Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി; വിദ്യാർത്ഥിനി ഇവ എയ്ഞ്ചലിനെ അനുമോദിച്ചു

തൃശ്ശൂർ: കണ്ടുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡിലെ വിദ്യാർത്ഥിനി ഇവ എയ്ഞ്ചലിനെ ജന്മനാട് അനുമോദിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭയിലാണ് ഡെന്നി ചുങ്കത്തിന്റെയും ജിൻസിയുടേയും മകളായ ഇവ എയ്ഞ്ചലിനെ ആദരിച്ചത്. വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്സ് ബദാമിയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇവ എയ്ഞ്ചൽ. അനുമോദന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഇവ എയ്ഞ്ചലിനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. വാർഡ് മെമ്പർ കെ. ഗോവിന്ദൻകുട്ടി, ഓവർസിയർ […]
Read more

അന്താരാഷ്ട്ര അബാക്കസ് മത്സരവിജയം; ആന്മിയ എൻ. പിന്റോയെ അനുമോദിച്ചു

തൃശ്ശൂർ: ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ വിജയിയായ ആന്മിയ എൻ. പിന്റോയെ യൂത്ത് കോൺഗ്രസ് തിരുവെങ്കിടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ വിജയകുമാർ അകമ്പടി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്, കോൺഗ്രസ് ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് ബാബു സോമൻ, മണ്ഡലം സെക്രട്ടറി പിന്റോ നീലൻകാവിൽ, ശിവൻ പൈക്കാട്ട്, ആന്റോ പടിക്കൽ, ശ്രീനാഥ് മേലേടത്ത്, വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് […]
Read more

കുറുക്കൻ പാറ ഗ്രീൻ പാർക്കിൽ ബയോമൈനിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: കുറുക്കൻ പാറ ഗ്രീൻ പാർക്കിൽ പഴയ ട്രെഞ്ചിംഗ് ഗ്രൗണ്ടിന്റെ അവശിഷ്ടങ്ങൾ പതിറ്റാണ്ടുകളായി മണ്ണിലാഴ്ന്നു കിടക്കുകയായിരുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്കരണം ആരംഭിക്കുന്നതിന് മുൻപ് അടിഞ്ഞുകൂടിക്കിടന്ന ഈ മാലിന്യവും അതിനോടൊപ്പം ചേർന്ന് കിടക്കുന്ന മണ്ണും പൂർണ്ണമായും നീക്കം ചെയ്യുന്നതിനുള്ള ബയോമൈനിങ് പദ്ധതി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഗ്രീൻ പാർക്കിൽ കുന്നംകുളം നിയമസഭാ അംഗം എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ആ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ പൂർണ്ണമായും മാലിന്യ ദുരിതത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായുള്ള ഈ പദ്ധതി ജനങ്ങൾ ഏറെ […]
Read more

സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായം കൈമാറി

തൃശ്ശൂർ: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിനകത്ത് വെച്ച് മരണപ്പെട്ട കേളി പ്രവർത്തകനായ തൃശ്ശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായ ഫണ്ട് കൈമാറി. തൃശ്ശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കുടുംബസഹായ ഫണ്ട് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. വാസു, ജില്ലാ […]
Read more

എംഡിഎംഎയുമായി പിടികൂടിയ പ്രതി റിമാന്റിൽ

തൃശ്ശൂർ: സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടിയ പ്രതി റിമാന്റിൽതൃശ്ശൂർ റൂറൽ ജില്ലാ പോലീസ്  ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി  ചൂലൂർ  വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിം (27) എന്നയാളാണ് പിടിയിലായത്. കൈപ്പമംഗലം എൽ.ബി.എസ് ഉന്നതിക്ക് സമീപം വെച്ചാണ്  ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ […]
Read more

അന്നമനട യൂണിറ്റ് വാർഷിക സമ്മേളനം

തൃശ്ശൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അന്നമനട യൂണിറ്റ് വാർഷിക സമ്മേളനം അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത സജീവൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് പി ഡി തോമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു സംഘടന റിപ്പോർട്ട് ജില്ലാ ജോ:സെക്രട്ടറി മേജോ ബ്രൈറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പർ വലായുധൻ കണ്ണമ്പിള്ളി, പി പി പുഷ്പാംഗദൻ പി എസ്, സേതുമാധവൻ, എ സി ശ്രീധരൻ, ടി ഡി രാജൻ മാസ്റ്റർ, കെ കെ രാജൻ പുഷ്ക്കര, ടീച്ചർ […]
Read more

സാംസ്കാരിക– തീർത്ഥാടന–പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തണം: ബെന്നി ബഹനാന്‍

തൃശ്ശൂർ: കാലടി– മലയാറ്റൂർ– അതിരപ്പിള്ളി– കൊടുങ്ങല്ലൂർ– അഴിക്കോട്– മുസിരിസ്– തിരുമൂഴിക്കുളം സാംസ്കാരിക– തീർത്ഥാടന– പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാന്‍ എം പി പാർലമെന്‍റിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക, ആത്മീയ, പൈതൃക, പ്രകൃതിടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കാലടി–മലയാറ്റൂർ–അതിരപ്പിള്ളി–കൊടുങ്ങല്ലൂർ–അഴിക്കോട്–മുസിരിസ്–തിരുമൂഴിക്കുളം സംയോജിത ടൂറിസം സർക്യൂട്ട് കേന്ദ്ര സർക്കാരിന്‍റെ സ്പെഷ്യല്‍ ടൂറിസം സര്‍ക്യൂട്ട് സ്കീമിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാന്‍ എം പി പാർലമെന്‍റിൽ ഉന്നയിച്ചു. ആദിശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി, വിശുദ്ധ തോമസ് അപ്പസ്തോലന്‍റെ തീർത്ഥാടന […]
Read more

മാള സെന്റ് തെരേസാസ് കോളേജ് സുവർണ്ണ ജൂബിലി സമാപന ആഘോഷവും പൂർവ വിദ്യാർത്ഥി മഹാ സംഗമവും നടത്തി

തൃശ്ശൂർ: മാള സെന്റ് തെരേസാസ് കോളേജ്,സുവർണ്ണ ജൂബിലി സമാപന ആഘോഷവും പൂർവവിദ്യാർത്ഥി മഹാസംഗമവും ഫെബ്രുവരി 14ന് ശനിയാഴ്ച‌ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങും പൂർവവിദ്യാർത്ഥി മഹാസംഗമവും  കോളേജ് ക്യാമ്പസിലും സ്നേഹഗിരിയിലുമായി നടക്കും അന്നേ ദിവസം. രാവിലെ 9 മണിക്ക് കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് സ്നേഹഗിരിയിൽ സമാപിക്കും. കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്‌സ് കോംപ്ലക്‌സിൻ്റെ തറക്കല്ലിടൽ കർമ്മം സ്നേഹഗിരിയിൽ നടക്കുന്ന […]
Read more

കെ.എസ്. നാരായണൻ നമ്പൂതിരിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

തൃശ്ശൂർ: പതിനൊൻപത് വർഷക്കാലം വടക്കാഞ്ചേരി നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ എംഎൽഎ കെ.എസ്. നാരായണൻ നമ്പൂതിരി യുടെ ഇരുപത്തിയെട്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജയശങ്കർ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ എം.എം. അലി അധ്യക്ഷത വഹിച്ചു. കെ.എൻ. ശ്രീധരൻ നമ്പൂതിരിപ്പാട്, എം.എസ്. മണികണ്ഠൻ, ബിജു ജോബ്, സുനിൽ അരുവായി, സോണി സക്കറിയ, സി.സി. മോഹനൻ മാസ്റ്റർ, എം.പി. രാജൻ, വിജയ ഗോപി […]
Read more

ബിജെപി തൃശ്ശൂർ നോർത്ത് ജില്ലയുടെ സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാം ഗുരുവായൂരിൽ

തൃശ്ശൂർ : ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാം ഗുരുവായൂരിലെ രുഗ്മിണി റീജൻസിയിൽ നടന്നു. വിവിധ സാമൂഹിക മേഖലയിലെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ മിസോറാം ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹവുമായി കൂടുതൽ അടുപ്പം പുലർത്തുന്ന പ്രവർത്തനങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer