സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

കെ എം മാണിയെന്ന ഭീഷ്മാചാര്യനെ ഓര്‍ക്കുമ്പോള്‍

കേരള രാഷ്ട്രീയത്തില്‍ പകരം വെക്കാനാവാത്ത നേതാവായിരുന്ന കെ എം മാണി വിടപറഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുകയാണ്. കേരളാ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ കരുത്തും ആവേശവുമായിരുന്ന കെ എം മാണിയെ രാഷ്ട്രീയത്തില്‍ കരുത്തനാക്കിയത് നിലപാടുകളുടെ കരുത്തും, ജനകീയതയുമായിരുന്നു. 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ മുതല്‍ കരിങ്ങോഴയ്ക്കല്‍ മാണി, മാണി എന്ന കെ എം മാണിയുടെ യുഗം ആരംഭിക്കുകയായിരുന്നുhttps://youtu.be/K7q2cE-xcwY?si=GiZhng4WkXzd6ZNl അഭിഭാഷക ജീവതത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ കെ എം മാണി മലയാളികള്‍ക്കെല്ലാം മാണി സാറായിരുന്നു. എല്ലാവരോടും സമചിത്തതയോടെ പെരുമാറാനും, […]
Read more

കേരളത്തില്‍ ലൗ ജിഹാദുണ്ട്;പത്മജ വേണുഗോപാല്‍

തൃശൂര്‍:കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന പ്രസ്താപനയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.തന്റെ പല സുഹൃത്തുക്കളുടെ മക്കള്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പത്മജ പ്രതികരിച്ചു. കേരള സ്‌റ്റോറി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട;പിണറായി വിജയന്‍ ‘ലൗ ജിഹാദ് ഉണ്ട്, പറയുന്ന അത്രയും ഭീകരമായിട്ടില്ല.എന്റെ സുഹൃത്തുക്കളുടെ മക്കള്‍ക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.അവര്‍ എന്റെയടുത്ത് വന്ന് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇത് മനഃപ്പൂര്‍വ്വമാണോ എന്നറിയില്ല.പല അച്ഛനമ്മമാരും വന്ന് എന്നോട് പറഞ്ഞത് ലൗ […]
Read more

കേരള സ്‌റ്റോറി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട;പിണറായി വിജയന്‍

കൊല്ലം:വിവാദമായ കേരള സ്റ്റോറി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള സ്റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ള സിനിമയാണെന്നും ഒരു നാടിനെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഉള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഹിറ്റ്‌ലറിന്റെ ആശയമാണ് ആര്‍എസ്എസിനുള്ളത്.ജര്‍മ്മനിയില്‍ ജൂതര്‍ ആണെങ്കില്‍ ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണ്.അവരെ വേട്ടയാടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരും ആണ് ആര്‍എസ്എസിന്റെ ശത്രുക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് താമസം;നിയമപരമായി വേര്‍പിരിയാനൊരുങ്ങി ധനുഷും ഐശ്വര്യയും സംസ്ഥാനത്തുടനീളം എല്‍ഡിഎഫിന് അനുകൂല പ്രതികരണം ആണുള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ […]
Read more

രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് താമസം;നിയമപരമായി വേര്‍പിരിയാനൊരുങ്ങി ധനുഷും ഐശ്വര്യയും

ചെന്നൈ:നടനും സംവിധായകനുമായ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ വലിയ ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.എന്നാല്‍ 2 വര്‍ഷങ്ങള്‍ക്കിപ്പുറം നിയമപരമായി വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി.ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.ഒന്നിക്കാനുള്ള പല വഴികളില്‍ നടന്ന ചര്‍ച്ചകള്‍ ഫലത്തിലാകാത്തിനെ തുടര്‍ന്നാണ് തീരുമാനം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് […]
Read more

വിസ നിയമം കടുപ്പിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്;ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കല്‍

വെല്ലിങ്ടണ്‍:വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ന്യൂസിലന്‍ഡ്.കുടിയേറ്റം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക,മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയവും ഉറപ്പാക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് താമസിക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കുക തുടങ്ങിയ മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരിക. സെക്കന്‍ഡറി അധ്യാപകരെപ്പോലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.ജോലികളില്‍ ന്യൂസിലന്‍ഡുകാര്‍ക്ക് മുന്‍ഗണന ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്ക് ആളുകളുടെ ദൌര്‍ലഭ്യം നേരിടുന്ന […]
Read more

കുതിച്ച് സ്വര്‍ണ്ണ വില;പവന് 52,600 രുപ

കൊച്ചി:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.80 രൂപയാണ് പവന് കൂടിയത്.ഗ്രാമിന് 10 രൂപ കൂടി 6575 രൂപയായി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി.ഇന്നലെ സ്വര്‍ണത്തിന് പവന് 240 രൂപ കൂടിയിരുന്നു. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read more

ഇനി ജഡേജയല്ല;’വെരിഫൈഡ് ദളപതി’

ചെന്നൈ:ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിന്റെ ഹൈലൈറ്റ് രവീന്ദ്ര ജഡേജയായിരുന്നു.താരത്തിന് ‘ക്രിക്കറ്റിന്റെ ദളപതി’ എന്ന വിളിപ്പേരാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നല്‍കിയത്.സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആയ ജഡേജയ്ക്ക് പുതിയ വിളിപ്പേര് നല്‍കിയതായി ചെന്നൈ സൂപ്പര്‍ കിങ്സ് സ്ഥിരീകരിച്ചു. ധോണിയെപ്പോലെയോ സുരേഷ് റെയ്നയെപ്പോലെയോ ഒരു വിളിപ്പേരും തനിക്ക് ചെന്നൈ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജഡേജ ഇന്നലെ പരിഭവം പ്രകടിപ്പിച്ചിരുന്നു.’എനിക്കുള്ള വിളിപ്പേര് മാത്രം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ആരാധകര്‍ ഉടനെ അത് തരുമെന്ന് പ്രതീക്ഷിക്കുന്നു’, കൊല്‍ക്കത്തയ്ക്കെതിരായ […]
Read more

കരുവനൂര്‍ ബാങ്ക് കേസ്;അന്വേഷണം വ്യാപിപ്പിച്ച് ഇ ഡി

തൃശ്ശൂര്‍:കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ അന്വേഷണം തുടര്‍ന്ന് ഇഡി.തൃശ്ശൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.സ്വത്തുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്സിന് നിര്‍ദേശം നല്‍കി. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദപരിശോധനയക്ക് ഇഡി തയ്യാറെടുക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളും.പാര്‍ട്ടിയുടെ സ്വത്തുവിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിക്കാനാണ് നീക്കം. നിലവില്‍ 101 സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവെച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.ഇത് ഉള്‍പ്പടെ മുഴുവന്‍ സ്വത്തുകളുടെയും രേഖകള്‍ ഹാജരാക്കാനാണ് […]
Read more

‘കേരള സ്റ്റോറി’പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും;ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം

കോഴിക്കോട്:വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും.താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ലിംഗമാറ്റ ശസ്ത്രക്രിയ ‘അതിരറ്റ അന്തസ്സ്’: വത്തിക്കാന്‍ തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു.300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി.സംഘടിത നീക്കം നടക്കുന്നു.കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചു. കഴിഞ്ഞ […]
Read more

ലിംഗമാറ്റ ശസ്ത്രക്രിയ ‘അതിരറ്റ അന്തസ്സ്’: വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി:ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗര്‍ഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭയുടെ പ്രസ്താവന.ഇതുസംബന്ധിച്ച് അഞ്ചുവര്‍ഷമെടുത്തു തയ്യാറാക്കിയ 20 പേജുള്ള പ്രഖ്യാപനമാണ് വത്തിക്കാന്‍ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കിയത്.ഏതാനും മാസങ്ങളെടുത്തു നടത്തിയ പരിശോധനകള്‍ക്കുശേഷം മാര്‍ച്ച് 25നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന് അംഗീകാരം നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ‘അതിരറ്റ അന്തസ്സ്’ എന്നപ്രഖ്യാപനം ഇറക്കിയത്. തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വ്യക്തിയുടെ ലിംഗം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.