Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി; വിദ്യാർത്ഥിനി ഇവ എയ്ഞ്ചലിനെ അനുമോദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കണ്ടുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡിലെ വിദ്യാർത്ഥിനി ഇവ എയ്ഞ്ചലിനെ ജന്മനാട് അനുമോദിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭയിലാണ് ഡെന്നി ചുങ്കത്തിന്റെയും ജിൻസിയുടേയും മകളായ ഇവ എയ്ഞ്ചലിനെ ആദരിച്ചത്. വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്സ് ബദാമിയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇവ എയ്ഞ്ചൽ. അനുമോദന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഇവ എയ്ഞ്ചലിനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി.

വാർഡ് മെമ്പർ കെ. ഗോവിന്ദൻകുട്ടി, ഓവർസിയർ കൃഷ്ണേന്തു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.ജി. ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടിയുടെ സത്യസന്ധതയും മൂല്യബോധവും സമൂഹത്തിന് മാതൃകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer