സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: World

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല; ബ്രിക്‌സ് ഉച്ചക്കോടിയില്‍ നരേന്ദ്ര മോദി

മോസ്‌കോ: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക സുരക്ഷയ്ക്ക് യുദ്ധമല്ല വേണ്ടത്, ചര്‍ച്ചയും നയതന്ത്രവുമാണ്. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഭീകരവാദത്തെയും യുവാക്കളെ മതമൗലികവാദികളാക്കാനുള്ള നീക്കത്തെയും നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉജ്വല സ്വീകരണമാണ് നല്‍കിയത്. ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുക്രൈമായുള്ള സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് മോദി പുടിനോട് ആവശ്യപ്പെട്ടത്. ബ്രിക്‌സിലേക്ക് കൂടുതല്‍ രാജ്യങ്ങളെ […]
Read more

യഹ്‍യ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്

ഗസ്സസിറ്റി : തെക്കൻ ഗസ്സയിലെ റഫയിലെ താൽ അൽ സുൽത്താനിലെ കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ മൂന്നുപേരിൽ ഒരാൾ സിൻവാറാണെന്നാണ് സ്ഥിരീകരിച്ച് ഹമാസ്. ഹമാസിന്റെ ഗസ്സയിലെ മേധാവി ഖലീൽ ഹയ്യ ആണ് ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. ബുധനാഴ്ച രാത്രി തെക്കൻ ഗസ്സയിലുള്ള സതേൺ കമാൻഡ് 828-ാം ബ്രിഗേഡിലെ ഇസ്രായേൽ സൈനികരാണ് ആക്രമണം നടത്തിയത്. ഹമാസിന്റെ ഏറ്റവും കരുത്തനും കാർക്കശ്യക്കാരനുമായ നേതാവായിരുന്നു സിൻവാർ. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേൽ ആരോപിക്കുന്ന […]
Read more

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് സംഭവത്തില്‍ മകള്‍ പിടിയില്‍

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത സംഭവത്തില്‍ മകള്‍ പിടിയില്‍. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് 32 കാരിയായ ടൊറിലെന മെയ് ഫീല്‍ഡ്സ് 86 കാരിയായ അമ്മ ട്രൂഡി ഫീല്‍ഡ്സിനെ കൊലപ്പെടുത്തി പാചകം ചെയ്തത്. വീട്ടു ജോലിക്കാരന്‍ വീട്ടുവളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലിക്കാരന്‍ വിവരം ഉടനെ പൊലീസിലറിയിച്ചു. ഗായികയാകാന്‍ വേണ്ടിയാണ് ടൊറിലെന കാലിഫോര്‍ണിയയില്‍ എത്തുന്നത്. മന്ത്രവാദമാകാം യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. ട്രൂഡിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചും വെടിവെച്ചുമാണ് യുവതി കൊലപ്പെടുത്തിയത്. പിന്നാലെ […]
Read more

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ അറസ്റ്റ് വാറന്റ്

ന്യൂഡൽഹി : മനുഷത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് ആരോപിച്ച്, വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ അറസ്റ്റ് വാറന്റ്. ശൈഖ് ഹസീനയെ അറസ്റ്റ് ചെയ്ത് നവംബർ 18ന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവെന്ന് ബംഗ്ലാദേശ് ഇന്റർനാഷനൽ ക്രൈംസ് ട്രിബ്യൂണൽ ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‍ലാം പറഞ്ഞു. ശൈഖ് ഹസീന ഭരണകാലത്ത് കൂട്ടക്കൊലകൾ നടത്തിയെന്നും ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‍ലാം പറഞ്ഞു. ശൈഖ് ഹസീനയുടെ പാർട്ടിയിലെ മറ്റ് ചിലർക്കെതിരെയും അറസ്റ്റ് വാറന്റ് […]
Read more

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായതില്‍ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രിക്ക്

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതില്‍ കനേഡിയന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായതില്‍ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെന്നാണ് ഇന്ത്യയുടെ വിമര്‍ശനം. ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് സംശയം പ്രകടിപ്പിച്ചത്. ഇന്ത്യക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന ട്രൂഡോയുടെ വെളിപ്പെടുത്തല്‍ ഇക്കാര്യത്തില്‍ തെളിവാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ രംഗത്തെത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. ഈ മാസം 19ന് […]
Read more

ഒന്‍പത് വര്‍ഷത്തിന് ശേഷം പാകിസ്ഥാന്‍ മണ്ണില്‍ കാലുകുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി

ഇരുപത്തിമൂന്നാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താനില്‍ എത്തി. നീണ്ട ഒന്‍പത് വര്‍ഷത്തിന് ശേഷം പാക് മണ്ണില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എത്തിയത്. ജയശങ്കറിനെ ഹസ്തദാനം നല്‍കിയാണ് ഷെഹബാസ് ഷരീഫ് സ്വീകരിച്ചത്. തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് ഒരുക്കിയ അത്താഴവിരുന്നില്‍ ജയശങ്കര്‍ പങ്കെടുത്തു. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്. പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യ അത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെന്ന് പാകിസ്താനും അറിയിച്ചിരുന്നു. ചൈനീസ് […]
Read more

ഇന്ത്യക്കെതിരെ ഉപരോധം കൊണ്ടുവരാന്‍ ഒരുങ്ങി കാനഡ

ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി കാനഡ. ഖാലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തെച്ചൊല്ലി നയതന്ത്രബന്ധം ഉലഞ്ഞിരിക്കെയാണ് കാനഡയുടെ പുതിയ നീക്കം. കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കൊപ്പം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലെത്തിയായിരുന്നു മെലാനി ജോളിയുടെ പ്രതികരണം. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം നയതന്ത്രപ്രതിനിധികളെ പുറത്താക്കുക എന്നത് ഒരു രാജ്യം സ്വീകരിക്കുന്ന ഏറ്റവും ഉയര്‍ന്നതും കഠിനവുമായ നടപടിയാണെന്നും മെലാനി ജോളി പറഞ്ഞു. നിജ്ജാര്‍ വധക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ […]
Read more

യു.എൻ സേനാംഗങ്ങളെ ആക്രമിക്കാതിരിക്കാൻ ഇസ്രായേലി പ്രതിരോധ സേന പരമാവധി ശ്രമിച്ചു ; ബെഞ്ചമിൻ നെതന്യാഹു

തെൽഅവീവ് : ഹിസ്ബുല്ല ലക്ഷ്യങ്ങൾ ആക്രമിക്കുമ്പോൾ യു.എൻ സേനാംഗങ്ങളെ ആക്രമിക്കാതിരിക്കാൻ ഇസ്രായേലി പ്രതിരോധ സേന പരമാവധി ശ്രമിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ അംഗങ്ങളെ ഇസ്രായേൽ സൈന്യം മനഃപൂർവം ലക്ഷ്യം വെച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് യു.എൻ സേന അംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. ലബനാൻ-ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള യുദ്ധമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം സേനാംഗങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇസ്രായേലി നഗരങ്ങളെയും ജനങ്ങളെയും ആക്രമിക്കുമ്പോൾ […]
Read more

കാനഡയുടെ ദക്ഷിണേന്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ ഇന്ത്യ ലക്ഷ്യം വെച്ചു; ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയ്‌ക്കെതിരായ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രൂഡോ. കാനഡയുടെ ദക്ഷിണേന്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ ഇന്ത്യ ലക്ഷ്യം വെച്ചുവെന്നും വ്യക്തമായ തെളിവുകള്‍ ഉള്ള സംഭവത്തില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ ഇന്ത്യ തയ്യാറായില്ലയെന്നും ട്രൂഡോ ആരോപിച്ചു. ആഭ്യന്തര പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തെളിവുകള്‍ നല്‍കിയിട്ടും സഹകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും ട്രൂഡോ പറഞ്ഞു. ആഭ്യന്തര പരമാധികാരം വെല്ലുവിളിക്കപ്പെടുന്ന നടപടി അംഗീകരിക്കുക […]
Read more

Recent News

Advertisement