Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

മാർഷൽ ദ്വീപിന്റെ എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടി​​ച്ചെടുത്തതായി അമേരിക്ക

ദുബൈ: മാർഷൽ ദ്വീപിന്റെ കൊടിയുള്ള എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടി​​ച്ചെടുത്തതായി അമേരിക്ക . ജൂണിൽ ഇസ്രായേലുമായി നടന്ന യുദ്ധത്തിനുശേഷം തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിലിരിക്കെ ഒരു കപ്പൽ ഇറാൻ അതിർത്തിയിൽ തടഞ്ഞതായാണ് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ ആരോപിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങൾ നിലനിന്നതിനാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അവർ പുറത്തുവിട്ടില്ല. ‘തലാറ്’ എന്ന കപ്പൽ സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് വഴി യാത്ര ചെയ്യുന്നതിനിടെയാണ് ഇറാൻ വളഞ്ഞിട്ട് പിടികൂടിയത്. സംഭവ […]
Read more

നാല് രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് തുടക്കംകുറിച്ച് യു.എസ്

വാഷിങ്ടൺ: അർജന്റീന, ഇക്വഡോർ, എൽസാൽവഡോർ, ഗ്വാട്ടിമാല എന്നിവരുമായി പുതിയ വ്യാപാരബന്ധം സ്ഥാപിക്കാൻ അമേരിക്ക മുന്നോട്ട്. ഇതുസംബന്ധിച്ച കരാർ തയ്യാറായതായി ട്രംപ് ഭരണകൂടം അറിയിച്ചു. രണ്ടാഴ്ചയ്ക്കകം കരാറിൽ ഒപ്പുവെക്കാനാണ് നീക്കം. അമേരിക്കൻ കാർഷിക-വാണിജ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. താരിഫ് ഒഴികെയുള്ള വ്യാപാരതടസ്സങ്ങൾ കുറയ്ക്കൽ, അമേരിക്കയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ്, യുഎസ് കമ്പനികളിൽ ഡിജിറ്റൽ സേവന നികുതി ചുമത്താതിരിക്കുന്നത് തുടങ്ങിയ നിർദേശങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ താരിഫ് ഇളവും ലഭിക്കും. […]
Read more

കരീബിയൻ കടലിൽ വീണ്ടും യുഎസ് ആക്രമണം

വാഷിങ്‌ടൺ: കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് യുഎസ് വീണ്ടും ആക്രമണം നടത്തി. നാലുപേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തുന്നതെന്നാരോപിച്ച് നടത്തുന്ന ഇരുപതാമത്തെ ആക്രമണമാണ് ഇത്. സെപ്തംബർ മുതൽ അമേരിക്ക ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 80 പേർ മരിച്ചു. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ മേഖലയിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം. ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന പേരിലാണ് ദൗത്യം നടക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിടുന്നതെന്ന […]
Read more

ഇസ്ലാമാബാദ്‌ സ്‌ഫോടനം; നാലുപേർ പിടിയിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനത്ത് 12 പേരുടെ മരണത്തിന് കാരണമായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഘാൻ സെല്ലിൽ പ്രവർത്തിക്കുന്ന ഒരു കമാൻഡറിനെയും മൂന്നു കൂട്ടാളികളെയും ആണ് സുരക്ഷാ ഏജൻസികൾ പിടികൂടിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം മുൻപ് തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തിരുന്നു. കിഴക്കൻ അഫ്ഘാനിൽ നിന്നുള്ള ഉസ്‌മാൻ എന്നയാളാണ് ആത്മഹത്യാകാരനെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ജുഡീഷ്യൽ കോംപ്ലക്സിന് സമീപം കാറിനകത്ത് ഉണ്ടായ ശക്തമായ സ്ഫോടനത്തിലാണ് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. […]
Read more

യുക്രൈനില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

കീവ്: യുക്രൈനിലെ തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യൻ സേന വീണ്ടും വ്യാപകമായി വ്യോമാക്രമണം നടത്തി. നഗരത്തിലെ എല്ലാ ജില്ലകളിലും ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. പ്രധാനമായും കീവിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി സ്‌ഫോടനങ്ങൾ ഉണ്ടായിരുന്നു. തലസ്ഥാനത്തെ 10 ജില്ലകളില്‍ എട്ടിലേറെ സ്ഥലങ്ങളിലായി കെട്ടിടങ്ങൾക്ക് തീപിടുത്തവും മറ്റും സംഭവിച്ചുവെന്ന് മേയര്‍ വ്യക്തമാക്കി. നഗരത്തിലെ അടിയന്തര മെഡിക്കൽ സംഘം മുഴുവൻ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിൽ നിലവിൽ കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതീവ […]
Read more

ബാലിയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർ മരിച്ചു

ഡെൻപസാർ: ഇന്തോനേഷ്യയിലെ ബാലിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽ പെട്ട് അഞ്ച് പേർ മരിച്ചു. ചൈന സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ എട്ടുപേരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് കാര്യമായ പരിക്കുകളില്ല. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Read more

ജാവയിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകി പെയ്ത കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. വെള്ളിയാഴ്ച രാവിലെ മുതൽ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ സംയുക്ത സംഘം തിരച്ചിൽ പുനരാരംഭിച്ചു.
Read more

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിച്ചു

നീണ്ട 43 ദിവസത്തെ അനിശ്ചിതത്വത്തിനും ബുദ്ധിമുട്ടുകൾക്കും വിരാമമിട്ട് അമേരിക്ക പുതിയ പ്രതീക്ഷകൾ ഉദയം ചെയ്തിരിക്കുകയാണ്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കുന്ന സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരിക്കുന്നു . ഇതോടെ ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ സർക്കാർ ഷട്ട്ഡൗണിനാണ് അവസാനമായിരിക്കുന്നത്. ബില്ലിൽ ഒപ്പിട്ടേതാടെ ഭക്ഷ്യസഹായം, ഫെഡറൽ ശമ്പള വിതരണം, എയർ ട്രാഫിക് കൺട്രോൾ പോലുള്ള പ്രധാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള വഴി തുറന്നിരിക്കുന്നു. കുറച്ച് ആഴ്ചകളായി ബൂദ്ധിമുട്ട് അനുഭവിക്കുന്ന […]
Read more

വിദ്യാർത്ഥികൾക്ക് ട്രംപിന്റെ പച്ചക്കോടി

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടിയേറ്റ നയത്തിൽ നിരവധി മാറ്റങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്നിരുന്നു. ആ മാറ്റങ്ങൾ വിദ്യാർഥികളുടെ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന അപ്രതീക്ഷിത പ്രഖ്യാപനം തന്നെയായിരുന്നു. സെപ്റ്റംബർ 19 ന് ട്രംപ് പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ നിലവിലെ വിസ ഉടമകൾ ഉൾപ്പെടെയുള്ള എച്ച് -1 ബി വിസാ ഉടമകൾക്ക് അവരുടെ തൊഴിലുടമ സ്പോൺസർഷിപ്പ് നൽകിയില്ലെങ്കിൽ യുഎസിലേക്ക് പ്രവേശനം നിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ എന്ന തന്റെ പ്രധാന അജണ്ടയിൽ നിന്നും […]
Read more

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഇസ്രായേലി കുടിയേറ്റക്കാർ

റാമല്ല: മധ്യ വെസ്റ്റ് ബാങ്കിലെ ദേർ ഇസ്തിയയ്ക്കടുത്തുള്ള പള്ളിക്ക് തീയിട്ട് ഇസ്രായേലി കുടിയേറ്റക്കാർ. ഖുര്‍ആൻ പകർപ്പുകൾ കത്തിക്കുകയും പള്ളിയുടെ ചുവരുകളിൽ ആക്ഷേപ സന്ദേശങ്ങൾ എഴുതുകയും ചെയ്തു. മതസ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നതിന്റെ ഉദാഹരണമായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഫലസ്തീൻ മതകാര്യ മന്ത്രാലയം ആക്രമണം ശക്തമായി അപലപിക്കുകയും ഇത് അന്താരാഷ്ട്ര നിയമലംഘനമാണെന്നും അറിയിച്ചു. ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര ഇസ്‌ലാമിക് സംഘടനകളുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. റമല്ലയ്ക്കു വടക്കുള്ള സിൻജിൽ പട്ടണത്തിലും കുടിയേറ്റക്കാരുടെ ആക്രമണം നടന്നു. വെസ്റ്റ് ബാങ്കിൽ, പ്രത്യേകിച്ച് ഒലിവ് വിളവെടുപ്പ് സീസണിൽ, […]
Read more

Recent News

Advertisement
WhiteswanTV Footer