സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: World

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിൽ നിന്നും രാജിവെക്കുന്നതായും ട്രൂഡോ പ്രഖ്യാപിച്ചു. എന്നാൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനം തുടരുമെന്നും ട്രൂഡോ അറിയിച്ചു.പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജി വെയ്ക്കുന്നതെന്നും ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതെസമയം ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. […]
Read more

ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും എച്ച്എംപിവി; കേസുകളിൽ ഗണ്യമായ വർധന

കോലാലംപൂർ: ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും സ്ഥിരീകരിച്ച് എച്ച്എംപിവി. കേസുകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ‘സ്‌ട്രെയിറ്റ് ടൈംസ്’ എന്ന മാധ്യമത്തിൻറെ റിപ്പോർട്ട് പ്രകാരം മലേഷ്യയിൽ എച്ച്എംപി കേസുകളിൽ ഗണ്യമായ വർധന. 2024ൽ 327 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എച്ച്എംപിവിയുടെ വ്യാപനം തടയാനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Read more

ഭാരം 276 കിലോഗ്രാം, ട്യൂണ മത്സ്യം ലേലത്തിൽ പോയത് 11 കോടി രൂപയ്ക്ക്

ടോക്കിയോ: ഒരു ട്യൂണ മത്സ്യം (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളര്‍). ജപ്പാനിലെ ടോക്കിയോയിൽ ഒരു മത്സ്യ മാര്‍ക്കറ്റിലാണ് അസാധാരണ വിലയ്ക്ക് ട്യൂണമീൻ വിൽപന നടന്നത്. പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിന്‍ ട്യൂണയ്ക്ക് 11 കോടി രൂപ ലഭിക്കുന്നത്. ഒരു ട്യൂണ മത്സ്യത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഒണോഡേര എന്ന ഹോട്ടൽ ഗ്രൂപ്പാണ് 11 കോടി രൂപയ്ക്ക് ട്യൂണ […]
Read more

ചൈനക്കാരെ കണ്ണീരിലാഴ്ത്തി; ചരിത്രനേട്ടവുമായി ‘മഹാരാജ’

കഴിഞ്ഞ വർഷം തമിഴ് സിനിമാ ലോകത്തെ തന്നെ ഞട്ടിച്ച കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ ‘മഹാരാജ’. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകത കൂടി മഹാരാജയ്ക്കുണ്ട്. ഈയിടെയാണ് ചിത്രം ചൈനയിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തുന്നത്. നിരവധി പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രം ചൈനയിലും മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത് എന്നാണ് പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ പറയുന്നത്. മഹാരാജയുടെ ചൈനീസ് മൊഴിമാറ്റ പതിപ്പ് ഇക്കഴിഞ്ഞ നവംബർ 29-നാണ് റിലീസ് ചെയ്തത്. […]
Read more

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

ജറുസലേം: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ഇതോടെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിലെ അല്‍ മവാസിയിലും, ഖാന്‍ യൂനിസിലുമായി രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 140 കടന്നു. ഗാസയിൽ സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ മവാസിയിലും ഇസ്രായേൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഗാസയിലെ ഉന്നത പൊലീസ് മേധാവിയും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇവിടുത്തെ ഹമാസ് കേന്ദ്രങ്ങൾ മാത്രമാണ് അക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഗാസയുടെ ആഭ്യന്തര മന്ത്രാലയം ഇസ്രേയിന്റെ ആക്രമണത്തെ അപലപിച്ചു.
Read more

ലിവർപൂളിൽ അവസാന മത്സരത്തിനൊരുങ്ങി മുഹമ്മദ് സല

ആൻഫീൽഡിലെ തന്റെ അവസാന സീസണായിരിക്കും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ലിവർപൂൾ താരം മുഹമ്മദ് സലാ ‘ക്ലബിലെ എന്റെ അവസാന വർഷമായതിനാൽ ഈ സീസൺ പ്രീമിയർ ലീഗ് നേടണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഈ നഗരത്തിന് പ്രത്യേകമായ എന്തെങ്കിലും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ‘ എന്ന് കൈ സ്‌പോർട്‌സ് അഭിമുഖത്തിൽ സല പറഞ്ഞു. തന്റെ ക്ലബിലെ അവസാന വർഷമാണ് ഇത്. ആറ് മാസമായി, കരാർ ചർച്ചയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല, ഞങ്ങൾ പുരോഗതിയിൽ നിന്നും വളരെ അകലെയാണ്, അതിനാൽ […]
Read more

ബ്രഹ്മപുത്രയിലെ ചൈനീസ് അണക്കെട്ട്, അഥവാ മുല്ലപെരിയാർ പോലൊരു ജലബോംബ്

ഇന്ത്യൻ അതിർത്തി പ്രദേശമായ ടിബറ്റിലെ മെഡോഗ് മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടും ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടും നിർമ്മിക്കാൻ ചൈന അനുമതി നൽകി. ചൈന സാങ്‌പോ നദിയിൽ നിർമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടും. ഡിസംബർ 25 നാണ് ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ചൈന അംഗീകാരം നൽകിയത്. ഏകദേശം 137 ബില്യൺ യുഎസ് ഡോളർ ചിലവ് […]
Read more

സിറിയൻ ജനതക്ക് ആശ്വാസമായി സൗദി; ദുരിതാശ്വാസ സഹായവുമായി മൂന്നാം വിമാനവും ദമാസ്കസിൽ

റിയാദ്: സിറിയൻ ജനതക്ക് ആശ്വാസമായി സൗദിയുടെ മൂന്നാം വിമാനവും ദമാസ്കസിൽ പറന്നിറങ്ങി. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി സൗദി എത്തിച്ചത്. സൗദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ എസ് റിലീഫ്) സെന്‍റർ സഹായം എത്തിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്. ദുരിതാശ്വാസ സഹായങ്ങളുമായി ആദ്യ വിമാനം ബുധനാഴ്ചയാണ് റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് പുറപ്പെട്ടത്. പിന്നീട് തുടർച്ചയായി രണ്ട് വിമാനങ്ങളിൽ കൂടി അടിയന്തര സഹായം […]
Read more

പലസ്‌തീൻ അതോറിറ്റി അൽജസീറയുടെ സംപ്രേക്ഷണം നിർത്തിവെച്ചു

അൽജസീറയുടെ സംപ്രേക്ഷണം നിർത്തിവെക്കാൻ ഉത്തരവിട്ട് പലസ്‌തീൻ അതോറിറ്റി . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതാന്യാഹുവിന്റെ സർക്കാരുമായി ദീർഘകാലമായി നിലനിൽക്കുന്ന ശത്രുതയെ തുടർന്ന് അൽജസീറയുടെ സംപ്രേഷണം നേരത്തെ തന്നെ വിലക്കിയിരുന്നു. ഇസ്രായേൽ സേന പലസ്‌തീനിൽ നടത്തുന്ന അക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിന് മുന്നിലെത്തിക്കുന്ന ചാനലാണ് അൽജസീറ. നേരത്തെ, ഇസ്രായേലിൽ ചാനലിന് വിലക്ക് ഏർപ്പെടുത്തുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. രാജ്യത്ത് കലഹമുണ്ടാക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ സംപ്രേക്ഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ചാനലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ പ്രവർത്തനവും കവറേജും […]
Read more

അസദിനെ കൊലപ്പെടുത്താൻ ശ്രമം? സിറിയൻ മുൻപ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വിഷബാധയേറ്റ് ചികിത്സയിൽ

സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിഷബാധയേറ്റതായി റിപ്പോർട്ട്.അവശനിലയിലായ അസദ് മോസ്കോയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സിറിയ വിമതസേന പിടിച്ചതോടെ അസദും കുടുംബവും റഷ്യയിൽ അഭയം പ്രാപിച്ചിരുന്നു. ഇദ്ദേഹത്തിന് വിഷബാധയേറ്റ കാര്യം ‘ജനറല്‍ എസ്.വി.ആര്‍’ എന്ന എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്കാണ് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയും ശ്വാസം മുട്ടും അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നു. ഡോക്ടര്‍മാർ നടത്തിയ പരിശോധനയിൽ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും […]
Read more

Recent News

Advertisement