Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

64-ാമത്‌ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എസ്‌ഐആർ ഹെൽപ് ഡെസ്കും എൻറോൾമെന്റ് ക്യാമ്പും ആരംഭിച്ചു

തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവം പ്രധാന വേദിയായ തേക്കിൻകാട് മൈതാനംൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) ഹെൽപ് ഡെസ്കും എൻറോൾമെന്റ് ക്യാമ്പും പ്രവർത്തനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് സംവിധാനം ഒരുക്കിയത്. കലോത്സവ വേദിയിലെത്തുന്ന വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും തിരഞ്ഞെടുപ്പ് അവബോധം ഉയർത്തുകയും എസ്‌ഐആർ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുകയുമാണ് ലക്ഷ്യം. പുതിയ വോട്ടർമാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും ക്യാമ്പിലൂടെ ലഭ്യമാണ്. വിദ്യാർത്ഥികളും പൊതുജനങ്ങളും മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. […]
Read more

രക്തരക്ഷസ് നാടകത്തിന് ജനത്തിരക്ക്; കുന്നംകുളത്ത് ആധുനിക അവതരണം ശ്രദ്ധേയം

തൃശ്ശൂർ : ഇന്ത്യൻ നാടകവേദിയിലെ കലാനിലയം കൃഷ്ണൻ നായർ 51 വർഷങ്ങൾക്ക് മുൻപ് അണിയിച്ചൊരുക്കിയ രക്തരക്ഷസ് നാടകത്തിന് കുന്നംകുളത്ത് വൻ ജനപങ്കാളിത്തം. സിനിമ കാണുന്ന അനുഭവം നൽകുന്ന രീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ സെറ്റുകളും ശക്തമായ ശബ്ദ–പ്രകാശ വിന്യാസവും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു. ചിന്തിപ്പിക്കുകയും പേടി ഉണർത്തുകയും ചെയ്യുന്ന അവതരണം കാണികളെ പിടിച്ചിരുത്തുകയാണ്.നാടകം ചെറുവത്തൂർ ഗ്രൗണ്ട് വേദിയിലാണ് അരങ്ങേറുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6നും 9നും പ്രദർശനം. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് […]
Read more

തൃശൂർ പന്നിത്തടം സെന്ററിൽ വീണ്ടും വാഹനാപകടം; ആറുപേർക്ക് പരിക്ക്

തൃശ്ശൂർ :തൃശ്ശൂർ പന്നിത്തടം സെന്ററിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. ബംഗളൂരു–ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കേരള ലൈൻസ് ബസും മാരുതി എർട്ടിക കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.59 നാണ് സംഭവം.വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസും കേച്ചേരി ഭാഗത്തുനിന്ന് എത്തിയ കാറുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7 മണിക്കാണ് സിഗ്നൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പരിക്കേറ്റവരെ യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും അൽഅമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര […]
Read more

ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശന० ചെയ്തു

തൃശ്ശൂർ: ചാലക്കുടി എസ്. എച്ച്. കോളേജ് ഓട്ടോണമസ് കോളേജിൽ നടത്തുന്ന സൗത്ത് ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് മുന്നോടിയായി ടൂർണമെന്റ് പോസ്റ്റർ പ്രകാശനവും, പ്രവേശന പാസ് കൈമാറ്റവു० നടത്തി. പ്രവേശന പാസുകൾ നഗരസഭ ചെയർ പേഴ്സൺ ആലീസ് ഷിബു, ചാലക്കുടി വ്യാപാരി വ്യവസായ പ്രസിഡന്റ് ജോയ് മുത്തേടന് നൽകി ഉദ്ഘാടനം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ ഐറീൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ബിന്ദു ശശികുമാർ, ബിജു ചിറയത്ത്, എ०പവർ എസ്. എച്ച്. പ്രസിഡന്റ് സാജു […]
Read more

ദുരൂഹ സാഹചര്യത്തിൽ അതിരപ്പിള്ളി മേഖലയിൽ കാട്ടാനകൾ ചരിയുന്നത് നിത്യ സംഭവാക്കുന്നു

തൃശ്ശൂർ: അതിരപ്പിള്ളി വനം റേഞ്ചിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും, ആനകളുടെ തുടർച്ചയായ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി കാട്ടാനകളാണ് ഈ പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത്. കഴിഞ്ഞ ദിവസം കല്ലാല എസ്റ്റേറ്റിലെ എരുമതടത് ഏകദേശം ഒരു വയസുള്ള കുട്ടിയാന ചരിഞ്ഞിരുന്നു  ഉയരം കൂടിയ സ്ഥലത്ത് നിന്നു വീണപ്പോഴുണ്ടായ പരുക്കാണ് കുട്ടിയാനയുടെ മരണത്തിന് […]
Read more

കുറ്റിച്ചിറ ചായ്പൻകുഴി റോഡ് സഞ്ചാര യോഗ്യമാക്കണം

തൃശ്ശൂർ: ജില്ല പഞ്ചായത്തിന്റെ അധീനതയിലുളള 2.6 കീ.മീ.ദൂരമുളള കുറ്റിച്ചിറ ചായ്പൻകുഴി റോഡിൽ കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്ന 300മീറ്റർ ദൂരം കൂടി ഗതാഗതയോഗൃമാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശൃപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകൻ കെ.എം.ജോസ്  ജില്ല പഞ്ചായത്ത് പ്രസിഡന്റിനും അതിരപ്പിളളി ഡിവിഷൻ മെബർ ഡാർളി പോൾസണും നൽകി. ഈ റോഡിന് കഴിഞ്ഞ സാമ്പത്തിക വർഷം 96 ലക്ഷം രൂപ ജില്ലപങ്ചായത്തും 26.25 ലക്ഷം രൂപ കോടശേരി പഞ്ചായത്തും അനുവദിച്ച് 300 മീറ്റർ ഒഴികെയുളള ഭാഗം നന്നാക്കിയിരുന്നു.അതിരപ്പിളളി,മലക്കപ്പാറ വിനോദസഞ്ചാര മേഖലയിലേക്കുളള സമാന്തരപാത […]
Read more

മാധവ് ഗാഡ്ഗിൽ അനുസ്മരണം സംഘടിപ്പിച്ചു

തൃശ്ശൂർ: ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ പരിസ്ഥിതി ചിന്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകളും ചിന്തകളും ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടി. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനോടുള്ള എതിർപ്പിന്റെ യഥാർത്ഥ കാരണം അത് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കായി വാദിക്കുന്നു എന്നതാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ. ടി.വി. സജീവ് ( ചീഫ് സയന്റിസ്റ്റ്, […]
Read more

ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ  ക്രിസ്മസ്– ന്യൂ ഇയർ ആഘോഷം നടത്തി

തൃശ്ശൂർ: ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ രണ്ടാം വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും ക്രിസ്മസ്– ന്യൂ ഇയർ ആഘോഷവും നടത്തി ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025–26 വർഷത്തെ രണ്ടാം വിഡി ജി ഔദ്യോഗിക സന്ദർശനവും ക്രിസ്മസ്– ന്യൂ ഇയർ ആഘോഷവും ചാലക്കുടി ലയൺസ് ക്ലബ് ഹാളിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി പരിയാരം ആശ്രയഭവനിൽ പോയി കേക്ക് വിതരണം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ചാലക്കുടി ടൗണിലൂടെ സമാധാന പ്രദക്ഷിണം നടന്നു. ഔദ്യോഗിക ചടങ്ങിന്  പ്രോഗ്രാം […]
Read more

ചാലക്കുടി നഗരത്തില്‍ വീണ്ടും തെരുവ് നായ ആക്രമണം; 4 പേർക്ക് പരിക്ക്

തൃശ്ശൂർ: ചാലക്കുടി നഗരത്തില്‍ തെരുവ് നായ ആക്രമണം വീണ്ടും. 4 പേർക്ക് നായയുടെ കടിയേറ്റു. പതിമൂന്ന് കാരനും ഹരിത കര്‍മ്മ സേന അംഗത്തിനും അടക്കം നാല് പേര്‍ക്കാണ് നായയുടെ കടിയേറ്റിരിക്കുന്നത് . നഗരസഭ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ചാണ് മൂന്ന് പേര്‍ക്കും കടിയേറ്റിരിക്കുന്നത്.ഹൗസിംങ്ങ് ബോര്‍ഡില്‍ താമസിക്കുന്ന സെയിന്‍ മാത്യു,(13),ഹരിത കര്‍മ്മ സേന അംഗം പടിഞ്ഞാറെ ചാലക്കുടി മാട്ടലാക്കല്‍ സരസ്വതി (50), മേട്ടിപ്പാടം കോടശ്ശേരി വീട്ടില്‍ അജിത് (49). മാള സ്വദേശി പ്രഭാത് വീട്ടില്‍ സജീവന്‍ (58)എന്നിവര്‍ക്കാണ് […]
Read more

സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് വടക്കാഞ്ചേരി റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍

തൃശ്ശൂര്‍: സൈക്കിള്‍ യാത്രകളിലൂടെ ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍. 43 വയസ്സായിരുന്നു . വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ്. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെ ട്രാക്കിനോട് ചേര്‍ന്ന തോട്ടില്‍ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സൈക്കിള്‍ സവാരിയിലൂടെ ഹിമാലയം, ലഡാക്ക് തുടങ്ങിയ ദീര്‍ഘദൂര യാത്രകള്‍ നടത്തിയിരുന്ന വ്യക്തിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix