Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു

വാഷിങ്ടന്‍: ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ (97) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരിയും പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറുമായിരുന്നു അദ്ദേഹം. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. യുഎസ് നേവിയില്‍ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവല്‍ നാസയുടെ ഭാഗമാകുന്നത്. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളില്‍ ഭാഗമായി. ചന്ദ്രനില്‍ ഇറങ്ങാനായി നാസ നടത്തിയ ദൗത്യങ്ങളിലൊന്നായിരുന്നു അപ്പോളോ 13. 1970 ഏപ്രില്‍ 11നാണ് വിക്ഷേപണം നടന്നത്. ജിം ലോവല്‍ […]
Read more

സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍: കേരളം കരാര്‍ ലംഘനം നടത്തി

തിരുവനന്തപുരം: ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍(AFA). അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്റെ ഭാഗഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു. 130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്‌പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറി അര്‍ജന്റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് […]
Read more

യെമനില്‍ കുടുങ്ങിയ മലയാളി കുടുംബം നാട്ടിലേക്ക്

മസ്‌കത്ത്: തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിയ മലയാളി കുടുംബം ഉടന്‍ നാട്ടിലേക്കു മടങ്ങും.ഇടുക്കി സ്വദേശിനി അഞ്ജനയും ഭര്‍ത്താവും കുഞ്ഞുമാണ് നാട്ടിലേക്കു മടങ്ങുക.തെക്കന്‍ യമനിലെ ഏദനില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ തൊഴില്‍കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനാവാതെ യമനില്‍ കുടുങ്ങുകയായിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജനിച്ച മകനു പാസ്‌പോര്‍ട്ട് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് എമര്‍ജന്‍സി […]
Read more

അമേരിക്കയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.7 തീവ്രത

ന്യൂയോർക്ക്: അമേരിക്കയിൽ ഭൂചലനം. ന്യൂ ജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്സി, ന്യൂയോർക് നഗരങ്ങളിൽ അനുഭവപ്പെട്ടു. അതേസമയം എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടില്ല. അമേരിക്കൻ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്.
Read more

‘നിമിഷപ്രിയയുടെ വധശിക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കണം; : കത്തയച്ച് തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. ഒത്തു തീര്‍പ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി പറഞ്ഞു. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. പ്രതിബന്ധങ്ങള്‍ എത്ര നീണ്ടതായാലും, എത്ര തീവ്രമായാലും മുന്നോട്ടു പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാട് ഉറച്ചതാണെന്നും […]
Read more

കൗമാരക്കാര്‍ക്ക് യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

കാന്‍ബെറ: കുട്ടികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ.കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് വിലക്ക്.ഡിസംബറില്‍ വിലക്ക് നിലവില്‍ വരും.പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് യൂട്യൂബില്‍ വിഡിയോകള്‍ കാണാനാകും എന്നാല്‍ മറ്റുള്ളവര്‍ക്ക് ശിപാര്‍ശ ചെയ്യാനോ,വിഡിയോകള്‍ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ സാധിക്കില്ല.മാതാപിതാക്കള്‍ക്ക് കുട്ടികളെ വീഡിയോ കാണിക്കുന്നതില്‍ നിലവില്‍ പരിമിതികളൊന്നുമില്ല. ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ മനസികാരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും,ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ,സൈബര്‍ ബുള്ളിയിങ് , അമിത സ്‌ക്രീന്‍ ടൈം എന്നിവ […]
Read more

കാനഡക്ക് വീണ്ടും പണി; തീരുവ 25% ൽ നിന്ന് 35% ആയി വർദ്ധിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ചില ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ 25% ൽ നിന്ന് 35% ആയി വർദ്ധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് എതിരായ കാനഡയുടെ നടപടിയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ തീരുവ ഒഴിവാക്കാൻ മറ്റൊരു രാജ്യത്തേക്ക് കയറ്റിയയച്ച ശേഷം ആ രാജ്യം വഴി അമേരിക്കയിലേക്ക് കൊണ്ടു വരുന്ന ഉത്പന്നങ്ങൾക്ക് 40% വരെ അധിക നികുതി ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 1ന് മുൻപായി യുഎസുമായി […]
Read more

യുഎസ് നാവിക സേനയുടെ F35 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നുവീണു

വാഷിങ്ടണ്‍ : യുഎസ് നാവികസേനയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് കാലിഫോര്‍ണിയയില്‍ തകര്‍ന്നുവീണു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തില്‍ നിന്ന് ഏകദേശം 64 കിലോമീറ്റര്‍ അകലെ ലെമൂറിന് സമീപം നേവല്‍ എയര്‍ സ്റ്റേഷനടുത്താണ് ലോകത്തിലെ ഏറ്റവും ആധുനികമായ അഞ്ചാം തലമുറ വിമാനമായി കണക്കാക്കപ്പെടുന്ന എഫ്-35 തകര്‍ന്ന് വീണത്. പൈലറ്റ് അപകടത്തില്‍ നിന്ന് വിജയകരമായി രക്ഷപ്പെട്ടതായും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും യുഎസ് നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അപകടസമയത്ത് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് […]
Read more

ഇന്ത്യക്ക് 25% താരിഫും പിഴയും ചുമത്തി അമേരിക്ക:ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍:ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും, യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും […]
Read more

യുഎഇ സായുധ സേനയുടെ ലഫ്റ്റനന്റ് ജനറലായി ശൈഖ് ഹംദാന്‍ ചുമതലയേറ്റു

ദുബൈ: യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ഇനി യുഎഇ സായുധ സേനയുടെ ലഫ്റ്റനന്റ് ജനറല്‍. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവ് ഇറക്കിയത്. ലോകത്തെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ സാന്‍ദ്രസ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയതാണ് ശൈഖ് ഹംദാന്‍. കഴിഞ്ഞ വര്‍ഷമാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്തത്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം വലിയ ശ്രദ്ധയാണ് ശൈഖ് ഹംദാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത്. യൂനിയന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer