സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Wayanad

സീറ്റ് വിഭാവനം; വയനാടും കോൺഗ്രസ്സിൽ തർക്കവും രാജിയും

വയനാട്: വയനാടും സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്സിൽ തർക്കം. പൂതാടി ഗ്രാമ പഞ്ചായത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ആഭ്യന്തരകലഹം രൂക്ഷമായത്. കലഹത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ചീയമ്പം വാര്‍ഡ് അംഗം എം വി രാജനും പുളിയമ്പറ്റ വാര്‍ഡ് അംഗം തങ്കച്ചന്‍ നെല്ലിക്കയത്തുമാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ചൊവാഴ്ചയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. എം വി രാജന്‍ ഇരുളം മണ്ഡലം പ്രസിഡന്റിനും തങ്കച്ചന്‍ പൂതാടി മണ്ഡലം പ്രസിഡന്റിനും ചൊവ്വാഴ്ച രാജിക്കത്ത് കൈമാറി. […]
Read more

പി വി അന്‍വറിന്റെയും സി.കെ ജാനുവിന്റേയും യുഡിഎഫ് പ്രവേശനം ഉടനില്ല

മലപ്പുറം: പി വി അന്‍വറിന്റെയും സി.കെ ജാനുവിന്റെയും യുഡിഎഫ് പ്രവേശനം ഉടനില്ല. പ്രാദേശികമായി ചര്‍ച്ച ആവശ്യമെന്ന് യുഡിഎഫ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്നീടത്തേക്ക് മാറ്റിയത്. ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത യുഡിഎഫ് യോഗം വിഷയം പരിഗണിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഇരു പാര്‍ട്ടികളെയും യുഡിഎഫിലേക്ക് എടുക്കണമെന്ന ആവശ്യമുയര്‍ത്തിയത്. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുമാണ് യുഡിഎഫിനെ സമീപിച്ചിരുന്നത്. എന്നാല്‍ വിശദമായ പ്രാദേശിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമാകാം എന്ന പൊതുഅഭിപ്രായമാണ് […]
Read more

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന കേസില്‍ മുഖ്യ പ്രതി അറസ്റ്റിൽ. തോമാട്ടുചാല്‍ കോട്ടൂര്‍ സ്വദേശി ജിതിന്‍ ജോസഫ് (35) ആണ് പിടിയിലായത്. ബത്തേരിക്കടുത്ത മന്ദംകൊല്ലി ബിവറേജിന് സമീപം ശനിയാഴ്ചയാണ് ഇയാള്‍ കസ്റ്റഡിയിലെടുത്തത്. 2023-ല്‍ കാപ്പ ചുമത്തപ്പെട്ട ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പ്പറ്റ, താമരശേരി, മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്. കൊലപാതകം, […]
Read more

ദേശീയപാതയില്‍ കാർ അടക്കം വൻ കവർച്ച നടത്തിയ 5 അംഗസംഘം പിടിയിൽ

സുല്‍ത്താന്‍ബത്തേരി: യാത്രക്കാരെ മര്‍ദിച്ച് വാഹനമടക്കം കവർന്ന കേസിൽ അഞ്ച് പേര്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന തൃശൂര്‍ എടക്കുനി സ്വദേശി നിഷാന്ത് (39), പത്തനംതിട്ട അയിരൂര്‍ സ്വദേശി സിബിന്‍ ജേക്കബ്ബ് (36), പത്തനംതിട്ട അത്തിക്കയം സ്വദേശി ജോജി (38), പത്തനംതിട്ട എരുമേലി സ്വദേശി സതീഷ് കുമാര്‍ (46), പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി കെ പി സുബീഷ് (36) എന്നിവരെയാണ് പിടികൂടിയത്. ഞായറാഴ്ച തൃശൂര്‍ ചേരൂരില്‍ നിന്നാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ […]
Read more

പുൽപ്പള്ളിയിൽ ഡോക്ടർക്ക് മർദ്ദനം

വയനാട്: പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയെ ഡോക്ടര്‍ക്ക് മര്‍ദനം. ഡോക്ടര്‍ ജിതിന്‍ രാജിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ കയര്‍ത്ത് സംസാരിച്ചത് ജിതിന്‍ ചോദ്യം ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡോക്ടറെ മര്‍ദിച്ചത്. പരിക്കേറ്റ ജിതിന്‍ രാജ് ചികിത്സ തേടി. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനും ഡിഎംഒയ്ക്കും പരാതി നല്‍കിയിട്ടും […]
Read more

മാനന്തവാടിയിൽ ഫ്യൂസുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: മാനന്തവാടിയിൽ ഫ്യൂസുകൾ മോഷ്ട്ടിക്കുന്നയാൾ പിടിയിൽ. പകല്‍ സമയങ്ങളില്‍ പോലും വൈദ്യുതി മുടങ്ങുന്ന വ്യാപക പരാതിക്കിടയാക്കിയോടെയാണ് കെഎസ്ഇബി അന്വേഷണം ആരംഭിച്ചത്. വൈദ്യുതി ഇല്ലാതാവുന്നതിന് പിന്നില്‍ മറ്റൊരാളുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ നിന്നടക്കം ഫ്യൂസ് ഊരി മാറ്റിയ നിലയിലായിരുന്നു. മാനന്തവാടി കല്ലുമുട്ടംക്കുന്ന് ഉന്നതിയിലെ വാസുവാണ് പിടിയിലായത്. മാനന്തവാടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആറ് ഫ്യൂസുകളാണ് പ്രതി മോഷ്ടിച്ചത്. മാനന്തവാടി എസ്എച്ച്ഒ പി. റഫീഖ്, എസ്.ഐ പി ജിതിന്‍കുമാര്‍, ജൂനിയര്‍ എസ്‌ഐ മുര്‍ഷിദ്, […]
Read more

ബീഫ് സ്റ്റാളിൽ അതിക്രമിച്ച് കയറിയ 2 കാപ്പ കേസ് പ്രതികൾ അറസ്റ്റിൽ

മാനന്തവാടി: ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പുതാഴ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി എരുമത്തെരുവ് തച്ചയില്‍ വീട്ടില്‍ ടി സി നൗഷാദ് (29), പിലാക്കാവ് ചോലക്കല്‍ വീട് എം ഇല്ല്യാസ്(39) എന്നിവരെയാണ് മാനന്തവാടി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു.
Read more

സ്വകാര്യ ബസിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ എം.ഡി.എം.എ.യുമായി കണ്ണൂർ സ്വദേശി പിടിയിൽ. മുത്തങ്ങക്ക് സമീപം പൊൻകുഴിയിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനക്കിടെയാണ് 82.104 ഗ്രാം എം.ഡി.എം.എയുമായി മുഹ്‌സിൻ മുസ്തഫ (25) എന്ന യുവാവ് അറസ്റ്റിലായത്. കണ്ണൂർ മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശിയായ ഇയാൾ ഹൈദരാബാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു . ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് […]
Read more

കാപ്പിവിലയിൽ കുതിപ്പ്;കർഷകർക്ക് ആശ്വാസം

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കാപ്പി വില വർധനയുടെ ഫലത്തിൽ ആശ്വാസം കൊണ്ട് രാജ്യത്തെ കാപ്പി കർഷകർ. റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര വിലയിൽ ടണ്ണിന് 153 ഡോളറിന്റെ വർധനയാണ് തിങ്കളാഴ്ചയുണ്ടായത്. ഇതിന്റെ പൂർണമായ പ്രതിഫലനം രാജ്യത്തെ കാപ്പിവിലയിൽ പ്രകടമായിട്ടില്ലെങ്കിലും വിലയിൽ അന്തരം പ്രകടമാണ്. കേരളത്തിൽ കൂടുതലായി കൃഷി ചെയ്ത് വരുന്നത് റോബസ്റ്റ കാപ്പിക്കുരു ആണ്. ഇവയ്ക്ക് ആണ് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും ആയി മികച്ച വില ലഭിക്കുന്നുണ്ട്. പ്രധാന കാപ്പി ഉത്പാദക രാജ്യങ്ങളായ ബ്രസീലിലും […]
Read more

സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലര്‍ത്തുന്നു; അഭിനന്ദനാർഹമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

വയനാട്: സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച ശേഷം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളും ഹോസ്റ്റലും സന്ദര്‍ശിച്ച ശേഷം കുട്ടികളോടും അധ്യാപകരോടും ജീവനക്കാരോടും അദ്ദേഹം കമ്മീഷൻ അംഗം സംസാരിച്ചു. വിവിധ കായിക മത്സരങ്ങളിൽ ദേശീയ തലത്തിൽ ഉൾപ്പെടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി. സന്ദർശനത്തിന്റെ ഓർമ്മക്കായി […]
Read more

Recent News

Advertisement