Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ-ആറാട്ട് ഉത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം

തൃശ്ശൂർ: കൊരട്ടി ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ-ആറാട്ട് ഉത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവരുടെ കാർമികത്വം വഹിച്ചു. ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പൊങ്കാല സമർപ്പണത്തിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. പ്രസിഡൻ്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കെ.ചന്ദ്രൻ, വി.കെ.മധുസൂദനൻ, കെ.ടി.സജീവ്, കെ.ഐ.മോഹനൻ എന്നിവർ നേതൃത്വം നൽകി. ഉത്സവദിനമായ 20ന് 8നു നവകലശാഭിഷേകം, […]
Read more

ചിറക്കൽ നേർച്ച: കൊടിയേറ്റത്തോടെ ആഘോഷങ്ങൾക്ക് തുടക്കം

തൃശ്ശൂർ : ചിറക്കലിൽ കാഞ്ഞിരമറ്റം ഫരീദ് ഔലിയയുടെ ആണ്ട് നേർച്ചയ്ക്ക് കൊടിയേറ്റത്തോടെ തുടക്കമായി. നാട്ടിലെ വിവിധ കേന്ദ്രങ്ങളിലെ നേർച്ചപ്പെട്ടികൾ പുതുക്കി ചായം പൂശിയതോടെയാണ് ഉത്സവമുഹൂർത്തം ഗ്രാമമാകെ അറിയപ്പെട്ടത്. കൊടിയേറ്റത്തിന് പിന്നാലെ വരുന്ന ദിവസങ്ങളിൽ വീടുകളിലേക്ക് അറബാനാ മുട്ട്, ദഫ് മുട്ട്, മുട്ടും മൂളി സംഘങ്ങളുടെ വരവോടെ ആഘോഷാന്തരീക്ഷം ശക്തമാകും.ചീരക്കുഴിയിൽ നടന്ന കൊടിയേറ്റച്ചടങ്ങിനായി നാട്ടുകാർ ഒരുമിച്ച് 150 കിലോ നെയ്ച്ചോറാണ് ഒരുക്കിയത്. പന്തലിടൽ, പോത്തുകുറുമ ഒരുക്കൽ, നെയ്‌ച്ചോര്‍ വിതരണം എന്നിവയിൽ എല്ലാ വിഭാഗങ്ങളിലെ ആളുകളും പങ്കെടുത്തു. ശർക്കരയും ജീരകവും […]
Read more

പഠനയാത്ര പോയ   ബസ്  അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

തൃശ്ശൂർ:  കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. കൊടകര സഹൃദയ എംബിഎ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.  വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറിരിക്കുന്നത് .ശനിയാഴ്ച പുലർച്ചെ 3.30 നാണ് അപകടം നടന്നത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് പോയ സംഘമാണ് ബസ്സിലുണ്ടായിരുന്നത്.  ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് […]
Read more

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ജനുവരി 19ന്

തൃശ്ശൂർ : കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ആർ.എം. വർമ്മയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ജനുവരി 19 തിങ്കളാഴ്ച രാവിലെ 10.30ന് ആശുപത്രി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. മാനേജിങ് ഡയറക്ടർ പി.കെ. വിജയകുമാർ ഐആർഎസ് (റിട്ട.) അധ്യക്ഷത വഹിക്കും. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ മുഖ്യാതിഥിയാകും. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോഷി തോമസ്.കെ […]
Read more

64-ാമത്‌ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എസ്‌ഐആർ ഹെൽപ് ഡെസ്കും എൻറോൾമെന്റ് ക്യാമ്പും ആരംഭിച്ചു

തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവം പ്രധാന വേദിയായ തേക്കിൻകാട് മൈതാനംൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) ഹെൽപ് ഡെസ്കും എൻറോൾമെന്റ് ക്യാമ്പും പ്രവർത്തനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് സംവിധാനം ഒരുക്കിയത്. കലോത്സവ വേദിയിലെത്തുന്ന വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും തിരഞ്ഞെടുപ്പ് അവബോധം ഉയർത്തുകയും എസ്‌ഐആർ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുകയുമാണ് ലക്ഷ്യം. പുതിയ വോട്ടർമാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും ക്യാമ്പിലൂടെ ലഭ്യമാണ്. വിദ്യാർത്ഥികളും പൊതുജനങ്ങളും മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. […]
Read more

രക്തരക്ഷസ് നാടകത്തിന് ജനത്തിരക്ക്; കുന്നംകുളത്ത് ആധുനിക അവതരണം ശ്രദ്ധേയം

തൃശ്ശൂർ : ഇന്ത്യൻ നാടകവേദിയിലെ കലാനിലയം കൃഷ്ണൻ നായർ 51 വർഷങ്ങൾക്ക് മുൻപ് അണിയിച്ചൊരുക്കിയ രക്തരക്ഷസ് നാടകത്തിന് കുന്നംകുളത്ത് വൻ ജനപങ്കാളിത്തം. സിനിമ കാണുന്ന അനുഭവം നൽകുന്ന രീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ സെറ്റുകളും ശക്തമായ ശബ്ദ–പ്രകാശ വിന്യാസവും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു. ചിന്തിപ്പിക്കുകയും പേടി ഉണർത്തുകയും ചെയ്യുന്ന അവതരണം കാണികളെ പിടിച്ചിരുത്തുകയാണ്.നാടകം ചെറുവത്തൂർ ഗ്രൗണ്ട് വേദിയിലാണ് അരങ്ങേറുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6നും 9നും പ്രദർശനം. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് […]
Read more

തൃശൂർ പന്നിത്തടം സെന്ററിൽ വീണ്ടും വാഹനാപകടം; ആറുപേർക്ക് പരിക്ക്

തൃശ്ശൂർ :തൃശ്ശൂർ പന്നിത്തടം സെന്ററിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. ബംഗളൂരു–ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കേരള ലൈൻസ് ബസും മാരുതി എർട്ടിക കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.59 നാണ് സംഭവം.വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസും കേച്ചേരി ഭാഗത്തുനിന്ന് എത്തിയ കാറുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7 മണിക്കാണ് സിഗ്നൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പരിക്കേറ്റവരെ യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും അൽഅമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര […]
Read more

ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശന० ചെയ്തു

തൃശ്ശൂർ: ചാലക്കുടി എസ്. എച്ച്. കോളേജ് ഓട്ടോണമസ് കോളേജിൽ നടത്തുന്ന സൗത്ത് ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് മുന്നോടിയായി ടൂർണമെന്റ് പോസ്റ്റർ പ്രകാശനവും, പ്രവേശന പാസ് കൈമാറ്റവു० നടത്തി. പ്രവേശന പാസുകൾ നഗരസഭ ചെയർ പേഴ്സൺ ആലീസ് ഷിബു, ചാലക്കുടി വ്യാപാരി വ്യവസായ പ്രസിഡന്റ് ജോയ് മുത്തേടന് നൽകി ഉദ്ഘാടനം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ ഐറീൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ബിന്ദു ശശികുമാർ, ബിജു ചിറയത്ത്, എ०പവർ എസ്. എച്ച്. പ്രസിഡന്റ് സാജു […]
Read more

ദുരൂഹ സാഹചര്യത്തിൽ അതിരപ്പിള്ളി മേഖലയിൽ കാട്ടാനകൾ ചരിയുന്നത് നിത്യ സംഭവാക്കുന്നു

തൃശ്ശൂർ: അതിരപ്പിള്ളി വനം റേഞ്ചിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും, ആനകളുടെ തുടർച്ചയായ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി കാട്ടാനകളാണ് ഈ പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത്. കഴിഞ്ഞ ദിവസം കല്ലാല എസ്റ്റേറ്റിലെ എരുമതടത് ഏകദേശം ഒരു വയസുള്ള കുട്ടിയാന ചരിഞ്ഞിരുന്നു  ഉയരം കൂടിയ സ്ഥലത്ത് നിന്നു വീണപ്പോഴുണ്ടായ പരുക്കാണ് കുട്ടിയാനയുടെ മരണത്തിന് […]
Read more

കുറ്റിച്ചിറ ചായ്പൻകുഴി റോഡ് സഞ്ചാര യോഗ്യമാക്കണം

തൃശ്ശൂർ: ജില്ല പഞ്ചായത്തിന്റെ അധീനതയിലുളള 2.6 കീ.മീ.ദൂരമുളള കുറ്റിച്ചിറ ചായ്പൻകുഴി റോഡിൽ കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്ന 300മീറ്റർ ദൂരം കൂടി ഗതാഗതയോഗൃമാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശൃപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകൻ കെ.എം.ജോസ്  ജില്ല പഞ്ചായത്ത് പ്രസിഡന്റിനും അതിരപ്പിളളി ഡിവിഷൻ മെബർ ഡാർളി പോൾസണും നൽകി. ഈ റോഡിന് കഴിഞ്ഞ സാമ്പത്തിക വർഷം 96 ലക്ഷം രൂപ ജില്ലപങ്ചായത്തും 26.25 ലക്ഷം രൂപ കോടശേരി പഞ്ചായത്തും അനുവദിച്ച് 300 മീറ്റർ ഒഴികെയുളള ഭാഗം നന്നാക്കിയിരുന്നു.അതിരപ്പിളളി,മലക്കപ്പാറ വിനോദസഞ്ചാര മേഖലയിലേക്കുളള സമാന്തരപാത […]
Read more

Recent News

Advertisement
WhiteswanTV Footer