Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

റെയിൽവേ ട്രാക്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ചു

തൃശ്ശൂർ : തൃശ്ശൂർ റൂറൽ പോലീസിന്റെ സമയോചിതവും മനുഷ്യ സ്നേഹപരവുമായ ഇടപെടൽ മൂലം ആത്മഹത്യയുടെ മുനമ്പിൽ നിന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി. ജനുവരി പന്ത്രണ്ടിന് പുലർച്ചെ രണ്ട് മണിയോടെയാണ് മുരിയാട് സ്വദേശിനിയായ യുവതി ആളൂർ പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ച് ഭർത്താവിനെ കാണാതായതായും, അദ്ദേഹം ജീവനൊടുക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയുണ്ടെന്നും അറിയിച്ചത്. വിവരം ലഭിച്ച ഉടൻ സ്റ്റേഷൻ ജനറൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിയെ ആശ്വസിപ്പിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് തൃശ്ശൂർ റൂറൽ സൈബർ […]
Read more

കാവിലക്കാട് വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതിയില്ല

തൃശ്ശൂർ: ചിറ്റഞ്ഞൂർ കാവിലക്കാട് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിനുള്ള അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം ഉത്തരവിട്ടു. അധിക ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട നിയമത്തിലെ അനുച്ഛേദം ആറു ഉപവകുപ്പ് ഒന്ന് ഖണ്ഡിക സി പ്രകാരമാണ് നടപടി. പൊതുജനസുരക്ഷ, പരിസര പ്രദേശങ്ങളിലെ അപകട സാധ്യത, ശബ്ദ മലിനീകരണം എന്നിവ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമലംഘനം ഉണ്ടാകുന്ന പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉത്സവ ചടങ്ങുകൾ […]
Read more

64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു;ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശ്ശൂര്‍: 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ സ്വാഗത പ്രസംഗം നടത്തി. സര്‍വംമായ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് കലോത്സവത്തിന്റെ കൊടി ഉയര്‍ത്തിയത്. ഉദ്ഘാടനത്തിനു മുന്നോടിയായി പാണ്ടിമേളവും നടന്നിരുന്നു. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിന്‍കാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. 25 വേദികളിലായാണ് മത്സരം. വിവിധ […]
Read more

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി

തൃശ്ശൂർ: മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഭക്തിയുടെ നിറവില്‍ കൊടിയേറി. ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.രാവിലെ ക്ഷേത്രത്തിലെ നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം,കളഭാഭിഷേകം എന്നിവയും ഉണ്ടായിരുന്നു. മുരിങ്ങൂര്‍ ഐക്കര പറമ്പില്‍ നന്ദു സജി,അനന്തു സജി എന്നിവരുടെ വീട്ടില്‍ നി്ന്നും വാദ്യമേളങ്ങളുടേയും മറ്റും അകമ്പടിയോടെ കൊണ്ടു വന്ന കൊടി കൂറ ക്ഷേത്രത്തില്‍ എത്തിയ ശേഷം നിറമാല […]
Read more

64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂര്‍: 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിന്‍കാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യും. ഇന്ന് മുതല്‍ 18വരെയാണ് 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുക. 25 വേദികളിലായാണ് മത്സരം. പൂക്കളുടെ പേരുകള്‍ നല്‍കിയ വേദികളാണ് കലോത്സവ വേദിയുടെ മുഖ്യആകര്‍ഷണം. അതേസമയം വേദികളുടെ പേരുകളില്‍ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. യുവമോര്‍ച്ചയടക്കം താമരയുമായി പ്രതിഷേധിച്ചിരുന്നു. […]
Read more

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ; ഓട്ടോ ഡ്രൈവർമാർക്ക് പരിശീലനം നൽകി

തൃശ്ശൂർ:  ഇരിങ്ങാലക്കുടയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഓട്ടോറിക്ഷ ഡ്രൈവർമാരിൽ ജെൻഡർ ബോധം വളർത്തുന്നതിനുമായി തൃശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘സേഫ് ഓട്ടോ’ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ള തിരഞ്ഞെടുത്ത 80 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പരിപാടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ  ഉദ്ഘാടനം ചെയ്തു. . സ്ത്രീകളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ ബഹുമാനത്തോടെ സമീപിക്കണം എന്ന ബോധമാണ് ജെൻഡർ […]
Read more

ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ഷൂട്ട്ഔട്ട് മത്സരം

തൃശ്ശൂർ:  ആവേശകരമായ മാറി ഷൂട്ടൗട്ട് മേള.ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് മത്സരം  സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കള്‍ ചവളര്‍ സൊസൈറ്റി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി കോനൂര്‍ കൊരട്ടി പഞ്ചായത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഓള്‍ കേരള ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കളായി. പീച്ചാനിക്കാട് ലോസ് ബ്ലാങ്ങോസ് എഫ്‌സിക്കു രണ്ടാം സ്ഥാനവും യുവ കട്ടപ്പുറം എഫ്‌സിക്കു മൂന്നാം സ്ഥാനവും ലഭിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരവും കേരള പോലീസ് […]
Read more

ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി

തൃശ്ശൂർ: ശബരിമല ദ്വാരപാലക ശില്പം കേസിൽ തന്ത്രി കണ്ഠർ രാജീവറെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുവാദം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതി എസ്ഐടി തന്ത്രിക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചു. സ്വർണം, ചെമ്പ് ഉൾപ്പെടുത്തി വ്യാജ മഹസർ തന്ത്രിയുടെ ഒപ്പോടു കൂടി തയ്യാറാക്കിയതോടെ ഗൂഡാലോചനയിൽ തന്ത്രി പങ്കാളിയാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിൽ നിന്നും തന്ത്രിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടപ്പിലാക്കും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയുടെ അറസ്റ്റ്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19-വരെ മാറ്റി. […]
Read more

ചാലക്കുടി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും 6 തെരുവ് നായക്കളെ പിടികൂടി

തൃശ്ശൂർ: ചാലക്കുടി.നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും 6 തെരുവ് നായക്കളെ പിടികൂടി. മൂന്ന് ദിവസങ്ങളിലായി തെരുവ് നായ ശല്യം രൂക്ഷമാവുകയും പത്തിലധികം പേരെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭ.യുടെ അടിയന്തിര നടപടി.ഇതിനെ തുടര്‍ന്ന് തെരുവ് നായക്കളെ പിടികൂടുവാന്‍ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തും നി്ന്നും മാര്‍ക്കറ്റില്‍ നി്ന്നുമായി 6 നായക്കളെ പിടികൂടുവാന്‍ സാധിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിഫ സന്തോഷ്, വികസന […]
Read more

ചാലക്കുടി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു; അഞ്ച് പേര്‍ക്ക് കടിയേറ്റു

തൃശൂർ: ചാലക്കുടി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു. അഞ്ച് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.നഗരസഭ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലെത്തിയ ഇരിഞ്ഞാലക്കുട സ്വദേശി ജാഫര്‍ (32), നിര്‍മ്മല പ്രസ് ജീവനക്കാരന്‍ നന്തിക്കര സ്വദേശി മുല്ലക്കല്‍ വീട്ടില്‍ തിലകന്‍, ടോള്‍ മാനേജരും തമിഴ് നാട് സ്വദേശിയുമായ പെരിയ സ്വാമി, വളാഞ്ചേരി സ്വദേശി പുളിക്കപറമ്പില്‍ മുഹമ്മദ് അജ്മല്‍, മലപ്പുറം പള്ളിക്കല്‍ വീട്ടില്‍ അരുണ്‍ എന്നിവരെയാണ് നായ കടിച്ചത്. കടിയേറ്റ അഞ്ച് പേരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.പരിക്കേറ്റവരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ […]
Read more

Recent News

Advertisement
WhiteswanTV Footer