സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: World

ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് ജയം

മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർഥി യമാൻഡൂ ഒർസിക്ക് ജയം. മധ്യ-വലത് ഭരണസഖ്യത്തി​ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോയെയാണ് ഒർസി തോൽപ്പിച്ചത്. തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ വ്യക്തികൂടിയാണ് ഒർസി. ‘സ്വാതന്ത്ര്യത്തി​ന്റെയും സമത്വത്തി​ന്റെയും സാഹോദര്യത്തി​ന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചു’– ഒർസി പറഞ്ഞു. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഡെൽഗാഡോ 46ശതമാനവും ഒർസി 49ശതമാനവും വോട്ടുകൾ നേടിയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ […]
Read more

ഇലോൺ മസ്‌കി​ന്റെ യു.എസ് സർക്കാറിലുള്ള പങ്കാളിത്തത്തിൽ ആശങ്ക : ആഞ്ജല മെർക്കൽ

ബെർലിൻ : ഇലോൺ മസ്‌കി​ന്റെ യു.എസ് സർക്കാറിലുള്ള പങ്കാളിത്തത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ. ശക്തരും സാധാരണക്കാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്നതാവണം രാഷ്ട്രീയമെന്നും ആഞ്ജല മെർക്കൽ പറഞ്ഞു. യു.എസ് പ്രസിഡന്റായി വരുന്ന ഡൊണാൾഡ് ട്രംപുമൊത്തുള്ള ഇലോൺ മസ്‌കിന്റെ പാശ്ചാത്യ ജനാധിപത്യ ക്രമത്തെക്കുറിച്ചുള്ള ഭയം ആഞ്ജല തന്റെ ഓർമ്മക്കുറിപ്പിലാണ് പങ്കുവെച്ചിരിക്കുന്നത്. 2007-08 സാമ്പത്തിക പ്രതിസന്ധിയിൽ ജർമൻ ചാൻസലറായിരിക്കെ, രാഷ്ട്രീയ മേഖലയാണ് കാര്യങ്ങൾ നേരെയാക്കാൻ കഴിയുന്ന അന്തിമ അധികാരം എന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. […]
Read more

ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം

ബെയ്‌റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. പുലർച്ചെ നാലോടെയാണ് ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ബെയ്റൂട്ടിലെ ബസ്തയിലാണ് സ്ഫോടനങ്ങളുണ്ടായത്. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാല് റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികൾ അറിയിച്ചു. ബെയ്‌റൂട്ടിനെ ലക്ഷ്യമാക്കി ഈ ആഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ വ്യോമാക്രമണമാണിത്. ലൈംഗികപീഡനക്കേസ്: പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഞായറാഴ്ച റാസ് അൽ-നബാ ജില്ലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. പുറത്തുവന്ന […]
Read more

ബ്രിട്ട​ന്റെ മുൻ ഉപപ്രധാനമന്ത്രി ജോൺ പ്രെസ്കോട്ട് അന്തരിച്ചു

ലണ്ടൻ: ബ്രിട്ട​​ന്റെ മുൻ ഉപപ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായിരുന്ന ജോൺ പ്രെസ്കോട്ട് അന്തരിച്ചു. 86ാം വയസ്സിലാണ് അന്ത്യം. മുൻ കച്ചവട നാവികനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ പ്രെസ്‌കോട്ട് അന്തരിച്ചുവെന്ന് ഭാര്യ പോളിനാണ് അറിയിച്ചത്. നാലു പതിറ്റാ​​ണ്ടോളം വടക്കൻ ഇംഗ്ലണ്ടിലെ ‘ഹള്ളി’ൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു ഇദ്ദേഹം. ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് നിയമിതനായ പ്രെസ്‌കോട്ടിന് 2019ൽ പക്ഷാഘാതം സംഭവിക്കുകയും അൽഷിമേഴ്‌സ് ബാധിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം ജൂലൈയിൽ പാർലമെന്റിന്റെ അപ്പർ ചേംബർ അംഗത്വത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 1997 ൽ […]
Read more

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്; പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു , മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാഫ് എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചായിരുന്നു അറസ്റ്റ് വാറന്റ്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം മുറുകുന്നതിന് ഇവർ മൂന്ന് പേരും ഉത്തരവാദികളാണെന്ന് കോടതി കണ്ടെത്തി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അതിജീവനത്തിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ ഗാസയിലെ സാധാരണക്കാർക്ക് ബോധപൂർവ്വം നിഷേധിച്ചു. കൂടാതെ മരുന്നും മെഡിക്കൽ സപ്ലൈകളും ഇന്ധനവും വൈദ്യുതിയും നിഷേധിച്ചു എന്നും […]
Read more

വീടില്ലെങ്കില്‍ എന്റെ കൂടെ പോരൂ; കുഞ്ഞന്‍ റോബോട്ട് വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി

ഷാങ്ഹായ്: ചൈനയില്‍ റോബോട്ടിക്‌സ് കമ്പനിയില്‍ വിചിത്രസംഭവം നടന്നതായി റിപ്പോർട്ടുകൾ. ഒരു കുഞ്ഞന്‍ റോബോട്ട് മറ്റ് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹാങ്ചൗവിലെ കമ്പനി നിര്‍മിച്ച നിര്‍മിതബുദ്ധി അധിഷ്ഠിത കുഞ്ഞന്‍ റോബോട്ട് എര്‍ബായ് ആണ് മറ്റ് റോബോട്ടുകളെ കടത്തിക്കൊണ്ടുപോയത്. പോസ്റ്റ് കാണുക മനുഷ്യരേപ്പോലെ റോബോട്ടുകള്‍ പരസ്പരം സംസാരിക്കുന്നതായാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. രണ്ടുവ്യത്യസ്ത കമ്പനികളുടേതാണ് റോബോട്ടുകള്‍. പ്രചരിക്കുന്ന വീഡിയോ രണ്ട് കമ്പനികളും വ്യാജമല്ല എന്ന് അറിയിച്ചു. തങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമാണ് അതെന്ന് വിശദീകരിച്ചു. വലിയ റോബോട്ടുകള്‍ക്ക് […]
Read more

ഗസയെ കൊള്ളയടിക്കാൻ ഇസ്രയേല്‍ സൈന്യം മൗനാനുവാദം നൽകുന്നു

പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗസ്സയെ കൊള്ളയടിക്കാൻ മൗനാനുവാദം നൽകി ഇസ്രയേല്‍ സൈന്യം. ഗസയിലേക്ക് സഹായവുമായിപ്പോകുന്ന വാഹനങ്ങൾ കൊള്ളയടിക്കാനും പ്രൊട്ടക്ഷന്‍ ഫീസ് പിടിച്ചുപറിക്കാനും വിവിധ ഗുണ്ടാ സംഘങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം മൗനാനുവാദം നൽകുന്നു. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ നൂറോളം ലോറികളാണ് കൊള്ളയടിക്കപ്പെട്ടത്. കൊള്ളയടിക്കപ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഭക്ഷണവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളുമായി വരുന്നവയാണ്. കൊള്ളയടി കാരണം വടക്കന്‍ ഗസയില്‍ അവശ്യ സഹായം പോലും എത്താത്തതിനാൽ പട്ടിണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . ഇസ്രയേല്‍ പ്രതിരോധ സേന ഇതിനെതിരെ കണ്ണടയ്ക്കുന്നുവെന്നാണ് ആരോപണം.
Read more

ആണവ നയത്തിലെ പരിഷ്‌കാരങ്ങൾക്ക് അംഗീകാരം നൽകി റഷ്യ

മോസ്കോ: ആണവ നയത്തിലെ പരിഷ്‌കാരങ്ങൾക്ക് അംഗീകാരം നൽകി റഷ്യൻ‌ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പുതിയ നയം റഷ്യയ്‌ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകും. ബാഹ്യ ആക്രമണങ്ങളെ ചെറുക്കാൻ ആണവായുധങ്ങളുടെ ഉപയോഗം വിപുലീകരിക്കാൻ പുതുക്കിയ നയം റഷ്യയെ അനുവദിക്കുന്നു. ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ റഷ്യയ്‌ക്കെതിരായ ഏതു സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാം. സഖ്യരാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയുടെ സാഹചര്യത്തിലാണ് നയ പരിഷ്കരണം .യുക്രെയ്‌നുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആണവ നയത്തിലെ പരിഷ്‌കാരങ്ങൾക്ക് റഷ്യ അംഗീകാരം നൽകിയത്.
Read more

പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങും; പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വേയ്സ്

അബുദാബി: സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി അബുദാബിയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. 10 സെക്ടറുകളിലേക്ക് കൂടി പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് പദ്ധതി. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനം നവംബര്‍ 25ന് നടക്കും. 83 സെക്ടറുകളിലേക്കാണ് ഇത്തിഹാദ് നിലവില്‍ സര്‍വീസുകള്‍ നടത്തി വരുന്നത്. പുതിയ മൂന്ന് സെക്ടറുകള്‍ നേരത്തെ വെളിപ്പെടുത്തിയതായി ഇത്തിഹാദിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരുന്നു. പ്രേഗ്, വാര്‍സോ, അല്‍ അലമൈന്‍ എന്നിവയാണ് ഈ മൂന്ന് […]
Read more

ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ബെയ്‌റൂത്തിലെ റാസ് അൽ നബായിൽ നടന്ന വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ബെയ്‌റൂട്ടിലെ സിറിയൻ ബാത്ത് പാർട്ടിയുടെ ലബനൻ ബ്രാഞ്ച് ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് അഫീഫ്. ഹിസ്ബുള്ളയുടെ വാർത്ത സമ്മേളനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് അഫീഫായിരുന്നു. കഴിഞ്ഞ മാസം ഹിസ്ബുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തെ കുറിച്ച് വിശദീകരിച്ചതും അഫീഫായിരുന്നു. ഹിസ്ബുള്ളയുടെ […]
Read more

Recent News

Advertisement