാടിയും ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് വി. സെബസ്ത്യാനോസിന്‍റെ തിരുനാള്‍. രാവിലെ 06. 30ന് വി.കുർബാന, നിത്യസഹായ മാതാവിന്‍റെ നൊവേന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, തുടർന്ന് […]
Read more

സമേതം- വിമുക്തി നാടകയാത്ര ചാലക്കുടിയിൽ

തൃശ്ശൂർ: ചാലക്കുടി ജില്ലാ ആസൂത്രണ സമിതിയുടെ വിദ്യാഭ്യാസ പദ്ധതി സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 2025-2026 പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഭാഗമായി സമേതം- വിമുക്തി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗയി ചാലക്കുടി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍   ജീവിതം ലഹരി എന്ന ഏകപാത്ര നാടകാവതരണം നടത്തി. തൃശൂര്‍ രംഘചേതന ഒരുക്കിയ നാടകത്തില്‍ പ്രശസ്ത നാടകനടന്‍ കെ വി ഗണേഷ് നാടകാവതരണം നടത്തി നൂറ്റി നാല്‍പ്പത്തി രണ്ട് വിദ്യാര്‍ത്ഥികളും നാല്‍പ്പത് അധ്യാപകരും നാടകത്തിന്‍റെ ഭാഗമായി. തൃശ്ശൂർ മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ററി […]
Read more

ദേശീയപാത 544 അടിപ്പാത നിർമ്മാണം വിലയിരുത്തുവാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതപ്പെടുത്തി

തൃശ്ശൂർ: ദേശീയപാത 544ൽ പുരോഗമിക്കുന്ന അടിപ്പാത നിർമ്മാണം വിലയിരുത്തുവാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ചിറങ്ങര കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അപ്രോച്ച് റോഡുകളുടെ നിർമ്മാണ പ്രവർത്തിയും, സർവ്വീസ് റോഡുകളുടെ അറ്റകുറ്റപണികളും ആരംഭിച്ചതായും മന്ത്രി അറിയിച്ചു. അടിപ്പാത നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ തൊഴിലാളികളും […]
Read more

Recent News

Advertisement
WhiteswanTV Footer