Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

തൃശ്ശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂരിൽബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മാള അഷ്ടമിച്ചിറ അണ്ണല്ലൂരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. ഹെൽമറ്റുകളും തെറിച്ചുവീണു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Read more

തൃശ്ശൂർ ഗവ. ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് കെഎസ്‌യു ആക്രമണം

തൃശ്ശൂർ: തൃശ്ശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണം. കോളേജ് യൂണിയൻ അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ദേവപ്രസാദ്, പ്രസിഡന്‍റ് റുവൈസ്, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു തുടങ്ങിയവർ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. നാഷണൽ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതിനെ തുടർന്ന് കെഎസ്‌യു ഗുണ്ടാ സംഘം കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നടത്തുന്ന നീക്കത്തെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. […]
Read more

ആറ്റപ്പാടം പാലയ്ക്കൽ ക്ഷേത്രത്തിൽ മകരച്ചൊവ്വ ആറാട്ട് മഹോത്സവം കൊടികയറി

തൃശ്ശൂർ: ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ-ആറാട്ട് ഉത്സവത്തിന് തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവരുടെ കാർമികത്വത്തിൽ കൊടികയറി. പ്രസിഡൻ്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കെ.ചന്ദ്രൻ, വി.കെ.മധുസൂദനൻ, കെ.ടി.സജീവ്, കെ.ഐ. മോഹനൻ എന്നിവർ നേതൃത്വം നൽകി. വെളുത്തുപ്പറമ്പിൽ ക്ഷേത്രത്തിൽ നിന്നു കൊടിയും കൊടിക്കൂറയും എഴുന്നള്ളിപ്പ് നടത്തി. ആറ്റപ്പാടം, കട്ടപ്പുറം, കൂട്ടാലപ്പുറം, അന്നനാട് ഭാഗങ്ങളിൽ നിന്നുള്ള തണ്ടികവരവ്, വാസ്‌തുരക്ഷോഘ്‌നഹോമം, വാസ്‌തുബലി, ചെറ്റാരിക്കൽ ഗൗരീശങ്കരം പിന്നൽ തിരുവാതിര സംഘം അവതരിപ്പിച്ച പിന്നൽതിരുവാതിര, സൗപർണിക […]
Read more

മോതിരക്കണ്ണി മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മണ്ഡല–മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

തൃശ്ശൂർ: മോതിരക്കണ്ണി മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല–മകരവിളക്ക് മഹോത്സവം ആഘോഷിച്ചു മേൽശാന്തിമാരായ കേശവ ശർമ്മ സ്വാമിയുടെയും രഘു സ്വാമിയുടെയും മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത കാര്യകാര്യ സദസ്യനും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. പി. ഹരിദാസ് മണ്ഡലം–മകരവിളക്ക് സന്ദേശം നൽകി. തുടർന്ന് ഹരിശ്രീ കാവടി ചിന്ത് അവതരിപ്പിച്ചും അമൃതഭോജനവും ഉണ്ടായിരുന്നു. ചടങ്ങിന് പ്രസിഡൻ്റ് കെ. വി. ബാലകൃഷ്ണൻ, സെക്രട്ടറി എൻ. കെ. മുരളീധരൻ, ദേവസ്വം സെക്രട്ടറി […]
Read more

പാലിയേറ്റീവ് ദിനാചരണം  അതിരപ്പിള്ളിയിൽ റാലി നടത്തി

തൃശ്ശൂർ: പാലിയേറ്റീവ് ദിനാചരണത്തിന്റ ഭാഗമായി അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം, വെറ്റിലപ്പാറ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ, വെറ്റിലപ്പാറ ആയുർവേദ ഡിസ്പെൻസറി, കുടുംബശ്രി നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. റാലിയോടനുബന്ധിച്ച് പാലിയേറ്റിവ് സന്ദേശവും പ്രതിജ്ഞയും നടത്തി. സ്ക്കൂളിൽ നിന്ന് ആരംഭിച്ച റാലി പഞ്ചായത്തിൽ സമാപിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  സരിത ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്. സതീഷ് കുമാർ.വി.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ. […]
Read more

തൃശ്ശൂരിൽ പാഴ്സലുമായി സഞ്ചരിച്ച ലോറിക്ക് തീപിടിച്ചു

തൃശൂർ: തൃശ്ശൂരിൽ പാഴ്സലുമായി സഞ്ചരിച്ചിരുന്ന ലോറിയിൽ തീപിടിത്തം. നടത്തറ ദേശീയപാതയിലാണ് സംഭവം നടന്നത്. ലോറിയിലുണ്ടായിരുന്ന പാഴ്സൽ പായ്ക്കറ്റുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് തീപിടിച്ചത്. പാഴ്സലിൽ പടക്കങ്ങൾ ഉണ്ടായിരുന്നുവെന്നും അവ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നും കണ്ടെത്തി. നിയമം ലംഘിച്ച് ഓൺലൈൻ വഴി പടക്ക പാഴ്സൽ അയച്ചതായാണ് വിവരം. സംഭവത്തിൽ ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.
Read more

ഹെൽത്ത്‌ കാർഡ് ക്യാമ്പയിൻ നടത്തി

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷനും ചാലക്കുടി ബേക്കേഴ്സ് അസോസിയേഷനും സംയുക്തമായി ഹെൽത്ത്‌ കാർഡ് ക്യാമ്പയിൻ നടത്തി. ബേക്കേഴ്സ് അസോസിയേഷൻചാലക്കുടി യൂണിറ്റ് പ്രസിഡന്റ്‌ ഡേവിസ് എം ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും ചാലക്കുടി മർച്ച്ന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ  ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബേക്കർസ് അസോസിയേഷൻ സെക്രട്ടറി ജിനേഷ് ജോർജ് സ്വാഗതവും മർച്ച്ന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി നന്ദിയും പറഞ്ഞ യോഗത്തിൽ മൈക്രോ ചെക്ക് ലാബിന്റെ […]
Read more

ആൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു

തൃശ്ശൂർ: പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  നടത്തിയ  ആൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. തൃശൂർ കേരളവർമ്മ കോളേജും നിർമ്മല കോളേജ് മൂവാറ്റുപുഴയുമായി നടന്ന ഫൈനൽ മത്സരത്തിൽ കേരളവർമ്മ 3 -0 ന് ജേതാക്കളായി. സമാപന സമ്മേളനത്തിൽ ഒന്നാം സ്ഥാനം നേടിയ  കേരള വർമ്മ കോളേജിനു പൊറിഞ്ചു വെളിയത്ത് ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത 15000/- രൂപ ക്യാഷ് പ്രൈസും ആൽബിൽ പോൾ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കോളേജ് പ്രിൻസിപ്പൾ പ്രൊ (ഡോ […]
Read more

ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി നിർത്തിയവർക്ക് മുന്നിലൂടെ വളർന്നു;മാസ്സ് മറുപടിയുമായി റിയ

തൃശ്ശൂർ :മത്സരങ്ങളിൽ പരാജയപ്പെടുന്നവർ നിരാശരാകരുതെന്നും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകണം’ സർവം മായ’ എന്ന ചിത്രത്തിലെ ‘ഡെലുലു’വായി മലയാളി മനസ്സുകളിൽ ഇടം പിടിച്ച താരം റിയ ഷിബു താൻ നേരിട്ട അവഗണനകളെക്കുറിച്ചും പിന്നിട്ട കഠിനമായ വഴികളെക്കുറിച്ചും സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മനസ്സ് തുറന്നു.താരം വിദ്യാർഥികളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ ആത്മവിശ്വാസം കൂടും. “ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കിയിരുന്നു. ഒരുപാട് തിരസ്കാരങ്ങൾ നേരിട്ട കാലമായിരുന്നു അത്. അന്ന് ആ വാക്കുകൾ വിശ്വസിച്ച് ഞാൻ […]
Read more

അക്കിക്കാവിൽ തീപിടിത്തം നടന്ന വീട്ടിൾ സന്ദർശിച്ച് കുന്നംകുളം എംഎൽഎഎ സി മൊയ്‌ദീൻ

തൃശ്ശൂർ: അക്കിക്കാവിൽ തീപിടിത്തം സംഭവിച്ച തറമേൽ മാധവൻ ആശാരിയുടെ മകൻ രാജേഷിന്റെ വീട് കുന്നംകുളം നിയമസഭാ അംഗം എ സി മൊയ്‌ദീൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട എംഎൽഎ ആശ്വസിപ്പിക്കുകയും, സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. പോർകുളം ലോക്കൽ കമ്മിറ്റി അംഗം ഇ ഡി അജയഘോഷ് എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് രാജേഷിന്റെ വീട്ടിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായത്. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബാംഗങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer