Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം; പിന്നിൽ ഇസ്ലാമിക സംഘമെന്ന് ആരോപണം

ആംസ്റ്റർഡാം: നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം. ജൂത സമൂഹത്തിനെതിരെയുള്ള ലക്ഷ്യം വച്ചുള്ള ആക്രമണമാണ് സ്ഫോടനമെന്ന് ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമ പറഞ്ഞു. രാത്രിയിലായിരുന്നു സംഭവം. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി. ചെറിയ രീതിയിൽ മാത്രമാണ് സ്കൂളിന് നാശനഷ്ടമുണ്ടായത്. ആളപായം ഉണ്ടായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പശ്ചിമേഷ്യൽ യുദ്ധം കനക്കുന്ന സാഹചര്യത്തിലാണ് ആംസ്റ്റർഡാമിൽ ആക്രമണം. നേരത്തെ ഒസ്ലോയിൽ യുഎസ് എംബസിയിലും ആക്രമണം നടന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ സിനഗോഗിന്റെ പ്രവേശന കവാടത്തിൽ […]
Read more

അമേരിക്കയിൽ ‘യു വിസ’ക്കായി വ്യാജ കവർച്ച ആസൂത്രണം ചെയ്തു: 11 ഇന്ത്യക്കാർ പിടിയിൽ

വാഷിങ്ടൺ: അമേരിക്കയിൽ താമസാനുമതി ലഭിക്കാനായി വ്യാജ കവർച്ചകൾ ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോസ്റ്റണിലെ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തെ പിടികൂടിയത്. ഗൗരവമേറിയ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കും അന്വേഷണത്തിൽ നിയമപാലകരെ സഹായിക്കുന്നവർക്കും അമേരിക്ക നൽകുന്ന പ്രത്യേക വിസയായ ‘യു വിസ’ നേടുന്നതിനായാണ് ഇവർ വ്യാജ ആക്രമണ നാടകങ്ങൾ ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. വിസ ലഭിക്കാനായി ബാറുകൾ, പലചരക്ക് കടകൾ, ഫാസ്റ്റ് […]
Read more

പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

ടോക്കിയോ: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഉത്തര കൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച നടന്ന പരീക്ഷണത്തിൽ ഏകദേശം 10 മിസൈലുകൾ വിക്ഷേപിച്ചതായാണ് പ്രാഥമിക വിവരം. ഇതിൽ ചിലത് ജപ്പാൻ തീരത്തിന് സമീപമുള്ള സമുദ്ര ഭാഗത്തേക്ക് പതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ദക്ഷിണ കൊറിയയും ജപ്പാനും മിസൈൽ വിക്ഷേപണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് ചില സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ. എല്ലാ വിക്ഷേപണ വിവരങ്ങളും ഉടൻ പുറത്തുവിടാറില്ലാത്തതിനാൽ പിന്നീട് […]
Read more

ഇന്ത്യയെ അന്ന് ഭീഷണിപ്പെടുത്തി, ഇന്ന് കെഞ്ചുന്നു; യുഎസിനെ പരിഹസിച്ച് ഇറാൻ

ടെഹ്റാൻ: ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധികൾക്കിടെ അമേരിക്കയുടെ നിലപാടുകളെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തടയാൻ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ യു.എസ് ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്ന് അരാഗ്ചി ആരോപിച്ചു. എക്‌സിലൂടെയായിരുന്നു ഇറാന്റെ പ്രതികരണം. ‘ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ മാസങ്ങളോളം യുഎസ് സമ്മർദം ചെലുത്തി. എന്നാൽ, ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് […]
Read more

ഇറാഖിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ എൻജിനീയർക്ക് ദാരുണാന്ത്യം

മുംബൈ: ഇറാഖിലെ ബസറയ്ക്ക് സമീപം ഖോർ അൽ സുബൈർ തുറമുഖത്തിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലെ അഡീഷണൽ ചീഫ് എൻജിനീയർ ദേവനന്ദൻ പ്രസാദ് സിങ് (54) മരിച്ചു. മാഷൽ ഐലൻഡ്‌സ് പതാകയുള്ള ‘എംടി സേഫ്‌സീ വിഷ്ണു’ കപ്പലിലാണ് ബുധനാഴ്ച ആക്രമണം നടന്നത്. ഫെബ്രുവരി 28-ന് ഇറാനുനേരെ യുഎസും ഇസ്രായേലും നടത്തിയ ആക്രമണത്തിന് മൂന്ന് ദിവസം മുൻപാണ് ദേവനന്ദൻ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. 25 വർഷമായി കപ്പലിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ ഏഴുവർഷമായി കരയിൽ ഡെസ്‌ക് ജോലികളിൽ […]
Read more

ഖാർഗിലെ ആക്രമണത്തിന് പിന്നാലെ അടിക്കുറിപ്പില്ലാത്ത വീഡിയോ പങ്കുവെച്ച് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിൽ വ്യോമാക്രമണം നടത്തിയതായി അറിയിച്ചതിന് പിന്നാലെ ബോംബാക്രമണ ദൃശ്യങ്ങൾ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ വീഡിയോ ഖാർഗ് ദ്വീപിലെ ആക്രമണവുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അടിക്കുറിപ്പോ വിശദീകരണമോ നൽകാതെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിവിധ സ്ഥലങ്ങളിൽ ബോംബാക്രമണം നടത്തുന്നതും […]
Read more

ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തെന്ന് അമേരിക്ക

വാഷിങ്ടൺ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങളെ അമേരിക്കൻ സൈന്യം ലക്ഷ്യമിട്ട് ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തുടർന്നും തടസ്സപ്പെടുകയാണെങ്കിൽ ഇറാന്റെ എണ്ണവിതരണ ശൃംഖല പൂർണമായും തകർക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. മാനുഷിക പരിഗണന കണക്കിലെടുത്ത് എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യമിടുന്നത് ഒഴിവാക്കുകയാണെന്നും എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ ആ തീരുമാനം പുനഃപരിശോധിക്കേണ്ടിവരുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ […]
Read more

ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്

വാഷിങ്ടൺ: ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാന്റെ സൈന്യം ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ സേന തകർത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ദ്വീപിലെ എണ്ണ ടെർമിനലുകൾ ഇപ്പോഴും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപിലെ […]
Read more

ഒമാനിൽ ‌ഡ്രോൺ തകർന്നു വീണ് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: ഇറാനെതിരായ യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒമാനിൽ ഡ്രോൺ തകർന്നുവീണ് രണ്ട് പ്രവാസികൾ മരിച്ചു. സൊഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിനിടെ മറ്റൊരു ഡ്രോണും പ്രദേശത്ത് തകർന്നു വീണെങ്കിലും അതിൽ ആരും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സംഭവം. ഇറാന്റെ കൂടുതൽ ഡ്രോണുകൾ ഇന്നലെ കുവൈത്ത്, യു.എ.ഇ, ഇറാക്ക്, ബഹ്റൈൻ, […]
Read more

ഒമാനിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് പേർ മരിച്ചു

മസ്കറ്റ്: ഒമാനിൽ നടന്ന ആക്രമണത്തിൽ രണ്ട് പ്രവാസികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സോഹാറിലെ അൽ അവാഹി വ്യവസായ മേഖലയിൽ ഉണ്ടായ ആക്രമണത്തിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിന്റെ ലക്ഷ്യം സമീപത്തുള്ള റിഫൈനറിയായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതേസമയം ദുബായിലെ സെൻട്രൽ മേഖലയിലും ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. സൗദി അറേബ്യയിലേക്കും സമീപപ്രദേശങ്ങളിലേക്കും തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് ഒമാനിലുണ്ടായ സംഭവം. അതേസമയം ഒമാനിൽ നടന്ന ആക്രമണങ്ങളുമായി തങ്ങൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer