തൃശ്ശൂർ: വിവിധ എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ നടത്തുന്ന കല്ലിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 15 മുതല്‍ 19 വരെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.15 തീയതി നിര്‍മ്മാല്യ ദര്‍ശനം,ഗുരുപൂജ,രാവിലെ 8 മണിക്ക് ക്ഷേത്രം പ്രസിഡന്റ് എം.യു.രവി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും,ദീപാരാധന, ആഘോഷമായ താലിവരവും, തണ്ടിക വരവും വിവിധ എസ്എന്‍ഡി ശാഖകളില്‍ നി്ന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും എട്ട് മണിയോടെ ക്ഷേത്രത്തില്‍ എത്തി ചേരുന്നു.
തുടര്‍ന്ന് പ്രസാദ ഊട്ട്. 16 തീയതി രാത്രി 7.30ന് തിരുവന്തപുരം ഭരത ക്ഷേത്ര അവതരിപ്പിക്കുന്ന നൃത്ത നാടകം. 17 തീയതി ക്ഷേത്ര ചടങ്ങുകള്‍, വിവിധ വനിത സംഘകങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍.18 തീയതി ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം കല്ലിക്കല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍,. 19 തീയതിയാണ് മഹോത്സവം പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍, 9 മണിക്ക് ശിവേലി, അന്നദാനം,ഉച്ചതിരിഞ്ഞ് 3 മണിക്ക് കാഴ്ച ശിവേലി മൂന്ന് ഗജവീരന്‍മാര്‍ അണിനിരക്കുന്നു.
കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ പാണ്ടിമേളവും,തൃക്കൂര്‍ രാജന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറും, വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, പാറമേക്കാവ് അനീഷ് നമ്പൂതിരിയുടെ തായമ്പക, അത്താഴപൂജ, പത്തരക്ക് വിളക്കെഴുന്നുള്ളിപ്പ്, 11 മണിക്ക് പഞ്ചവാദ്യം, പുലര്‍ച്ചെ രണ്ട് മണിക്ക് മഹാഗുരുതി മംഗളപൂജ എന്നിവയാണ് പ്രധാന പരിപാടികള്‍.മഹോത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി സി.കെ. നാരായണന്‍ കുട്ടി ക്ഷേത്രം മേല്‍ശാന്തി ടി.ജയചന്ദ്രന്‍ ശാന്തിയും മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്‍. പ്രസിഡന്റ് എം.യു.രവി,സെക്രട്ടറി ദിലീപ് മണക്കാടന്‍, വൈസ് പ്രസിഡന്റ് സി.വി,രാജന്‍, കെ.വി.രാജന്‍ കുണ്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു.










