Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: മദ്യലഹരിയിൽ കുടുംബ വഴക്കിനെ തുടർന്ന് മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി മുള്ളമ്പാറ മരങ്ങാട്ടുപറമ്പിൽ ശശിയുടെയും, വിജയമ്മ യുടേയും മകൻ വിമൽ കുമാർ (36)മൃതദേഹമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയിലെ 20 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത് .ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് ആർ കെ രമേഷിൻ്റെ നേതൃത്വത്തിൽ  ചാലക്കുടി നിലയത്തിലെ സ്കൂബാ ഡൈവർ മാരായ സന്തോഷ് കുമാർ പി എസ് നിമേഷ് ആർ. എം. ഇരിങ്ങാലക്കുട നിലയത്തിലെ സ്കൂബാ ഡൈവർ […]
Read more

ഗുരുവായൂരിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ അനധികൃത പണപ്പിരിവ് തടഞ്ഞ് ബിജെപി പ്രവർത്തകർ

തൃശ്ശൂർ: ഗുരുവായൂർ നഗരസഭയുടെ കീഴിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഭക്തരിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ ഇടപെട്ട് പണപ്പിരിവ് തടഞ്ഞു. കിഴക്കേ നടയിലെ നഗരസഭാ പാർക്കിംഗ് ഗ്രൗണ്ടിലാണ് നഗരസഭ നൽകിയ കരാറിന്റെ മറവിൽ വൻതോതിൽ അനധികൃത പണപ്പിരിവ് നടന്നിരുന്നതായി ആരോപണം. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ ഗുരുവായൂരിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത്. 40 രൂപയുടെ നഗരസഭാ രസീത് നൽകിയ ശേഷം വാഹന ഉടമകളിൽ നിന്ന് 100 മുതൽ 200 രൂപ വരെ അധികമായി […]
Read more

2026ലെ തൃശൂർ പൂരത്തിന് മുന്നോടിയായി കലോത്സവം മാറുമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: തൃശ്ശൂരിൽ നാളെ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യവേദി സന്ദർശിച്ചു. ഇന്ന് പുലർച്ചെ തേക്കിൻകാട് മൈതാനത്തെത്തിയ മന്ത്രി കലോത്സവത്തിന്റെ മുഖ്യവേദിയും അനുബന്ധ സൗകര്യങ്ങളും നേരിട്ട് പരിശോധിച്ചു. തുടർന്ന് ഊട്ടുപുരയും സന്ദർശിച്ചു. കലോത്സവം 2026ലെ തൃശൂർ പൂരത്തിന്റെ കർട്ടൻ റെയ്‌സറായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൂരം കാണുന്നതുപോലെ തന്നെ ലോകം മുഴുവൻ കലോത്സവത്തെയും ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലയും സംസ്കാരവും ഒന്നിക്കുന്ന വേദിയായി സംസ്ഥാന സ്കൂൾ കലോത്സവം […]
Read more

അയിനൂർ ചിനിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷദീപാർച്ചനയും 14 ന്

തൃശ്ശൂർ: അയിനൂർ ചിനിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷദീപാർച്ചനയും 2026 ജനുവരി 28 ബുധനാഴ്ച ഭക്തിപൂർവ്വം നടത്തപ്പെടും. 1201 മകരം 14 നാണ് ചടങ്ങുകൾ നടക്കുക. രാവിലെ പത്ത് മണിക്ക് ക്ഷേത്രത്തിൽ ലക്ഷദീപാർച്ചനയ്ക്ക് തുടക്കമാകും. ജനുവരി 27 ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ദീപാരാധനയും തുടർന്ന് വിവിധ ആചാരാനുഷ്ഠാനങ്ങളും നടക്കും. ജനുവരി 28 ബുധനാഴ്ച രാവിലെ അഭിഷേകം, നാമജപം, പ്രത്യേക പൂജകൾ എന്നിവയ്ക്ക് പുറമെ വൈകുന്നേരം ഏഴ് മുപ്പതിന് ദീപാരാധനയും ഉണ്ടായിരിക്കും. ഭക്തജനങ്ങളുടെ സഹകരണത്തോടെ […]
Read more

വിവേകാനന്ദ അനുസ്മരണത്തോടെ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു

തൃശ്ശൂർ: കാട്ടകാമ്പൽ പഞ്ചായത്തിലെ ഭാരതീയ ജനതാ പാർട്ടി കോർ കമ്മിറ്റി യോഗം വിവേകാനന്ദ ജന്മദിന അനുസ്മരണത്തോടൊപ്പം സംഘടിപ്പിച്ചു. ആശയബോധവും പ്രവർത്തന ദിശയും ഒരുമിച്ചുചേർന്ന യോഗം പാർട്ടി പ്രവർത്തകർക്കിടയിൽ ഉത്സാഹം പകർന്നു.യോഗത്തിൽ വാർഡ് മെമ്പർ മോനിഷ രജീഷ് സ്വാമി വിവേകാനന്ദന്റെ ജീവിതവും സാമൂഹിക– ദേശീയ രംഗങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ അമൂല്യ സംഭാവനകളും വിശദീകരിച്ചു. യുവത്വത്തെ ഉണർത്തുന്ന വിവേകാനന്ദ ദർശനം ഇന്നത്തെ സമൂഹത്തിന് നൽകുന്ന പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.ഓബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയിനൂർ തെരഞ്ഞെടുപ്പ് അവലോകനവും പാർട്ടിയുടെ […]
Read more

സഖാവ് കെ പി അരവിന്ദാക്ഷൻ ദിനം; അനുസ്മരണവും സ്മാരക മന്ദിര നിർമ്മാണ ഉദ്ഘാടനവും സംഘടിപ്പിച്ചു

തൃശ്ശൂർ: ജനുവരി പന്ത്രണ്ടിന് സഖാവ് കെ പി അരവിന്ദാക്ഷൻ ദിനത്തോടനുബന്ധിച്ച് പെരുമണ്ണ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രണ്ടായിരത്തി ഏഴു ജനുവരി പന്ത്രണ്ടിന് തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ വെച്ചാണ് സഖാവ് കെ പി അരവിന്ദാക്ഷൻ അന്തരിച്ചത്. പത്തൊൻപത് വർഷം പിന്നിടുന്ന ഈ ദിനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അഭിമാന സ്മരണയായി മാറി.അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിലിൽ നിന്ന് പുറത്തുവന്ന് തൃശ്ശൂർ ജില്ലയിൽ സിപിഐ എം രൂപീകരണത്തിന് നേതൃത്വം നൽകിയ അഞ്ചു നേതാക്കളിൽ ഒരാളായിരുന്നു കെ […]
Read more

ടെണ്ടുൽക്കർ കപ്പ്; കുന്നംകുളം ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിന് തകർപ്പൻ ജയം

തൃശ്ശൂർ: തൃശ്ശൂർ ലൂങ്സ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പ്രഥമ ടെണ്ടുൽക്കർ കപ്പ് അന്തർസ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കുന്നംകുളം ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കൊടുങ്ങല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. പതിനഞ്ച് ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊടുങ്ങല്ലൂർ സ്കൂൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ തൊണ്ണൂറ്റിയാറ് റൺസാണ് നേടിയത്.ലക്ഷ്യം പിന്തുടർന്ന കുന്നംകുളം മോഡൽ ബോയ്സ് സ്കൂൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ച് ഓവർ ബാക്കി നിൽക്കെ തന്നെ […]
Read more

സ്വർണക്കപ്പിന് ഹരിത വരവേൽപ്പ്

തൃശ്ശൂർ: 64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ കുന്നംകുളത്തിന് ലഭിച്ച സ്വർണക്കപ്പ് നഗരത്തിൽ ആവേശകരമായും വ്യത്യസ്തമായും സ്വീകരിച്ചു. കുന്നംകുളം ഗവൺമെന്റ് ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടന്ന സ്വീകരണ പരിപാടി പരിസ്ഥിതി സൗഹൃദ ആശയങ്ങളാൽ ശ്രദ്ധേയമായി. ആഘോഷത്തിന്റെ ഭാഗമായി 201 ബയോ-ഡിഗ്രേഡബിൾ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി സ്വർണക്കപ്പിനെ വരവേറ്റു. ഓരോ ബലൂണിലും ഞാവൽ, നെല്ലി, ഉങ്ങ്, മുരിങ്ങ തുടങ്ങിയ ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ നിറച്ചിരുന്നു. ബലൂണുകൾ അന്തരീക്ഷത്തിൽ ഉയർന്ന് പൊട്ടുമ്പോൾ വിത്തുകൾ വിവിധ പ്രദേശങ്ങളിലായി […]
Read more

കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ

തൃശ്ശൂർ: വിവിധ എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ നടത്തുന്ന കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.15 തീയതി നിര്‍മ്മാല്യ ദര്‍ശനം,ഗുരുപൂജ,രാവിലെ 8 മണിക്ക് ക്ഷേത്രം പ്രസിഡന്റ് എം.യു.രവി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും,ദീപാരാധന, ആഘോഷമായ താലിവരവും, തണ്ടിക വരവും വിവിധ എസ്എന്‍ഡി ശാഖകളില്‍ നി്ന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും എട്ട് മണിയോടെ ക്ഷേത്രത്തില്‍ എത്തി ചേരുന്നു. തുടര്‍ന്ന് പ്രസാദ ഊട്ട്. 16 തീയതി രാത്രി 7.30ന് […]
Read more

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം 13 തീയതി കൊടിയേറും

തൃശ്ശൂർ: ചാലക്കുടി.മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് 13 തീയതി ചൊവ്വാഴ്ച കൊടിയേറി 20 തീയതി ആറാട്ടോടെ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴാച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ചീനിക്കല്‍ നാരായണ സമിതിയുടെ നാരായണ പാരായണീയം.കളഭാഭിഷേകം, ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊടിക്കയറും കൊടിക്കൂറയും മുരിങ്ങൂര്‍ ഐക്കരപറമ്പില്‍ നന്ദു സജി അനന്തു സജി എന്നിവരുടെ വീട്ടില്‍ നിന്നും എഴുന്നുള്‌ളിച്ച് കൊണ്ടു വരുന്നു. ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer