Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഹൈവേ കവർച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെ 34 ഗുണ്ടകൾ പിടിയിൽ

തൃശ്ശൂർ: ഹൈവേ കവർച്ചയ്ക്കു പദ്ധതിയിടുന്നതിന് കരുവന്നൂർ പനങ്കുളത്തുള്ള വാടകവീട്ടിൽ പിറന്നാൾ ആഘോഷം എന്ന പേരിൽ ഒത്തുചേർന്ന വിവിധ കേസുകളിൽ ഉൾപ്പെട്ട 34 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് കുരുമുളകുപൊടി, മുളകുപൊടി, ഇരുമ്പുകമ്പികൾ, വാൾ, മരത്തടികൾ എന്നിവ കണ്ടെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന 18 വാഹനങ്ങളും 33 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ചൊവ്വ രാത്രി 9നാണ് സംഘത്തെ പിടികൂടിയത്. ഇതിൽ 20 പേർ കൊലപാതകം, കവർച്ച, ലഹരിമരുന്ന് തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വെള്ളാങ്കല്ലൂർ […]
Read more

സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഹ്വാനത്തിൽ ദേശീയ പണിമുടക്ക്; കുന്നംകുളം മേഖലയിൽ പൂർണം

തൃശ്ശൂർ: കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കുന്നംകുളം മേഖലയിൽ പൂർണ്ണമായിരുന്നു. കുന്നംകുളം നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകളും മെഡിക്കൽ ലാബുകളും മാത്രമാണ് പ്രവർത്തിച്ചത്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുത്ത് സർവീസിൽ നിന്നും വിട്ടുനിന്നു. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.പോലീസ് നേതൃത്വത്തിൽ നഗരത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് […]
Read more

ദേശീയ പണിമുടക്ക്; കൊരട്ടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

തൃശ്ശൂർ: കൊരട്ടിയിൽ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യപിച്ച് കൊരട്ടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പണിമുടക്കിൻ്റെ ഭാഗമായി നടന്ന പൊതുയോഗം സി.ഐ ടി യു ചാലക്കുടി ഏരിയ പ്രസിഡൻ്റ് കെ.പി തോമാസ് ഉദ്ഘാടനം ചെയ്തു. ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ്, ജോർജ്ജ് ഐനിക്കൽ എം.ജെ […]
Read more

സി ജെ റോയിയുടെ ആത്മഹത്യ; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ല: എസ്ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക എസ്ഐടി. ഉദ്യോഗസ്ഥർ റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവില്ല. ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നും അന്വേഷണ സംഘം പറയുന്നു. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്‌ന‌മാണെന്നാണ് എസ്ഐടിയുടെ നിഗമനം. റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ട്. പരിശോധനയുടെ പേരിൽ സി ജെ റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ വിഷമിപ്പിച്ചിട്ടില്ലെന്ന് നേരത്തെ മാനേജിംഗ് ഡയറക്‌ടർ […]
Read more

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം; കുന്നംകുളത്ത് മാർച്ചും പൊതുയോഗവും നടത്തി

തൃശ്ശൂർ: ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎസ്എസ്പിയു കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് മാർച്ചും പൊതുയോഗവും നടത്തി. കുന്നംകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിലേക്കായിരുന്നു മാർച്ച്.തുടർന്ന് നടന്ന പൊതുയോഗം ബ്ലോക്ക് സെക്രട്ടറി സി ജി ജോബ് രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. ടി രാജഗോപാൽ സ്വാഗതവും കെ കെ മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു.ശ്രീധരൻ വി ടി, അബി വി ആർ, പി കെ വേലു, […]
Read more

ജില്ലയില്‍ വേനല്‍ക്കാല വരള്‍ച്ചാ പ്രതിരോധം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

തൃശ്ശൂർ: സംസ്ഥാനത്ത് വേനല്‍ചൂടിന്റെ തീവ്രത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ വകുപ്പ് വിളിച്ചു ചേര്‍ത്ത വേനല്‍ക്കാല മുന്നൊരുക്ക യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജില്ലയിലെ കുടിവെള്ളക്ഷാമ സാധ്യത മുന്‍നിര്‍ത്തി ജലസംഭരണികളിലെ വെള്ളം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം ഉറപ്പാക്കണം. വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കുകയും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കുകയും വേണമെന്നും നിര്‍ദേശിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ […]
Read more

മോനിഷ രജീഷിന് ആശംസകൾ നേർന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ്

തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് അയിനൂർ വെസ്റ്റ് വാർഡിൽ നിന്നും വിജയിച്ച മോനിഷ രജീഷിനെ ആശംസകൾ അറിയിക്കുന്നതിനായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ്കുമാർ വീട്ടിലെത്തി. വാർഡിലെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഓരോരുത്തരിലേക്കും എത്തിക്കുന്നതിനും പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ടാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഈ അവസരത്തിൽ ഷാൾ അണിയിച്ച് അഭിനന്ദനവും അറിയിച്ചു.
Read more

എം വി ഹരേഷ് പി എച്ച് ഡി ബിരുദം നേടി

തൃശ്ശൂർ: ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്, ഇലക്ട്രോ എൻസെഫലോഗ്രാം സിഗ്നലുകൾ ഉപയോഗിച്ചുള്ള സ്പീച്ച് ഡീകോഡിംഗ് വിഷയത്തിൽ ഗവേഷണം നടത്തി എം വി ഹരേഷ് തിരുച്ചിറപ്പള്ളിയിലെ ദേശീയ സാങ്കേതിക സ്ഥാപനത്തിൽ നിന്ന് പി എച്ച് ഡി ബിരുദം നേടി. മുൻ അധ്യാപകനും പോർക്കുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തിരുത്തിക്കാട് എം എ വേലായുധന്റെയും കെ എ മണിയുടെയും മകനാണ്. ഭാര്യ ദീപ്തി. മക്കൾ ആദി, ആര്യ.
Read more

തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം

തൃശൂർ: തൃശൂരിലെ ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച നടന്നു. ഇരട്ടച്ചിറ ശിവക്ഷേത്ര സമുച്ചയത്തിലെ മാരിയമ്മൻ കോവിലിലാണ് സംഭവം. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചതായി പൊലീസ് അറിയിച്ചു. രാത്രി 11.42ഓടെയാണ് മോഷ്ടാവ് ക്ഷേത്രത്തിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംശയാസ്പദനായ വ്യക്തിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഭണ്ഡാരത്തിന് സമീപത്ത് നിന്ന് വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മനോജ് മുർമു എന്ന പേരിലുള്ള കാർഡുകളാണിവയെന്ന് പൊലീസ് വ്യക്തമാക്കി. ഇവ മോഷ്ടാവിന്റേതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി […]
Read more

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വാഹന അപകടത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹത്തോട് അനാദരവ്

തൃശ്ശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ്. .കഴിഞ്ഞ ദിവസം പോട്ട സിഗ്നല്‍ ജംഗ്ഷനില്‍ ഉച്ചതിരിഞ്ഞുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടവീട്ടമ്മയുടെ മൃതുദേഹം പോസ്റ്റ്മോർട്ടം നടത്തില്ലെന്ന് ഡ്യൂട്ടി ഡോക്ടർ’ നായരങ്ങാടി ഉദിനിപ്പറമ്പന്‍ ജംഗ്ഷനില്‍ താമസിക്കുന്ന ഉപ്പത്ത് വീട്ടില്‍ വനജ (58)യുടെ മൃതദേഹമാണ് ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തോളം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയില്‍  കിടക്കേണ്ടി വന്നത്. സെന്റ് ജെയിംസ് ആശുപത്രിയില്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി ചാലക്കുടി പോലീസ് താലൂക്ക് ആശുപത്രിയിലെത്തച്ചപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം  ഡ്യൂട്ടി ഡോക്ടര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer