Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

അഫ്ഗാൻ ഭൂകമ്പം: സഹായവുമായി ഇന്ത്യ, മരുന്നും ഭക്ഷണവും അയച്ചു

ന്യൂഡൽഹി: ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള 21 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ അയച്ചു. ഭൂകമ്പത്തിൽ 1,400 ൽ അധികം ആളുകൾ മരിക്കുകയും 2,500 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വ്യാപക […]
Read more

അഫ്ഗാനിസ്താന്‍ ഭൂകമ്പം: മരണം 1400 കവിഞ്ഞു

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു. താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 3000-ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുർബലമായ വീടുകൾ ആയതിനാലും അതുപോലെ തന്നെ ആളുകൾ ഉറക്കത്തിൽ ആയിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായി. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച 5.2 തീവ്രതയുള്ള ഭൂകമ്പമുണ്ടായി. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് ഭൂകമ്പമാപിനിയില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജലാലാബാദിന് […]
Read more

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന ഒന്നാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ ഒരുമിച്ച് നേരിടണമെന്നും മോഡി പറഞ്ഞു. ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസം​ഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച‌ മോദി, മനുഷ്യത്വത്തിന് എതിരായ ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
Read more

അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 20 മരണം

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിലെ മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ 20 മരണം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക സമയം രാത്രി 11:47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് – വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ പരിക്കേറ്റ് നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. […]
Read more

ഐ ഫോണ്‍ 17 ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് ആപ്പിള്‍

കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിള്‍. സെപ്റ്റംബര്‍ 9 ന് കലിഫോര്‍ണിയയിലെ കുപ്പോര്‍ട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ ആയിരിക്കും ലോഞ്ചിങ് നടക്കുക. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ തുടങ്ങിയ നാല് പുതിയ മോഡലുകളാണ് ഐഫോണ്‍ പുറത്തിറക്കുക. ഡിസൈനിങ്ങിലും ,പ്രോഗ്രാമിങിലും ഉള്‍പ്പടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ […]
Read more

പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ്: മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി:പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ ബെല്‍ജിയത്തിലെ അപ്പീല്‍ കോടതി വീണ്ടും തള്ളി. 6300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നയതന്ത്ര തലത്തില്‍ തുടരുന്നതിനിടെയാണ് മെഹുല്‍ ചോക്സി ബെല്‍ജിയത്തിലെ കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വമ്പന്‍ വായ്പാ തട്ടിപ്പിന് പിന്നാലെ രാജ്യം വിട്ട ചോക്സി പലതവണ ഒളിവില്‍ പോയെന്നും ജാമ്യം ലഭിച്ചാല്‍ ബെല്‍ജിയത്തില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യയില്‍ കേസന്വേഷിക്കുന്ന […]
Read more

ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ദോഹ: ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്.ആ​ഗ​സ്റ്റ് 28 മു​ത​ൽ 60 ദി​വ​സ​ത്തെ അ​ധി​ക സ​മ​യ​പ​രി​ധി​യാ​ണ് അ​നു​വ​ദി​ച്ച​ത്. നേരെത്തെ, 2007ലെ ​ട്രാ​ഫി​ക് നി​യ​മം ന​മ്പ​ർ (19) അ​നു​സ​രി​ച്ച് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജൂലൈ 27ന് പുറപ്പെടുവിച്ച അറിയിപ്പിൽ രജിസ്‌ട്രേഷൻ പു​തുക്കുന്നതിന്​ വാഹന ഉടമകൾക്ക് 30 ദിവസത്തെ സമയം നൽകിയിരുന്നു. ഈ കാലാവധി അ​വ​സാ​നി​ച്ചത്തിനെ തു​ട​ർ​ന്നാ​ണ് വീണ്ടും 60 ദിവസം കൂടി ​സ​മ​യ​പ​രി​ധി നൽകിയത്.
Read more

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ചൈനലയിലേക്ക്

ടോക്കിയോ: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നൽകും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോൺ ഫാക്ടറിയും മോദി സന്ദർശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാൻജിനിൽ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം നാലിനാകും മോദി എത്തുക. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിൻപിങ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന […]
Read more

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്തംബര്‍ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ മിക്ക പ്രവാസികള്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോ എടുക്കേണ്ടതായി വരും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഫോട്ടോകളാണ് ഇനി മുതല്‍ ആവശ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം. തലയും തോള്‍ഭാഗവും ഉള്‍പ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. […]
Read more

കംബോഡിയന്‍ നേതാവുമായുള്ള ഫോണ്‍സംഭാഷണം; തായ്‌ലൻഡ്‌ പ്രധാനമന്ത്രിയെ പുറത്താക്കി

ബാംങ്കോക്ക്: തായ്‌ലൻഡ്‌ പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി. കംബോഡിയന്‍ മുന്‍ ഭരണാധികാരിയുമായുള്ള ഫോണ്‍സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിലാണ് പുറത്താക്കിയത്. ഭരണഘടനാ കോടതിയുടേതാണ് നടപടി. ധാര്‍മിക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തായ്‌ലൻഡില്‍ ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള ഷിനവത്ര കുടുംബാംഗമാണ് പെയ്‌തോങ്താന്‍. 2024 ഓഗസ്റ്റിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പെയ്‌തോങ്താന്‍ ഷിനവത്ര അധികാരമേറ്റത്. ഒരു വര്‍ഷം മാത്രം പദവിയിലിരുന്നതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി വരുന്നത്. മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തായ്‌ലന്‍ഡിലെ ഭരണഘടനാ കോടതി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കൽ […]
Read more

Recent News

Advertisement
WhiteswanTV Footer