Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

അതിർത്തിയിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ കനത്ത വെടിവയ്പ്പ്

കാബൂൾ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട് ദിവസങ്ങൾക്കുശേഷം വെള്ളിയാഴ്ച രാത്രി അതിർത്തിയിൽ കനത്ത വെടിവെപ്പ്. ഇരുവശവും പരസ്പരം ആക്രമണം ആരംഭിച്ചതായി ആരോപിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഖത്തർ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിൽ നടന്ന ചർച്ചകൾക്കും ഇരു സർക്കാരുകളും പുതുക്കി ഉറപ്പിച്ച വെടിനിർത്തലിന് പിന്നാലെയാണ് ഈ സംഘർഷം. അഫ്ഗാൻ മണ്ണിൽ നിന്നുള്ള തീവ്രവാദ ആക്രമണങ്ങൾ പാകിസ്ഥാൻ ആരോപിച്ചപ്പോൾ, തങ്ങളുടെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾക്ക് ഉത്തരവാദികളാക്കാനാകില്ലെന്ന് കാബൂൾ നിഷേധിച്ചു. ഒക്ടോബറിലെ ഏറ്റുമുട്ടലിന് ശേഷം ഇതാണ് അതിർത്തിയിൽ […]
Read more

ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം

വാഷിങ്‌ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ ആദ്യ സമാധാന പുരസ്‌കാരം ലഭിച്ചു. 2026 ഫുട്‌ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് ചടങ്ങിനോടനുബന്ധിച്ച് വാഷിങ്ടനിലെ കെന്നഡി സെന്ററിൽ വെച്ചാണ് പുരസ്‌കാരം കൈമാറിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗാസ സമാധാനകരാറിന് നേതൃത്വം വഹിച്ച ട്രംപിന്റെ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഇൻഫന്റീനോ വ്യക്തമാക്കി. ലോകത്തെ കൈകളിൽ താങ്ങിനിർത്തുന്നതായി രൂപകൽപ്പന ചെയ്ത, ട്രംപിന്റെ പേര് ആലേഖനം ചെയ്ത സ്വർണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. “ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ […]
Read more

ഇസ്രായേൽ ജയിലില്‍ ക്രൂര പീഡനം; മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: കടുത്ത പീഡനങ്ങളെ തുടർന്ന് ഇസ്രായേൽ തടവറയിൽ മൂന്ന് ഫലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. , ഗസ്സയിലെ ഖാൻ യൂനുസിലും റഫയിലും ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഫലസ്​തീനികളും കൊല്ലപ്പെട്ടു. ദക്ഷിണ ലബനാന് നേർക്കും ഇസ്രായേൽ ഇന്നലെ വ്യോമാക്രമണം നടത്തി. ഹമാസിനെ നേരിടാൻ ഗസ്സയിൽ ഇസ്രായേൽ പിന്തുണയോടെ രൂപീകരിച്ച അബു ഷബാബ് സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച തെക്കൻ ഗസ്സയിൽ ആഭ്യന്തര ഏറ്റുമുട്ടലിലാണ് ഇയാൾ മരിച്ചതെന്ന് ഇസ്രായേലി പ്രതിരോധ വൃത്തങ്ങൾ […]
Read more

കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി കസ്റ്റഡിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുള്ള പ്രദേശത്ത് പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കസ്റ്റഡിയിൽ. കൊലപാതകം നടന്ന സ്ഥലത്ത് പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് എത്തുകയും മൃതദേഹം പരിശോധിക്കുകയും ചെയ്തു. തുടർന്ന്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും ഫോറൻസിക് മെഡിസിൻ ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും വിളിച്ചുവരുത്തി. കേസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Read more

ഖത്തറിന്‍റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ

ദോഹ: സമാധാന ശ്രമങ്ങളിൽ ഖത്തർ വഹിക്കുന്ന നിർണായക പങ്ക് പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ബുധനാഴ്ച സമാപിച്ച ജിസിസിയുടെ 46-ാം ഉച്ചകോടിയുടെ പ്രഖ്യാപനത്തിലാണ് ഖത്തറുടെ നയതന്ത്ര ഇടപെടലുകൾക്ക് അഭിനന്ദനം അറിയിച്ചത്. ഗാസയിൽ വെടിനിർത്തലിനും ബന്ദി മോചനത്തിനുമായി ഖത്തർ നടത്തിയ പ്രവർത്തനങ്ങളെ ഉച്ചകോടി പ്രത്യേകം ശ്രദ്ധപ്പെടുത്തി. ഖത്തർ, ഈജിപ്ത്, തുർക്കി, അമേരിക്ക എന്നിവ ചേർന്നുള്ള ഗാസ കരാർ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക മുൻ‌കരുതലാണെന്ന് ജിസിസി വിലയിരുത്തി. കരാറിന്റെ ചർച്ചകളും പ്രാവർത്തികമാക്കലും പ്രാദേശിക സ്ഥിരതയിലേക്ക് നീങ്ങുന്ന […]
Read more

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു

തെൽ അവീവ്: ഇസ്രായേലിന്റെ പിന്തുണയോടെ ഗാസയിൽ പ്രവർത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ നടന്ന ആക്രമണത്തിലാണ് അബു ഷബാബ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഹമാസ് അനുഭാവികളോ അബു സ്നൈമ കുടുംബം പോലെ ഗാസയിലെ സായുധ കുടുംബങ്ങളുമായുള്ള തർക്കമോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഗാസയിൽ ഹമാസിന്റെ സ്വാധീനം കുറയ്ക്കുന്നതിനും താത്‌കാലികമായി സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഇസ്രായേൽ പിന്തുണച്ചിരുന്ന നേതാവായിരുന്നു യാസർ അബു ഷബാബ്. […]
Read more

ഒമാനിൽ സ്വകാര്യ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്‌കത്ത്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട അടൂർ ഏഴംകുളം പ്ലാവിളയില്‍ ഫിലിപ് കോശിയുടെ മകളും കൊല്ലം കടമ്പനാട് എടക്കാട് ചെറുതാപ്പില്‍ സി.കെ.തോംസണിന്റെ ഭാര്യയുമായ ചെറുതാപ്പില്‍ വീട്ടില്‍ ഷീബ തോംസണ്‍ (54) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഷീബ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. വർഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റർനാഷനല്‍ സ്‌കൂളില്‍ ടീച്ചറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ശാരീരികാസ്വസ്ഥതയെ തുടർന്ന് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഷീബയെ പ്രവേശിപ്പിച്ചിരുന്നത്. അവിടെ […]
Read more

കുവൈത്തിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. അൽ-ഖസർ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഷ്യൻ സ്വദേശിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തന്നെ ക്രൂരമായി മർദ്ദിച്ചതായും തനിക്ക് അറിയാവുന്ന വ്യക്തികൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതായും അദ്ദേഹം അന്വേഷകർക്ക് നൽകിയ പ്രാഥമിക മൊഴിയിൽ വ്യക്തമാക്കി. ആക്രമണത്തിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനും ഉത്തരവാദികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.
Read more

ആസ്ട്രേലിയയിൽ കുട്ടികൾക്ക് സമൂഹ മാധ്യമ നിരോധനം

മെൽബൺ: ആസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം വരുന്നതോടെ 10 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിർജീവമാകും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്‌ടോക്, സ്നാപ്ചാറ്റ് ഉൾപ്പെടെ പത്തിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ കുട്ടികളുടെ അക്കൗണ്ടുകൾ പരിശോധിച്ച് നീക്കം ചെയ്യണമെന്നാണ് സർക്കാരിന്റെ നിർദേശം. ഇതിന്റെ ലംഘനത്തിന് ടെക് കമ്പനികൾക്ക് 495 ലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും. രാജ്യത്ത് നിയമപരമായി അനുവദിച്ച പ്രായം പൂർത്തിയായാൽ മാത്രമേ പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കൂ. കുട്ടികളുടെ സുരക്ഷിതത്വം […]
Read more

റഷ്യൻ കപ്പലിലേക്ക് വീണ്ടും ആക്രമണം

അങ്കാറ: റഷ്യയിൽനിന്ന് ജോർജിയയിലേക്ക് സൂര്യകാന്തി എണ്ണ കൊണ്ടുപോകുന്ന റഷ്യൻ കപ്പൽ കരിങ്കടലിൽ ആക്രമിക്കപ്പെട്ടതായി തുർക്കിയ സമുദ്ര അതോറിറ്റി. കഴിഞ്ഞ ദിവസം രണ്ട്‌ റഷ്യൻ എണ്ണ ടാങ്കറുകൾക്കുനേരെ ആക്രമണം നടന്നിരുന്നു. ഇതിന്‌ പിന്നാലെയുണ്ടായ ആക്രമണത്തിന്‌ പിന്നിൽ ഉക്രയ്‌നാണെന്നാണ്‌ പുറത്തു വരുന്ന റിപോർട്ടുകൾ. ചരക്ക്‌ കപ്പലുകൾക്കെതിരായ ആക്രമണങ്ങളെ തുർക്കിയ പ്രസിഡന്റ് റജപ്‌ തയ്യിപ്‌ എർദോഗൻ അപലപിച്ചു. കപ്പലിലെ ജീവനക്കാർക്കും പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്‌ക്കും വെല്ലുവിളിയാകുന്ന ആക്രമണങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer