Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റ് ക്യാമ്പസില്‍ മരിച്ച നിലയില്‍

സിലിക്കണ്‍ വാലി: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റിന്റെ ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ പ്രതീക് പാണ്ഡെ (35) ആണ് മരിച്ചത്. ഓഗസ്റ്റ് 19 ന് വൈകിട്ട് ഓഫീസില്‍ പോയ ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് പ്രൊഡക്ട് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അമേരിക്കയിലെ സാന്‍ജോസ് സര്‍വകലാശാലയിലെ പൂര്‍വ […]
Read more

കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍; ദിനേഷ് കെ പട്നായിക് ഉടന്‍ ചുമതലയേല്‍ക്കും

ഓട്ടവ: കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉടന്‍ ചുമതലയേല്‍ക്കും. സ്പെയിനിലെ ഇന്ത്യന്‍ അംബാസിഡറായ ദിനേഷ് കെ പട്നായിക്കിനാണ് വിദേശകാര്യ മന്ത്രാലയം പുതിയ ചുമതല നല്‍കിയത്. 2023 ജൂണ്‍ 18ന് കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വാദിയുമായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയിലെ ഗുരു നാനാക്ക് ഗുരുദ്വാറിന്റെ പാര്‍ക്കിംഗില്‍ വച്ച് വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്. കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഇന്ത്യന്‍ […]
Read more

ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി; പ്രധാനമന്ത്രി ടോക്കിയോയിൽ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി മോദി 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയില്‍ എത്തി. […]
Read more

പോളണ്ടില്‍ എയര്‍ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണു

വാര്‍സോ: മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണ് പോളിഷ് സൈന്യത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു. അപകടകാരണം വ്യക്തമല്ല.”എഫ് 16 വിമാനാപകടത്തില്‍, പോളിഷ് സൈന്യത്തിലെ പൈലറ്റാണ് മരിച്ചത്.
Read more

നബിദിനത്തിന് സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മൂന്ന് ദിവസത്തെ അവധി ലഭിക്കും. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും.
Read more

സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം

ചെന്നൈ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ റനില്‍ വിക്രമസിംഗെ അറസ്റ്റിലായത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിക്രമസിംഗെ സൂം മീറ്റിങ്ങിലൂടെയാണ് ഹാജരായത്. അതേസമയം, കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇടതുസര്‍ക്കാരിനും പ്രസിഡന്റിനുമെതിരെ കോടതിക്ക് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി.
Read more

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെ 54 പേര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; യാത്രക്കാരായ 5 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: വിനോദസഞ്ചാരികളായ ഇന്ത്യാക്കാരടക്കം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് അഞ്ച് പേര്‍ മരിച്ചു. 54 പേരുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യൂയോര്‍ക്കിലെ പെംബ്രോക്കിലാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം മുതിര്‍ന്നവരാണെന്നും അപകടത്തില്‍ കുടുങ്ങിക്കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബസിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ചൈന, ഫിലിപ്പീന്‍സ് […]
Read more

അഫ്ഗാനിസ്ഥാനില്‍ ബസ് അപകടം; 76 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബസ് അപകടത്തില്‍പ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേര്‍ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ്സിലുള്ള എല്ലാവരും മറ്റ് വാഹനങ്ങളില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതായി താലിബാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസിന്റെ അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു ബസില്‍ ഉണ്ടായിരുന്ന എല്ലാ […]
Read more

ട്രംപ് – സെലന്‍സ്‌കി കൂടിക്കാഴ്ച, സമാധാനത്തിലെത്തിയില്ല; ഇനി ത്രികക്ഷി സമ്മേളനം

വാഷിംഗ്ടണ്‍: ട്രംപ് സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസില്‍ നടന്ന യുക്രൈയിന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയില്‍ ഉണ്ടായില്ല. അതേസമയം, യൂറോപ്യന്‍ രാജങ്ങളും അമേരിക്കയും പങ്കുവഹിച്ചുകൊണ്ട് യുക്രൈയ്‌ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ധാരണയായി. ഭൂമി വിട്ടുകൊടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി-പുടിന്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ച്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. വേദിയുടെ കാര്യത്തില്‍ ധാരണയായില്ല. പിന്നീട് തീരുമാനിക്കും. ശേഷം, വെടിനിര്‍ത്തലടക്കം […]
Read more

പണിമുടക്കില്‍ വലഞ്ഞ് എയര്‍ കാനഡ; വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാര്‍ ദുരിതത്തില്‍

ഓട്ടവ: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് എയര്‍ കാനഡയുടെ മുഴുവന്‍ വിമാനസര്‍വീസുകളും റദ്ദാക്കി. പതിനായിരത്തിലേറെ കാബിന്‍ക്രൂ അംഗങ്ങള്‍ പ്രഖ്യാപിച്ച 72 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് ഒരുദിവസം മാത്രം ഏകദേശം 1.30 ലക്ഷം യാത്രക്കാരെയാണ് ബാധിച്ചത്. എയര്‍കാനഡയുടെ ബജറ്റ് സര്‍വീസ് വിഭാഗമായ എയര്‍ കാനഡ റൂഷിന്റെ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. തങ്ങളുടെ വിമാനങ്ങളില്‍ ടിക്കറ്റെടുത്തവര്‍ മറ്റുവിമാനങ്ങളെ ആശ്രയിക്കുന്നില്ലെങ്കില്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് എയര്‍കാനഡ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. പതിനായിരത്തിലേറെ കാബിന്‍ക്രൂ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയന്റെ നേതൃത്വത്തില്‍ ശനിയാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer