Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

പേരാമംഗലം പള്ളി തിരുനാൾ കൊടിയേറി

തൃശ്ശൂർ: പേരാമംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപത ചാൻസലർ റവ. ഫാ. ഡൊമിനിക് തലക്കോടൻ തിരുനാൾ കൊടിയേറ്റി.ദൈവാലയ വികാരി റവ. ഫാ. ജോൺസൺ കുണ്ടുകുളം, ജനറൽ കൺവീനർ വർഗ്ഗീസ് എൻ. എൽ, കൈക്കാരൻമാരായ ജെറി തോമസ്, തോമസ് കെ. കെ, ഫ്രാൻസീസ് സി. എ, പൊറിഞ്ചു പി. ഡി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജനുവരി പതിനൊൻപത്, ഇരുപത്, ഇരുപത്തൊന്ന് […]
Read more

അഭിഭാഷകരുടെ ആവശ്യങ്ങൾ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ വായ്മൂടികെട്ടി പ്രതിഷേധം

തൃശ്ശൂർ: അഭിഭാഷക സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ തുടർച്ചയായി അവഗണിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ കുന്നംകുളത്ത് അഭിഭാഷകർ വായ്മൂടികെട്ടി പ്രതിഷേധം നടത്തി. കുന്നംകുളം കോടതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ അഭിഭാഷക ക്ഷേമനിധി മുപ്പത് ലക്ഷം രൂപയായി വർധിപ്പിക്കുക, ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം അയ്യായിരം രൂപ സഹായധനം അനുവദിക്കുക, അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ഇൻഷുറൻസ് ഏർപ്പെടുത്തുക, അഭിഭാഷകർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുക, ഇലക്ട്രോണിക് രേഖ സമർപ്പണം ഉൾപ്പെടെയുള്ള കോടതിസൗകര്യങ്ങൾ കൂടുതൽ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി. പരിപാടിക്ക് ഇന്ത്യൻ […]
Read more

ചാലക്കുടിയിൽ രാസലഹരിവേട്ട; അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ 

തൃശ്ശൂർ: ചാലക്കുടി നഗരമധ്യത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ   . മറ്റത്തൂർ കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (21) പിടിയിലായത്. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപമുള്ള ഗോൾഡൻ നഗറിലെ വീട്ടിൽ  നിന്നമാണ്  എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന വെഡിങ് ആൽബം സെറ്റിംഗ് ഷോപ്പിലെ ജീവനക്കാരനാണ് അഭിജിത്ത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസിക്കാനായി എട്ടുമാസം മുൻപ് ഗോൾഡൻ നഗറിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. […]
Read more

ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

തൃശ്ശൂർ: മാളയിൽ ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീണും (കണ്ണൻ) കൂട്ടാളിയും റിമാന്റിൽ. എതിർദിശയിൽ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനായി ടിപ്പർ ലോറി സൈഡ് ആക്കിയതിനെ തുടർന്ന് ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്.  ടിപ്പർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറായ പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കുഴികണ്ടത്തിൽ വീട്ടിൽ ഷഫീഖ് (55) എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രവീൺ (43), […]
Read more

പഞ്ചാരിമേളത്തിലെ  അരങ്ങേറ്റം നാദ വിസ്മയമായി

തൃശ്ശൂർ: പഞ്ചാരിമേളത്തിലെ  അരങ്ങേറ്റം നാദ വിസ്മയമായി  വാദ്യവിദ്യാപീഠം ചാലക്കുടി വാദ്യകല സംഗീത അക്കാദമിയുടെ കീഴിൽ വാദ്യലോകത്തെ മേളപ്രമാണി  വാദ്യ വിദ്യാപീഠം  ചാലക്കുടി മഹീന്ദ്രസേനന്റെ ശിക്ഷണത്തിൽ മേളം പഠിച്ച കുട്ടികളുടെ അരങ്ങേറ്റം നടത്തി. തുമ്പൂർ അയ്യപ്പങ്കാവ്  ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തിയ അരങ്ങേറ്റം ക്ഷേത്രം മുൻ മേൽശാന്തി രാജൻ തന്ത്രി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നടത്തി. ക്ഷേത്രം സെക്രട്ടറി രവി മേളപ്രമാണി, ചാലക്കുടി മഹീന്ദ്രസേനൻ എന്നിവർ സംസാരിച്ചു. 80 ൽ പരം കലാകാരൻമാർ പങ്കെടുത്ത അരങ്ങേറ്റത്തിൽ പതികാലം മുതൽ അഞ്ച് കാലങ്ങളും […]
Read more

വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂർ: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കുലയിടം നെടുപുറമ്പില്‍ പ്രേംജിയുടെ മകന്‍ ജിത്തു(അമ്പാടി) (20)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച കുലയിടം ആറാം തുരുത്തില്‍ വെച്ച് പിക്ക് വാനും ബൈക്കും തമ്മിലുണ്ടായ വാഹാന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അപ്പോള ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച മരണപ്പെടുകയായിരുന്നു. അമ്മ ചൈതന്യ. സംസ്‌ക്കാരം 15ന് രാവിലെ പത്ത് മണിക്ക് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും.
Read more

അതിരപ്പിള്ളി വാച്ചുമരം ഉന്നതിയിൽ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ: അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലാ ടി.ബി. സെന്റർ, വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം, അതിരപ്പിള്ളി കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാച്ചുമരം ഉന്നതിയിൽ വച്ച് കാൻസർ- ക്ഷയരോഗ – എക്സ്റെ പരിശോധനയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പെരിങ്ങൽക്കുത്ത്, മുക്കുംപുഴ, വാച്ചുമരം,പോത്തുപ്പാറ, തവളക്കുഴിപ്പാറ ഉന്നതിയിലെ ആളുകൾ പങ്കെടുത്ത ക്യാമ്പിന് ബ്ലോക് മെമ്പർ കെ.’ കെ റിജേഷ്.. ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ കുടുംബശ്രീ ചെയർപേഴ്സൻ  നടാഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി. ഓഫീസർ ഡോ. ജിൽഷോ ജോർജ്ജ് ,. വാർഡ് മെമ്പർമാരായ  […]
Read more

അയിനൂർ ശ്രീ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരവും അഷ്ടബന്ധകലശവും ജനുവരി 16 മുതൽ ജനുവരി 21 വരെ

തൃശ്ശൂർ: അയിനൂർ ശ്രീ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരമായി പുനഃപ്രതിഷ്ഠ ചടങ്ങുകൾ 2026 ജനുവരി 16 വെള്ളി മുതൽ 21 ബുധൻ കൂടിയ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി അഴകത്ത് ശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഒന്നാം ദിനം വൈകിട്ട് സുദർശന ഹോമം, ദീപാരാധന, അത്താഴപൂജ രണ്ടാം ദിനം ഗണപതി ഹോമം, ഉഷ പൂജ ,മൃത്യൂഞ്ജയഹോമം സുദർശന ഹോമം, നവകം, പഞ്ചഗവ്യം, കലശപൂജകൾ,പ്രേത വേർപാട്, ഭഗവതിസേവ തുടർന്നുള്ള ദിവസങ്ങളിൽ വിശേഷ പൂജകളും ഉണ്ടായിരിക്കും. ജനുവരി 21 […]
Read more

ചൊവ്വന്നൂർ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പ്; സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി ഷഹീദ് കെ എം

തൃശ്ശൂർ: ചൊവ്വന്നൂർ പഞ്ചായത്ത് കമ്മിറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട നാലാം വാർഡ് അംഗം ഷഹീദ് കെ എംയ്ക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിച്ചു. ജനങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഈ ഉത്തരവാദിത്തം ജനക്ഷേമം മുൻനിർത്തിയും നീതിയും സുതാര്യതയും കാത്തുസൂക്ഷിച്ചും നിർവഹിക്കാൻ കഴിയട്ടെയെന്ന് നേതാക്കൾ ആശംസിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ജനങ്ങളോട് ചേർന്നുനിന്ന് കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ ഷഹീദിന് സാധിക്കട്ടെയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സാമൂഹിക നീതിയും […]
Read more

സേവാഭാരതി– മിസാറ്റ് സംയുക്ത ആഭിമുഖ്യത്തിൽ പരിശീലന പ്രവേശന പരിപാടി

തൃശ്ശൂർ: സേവാഭാരതി തൃശ്ശൂർ ജില്ലാ സമിതിയുടെയും മിസാറ്റ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രോഗപരിചരണ സഹായ പരിശീലന പ്രവേശന പരിപാടി ജനുവരി പതിനൊന്നിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സേവാഭാരതി തൃശ്ശൂർ ജില്ലാ ഓഫീസ് ഹാളിൽ വെച്ച് നടന്നു. സേവാഭാരതി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ഉണ്ണിരാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ എം ഡി പ്രദീപ് സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഡോക്ടർ റിഷിൻ സുമൻ പദ്ധതി വിശദമായി അവതരിപ്പിച്ചു. മിസാറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer