Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ജി 20 ഉച്ചകോടിക്ക്‌ നാളെ 
ദക്ഷിണാഫ്രിക്കയിൽ 
തുടക്കം

ജോഹന്നാസ്‌ബർഗ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കും. വേദിയിൽ മോദി ഇന്ത്യ–ബ്രസീൽ–ദക്ഷിണാഫ്രിക്ക കൂട്ടായ്മയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ നൽകിയ കേസാണ് ബഹിഷ്‌കരണ നിലപാടിന് പിന്നിലെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ ധനസഹായം, കടാശ്വാസ നടപടികൾ, സാമ്പത്തിക വളർച്ച, വ്യവസായവത്കരണം എന്നിവയാണ് ഈ വർഷത്തെ ഉച്ചകോടിയുടെ മുഖ്യ അജണ്ട.
Read more

ഏഷ്യാ പസിഫിക് ഭദ്രാസന വാര്‍ഷികത്തിനായി ഓസ്‌ട്രേലിയയില്‍ പരിശുദ്ധ കാതോലിക്കാബാവായുടെ ശ്ലൈഹീക സന്ദര്‍ശനം, സിഡ്നിയില്‍ ഊഷ്മള വരവേല്‍പ്പ്

സിഡ്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാര്‍ഷികവും മലങ്കര സഭ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാബാവയുടെ ശ്ലൈഹിക സന്ദര്‍ശനം. നവംബര്‍ 21 മുതല്‍ 24 വരെ സിഡ്‌നി റീജിയണിലും ഭദ്രാസനാസ്ഥാനമായ ക്യാന്‍ബേറയിലുമാണ് സന്ദര്‍ശനവും ചടനജുകളുംനടക്കുക 21 ന് ഓസ്‌ട്രേലിയയിലെ വിവിധ രാഷ്ട്രീയ സാമുദായിക സഭാ നേതാക്കളുമായി പരിശുദ്ധ ബാവ തിരുമേനി കൂടികാഴ്ച നടത്തും. 22ന് രാവിലെ 10 മണിക്ക് ഭദ്രാസന രൂപീകരണ വാര്‍ഷികവും വിവിധ കാരുണ്യ […]
Read more

പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക്; ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും

ഡല്‍ഹി : ഈ ആഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നത്. ഈജിപ്തില്‍ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും ആസിയാന്‍ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് മോദി വിട്ടുനില്‍ക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജി-20 ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജി-20 ഉച്ചകോടിക്ക് എത്തുമോ എന്നകാര്യവും വ്യക്തമല്ല. അടുത്ത […]
Read more

ഖഷോഗി വധം:സൗദി കിരീടാവകാശിയെ പ്രതിരോധിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: സൗദി വിമര്‍ശകനും വാഷിങ്ടന്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോര്‍ട്ടിനെ നിരാകരിച്ചാണ് ട്രംപിന്റെ പ്രസ്താവന. ഖഷോഗി വിവാദ വ്യക്തിയായിരുന്നുവെന്നും ചിലപ്പോള്‍ അരുതാത്തത് സംഭവിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചക്കിടെ ട്രംപ് പറഞ്ഞു. അതേസമയം ഖഷോഗി കൊല്ലപ്പെട്ടത് […]
Read more

ഫലസ്തീൻ രാഷ്ട്രത്തെ എതിർക്കുമെന്ന് നെതന്യാഹു

തെൽ അവീവ്: ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന പ്രയത്‌നങ്ങളെ ഇസ്രായേൽ എതിർക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഗസ്സ മേഖലയിൽ ഫലസ്തീനിന്റെ സ്വാതന്ത്ര്യ ശ്രമങ്ങളെ നയിക്കുന്ന യുഎസ് നേതൃത്വം എതിർപ്പുള്ളതിനാൽ, യു.എൻ. സുരക്ഷാ സമിതിയിൽ വോട്ട് നടത്തുന്നതിന് മുമ്പാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. നെതന്യാഹു ഫലസ്തീൻ രാഷ്ട്ര രൂപീകരണം ഹമാസിന് ഒരു അംഗീകാരമാകുമെന്നാണ് നിരീക്ഷിക്കുന്നത്. കാരണം ഇസ്രായേൽ അതിന്റെ അതിർത്തിയിൽ കൂടുതൽ ശക്തമായ ഹമാസ് ഭരണം നിലനിര്‍ത്തിയേക്കും. എ​ന്നാ​ൽ, ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് യു.​എ​സ് ശ്ര​മി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ […]
Read more

സൗദിക്ക് എഫ് -35 യുദ്ധ വിമാനങ്ങൾ കൈമാറുമെന്ന് ട്രംപ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ ചിലർ ഈ ഇടപാടിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ട്രംപ് ഇടപാടുമായി മുന്നേറുമെന്ന് വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യു.എസ് സന്ദർശനത്തിന് മുമ്പിലാണ് ഇത് പ്രഖ്യാപിച്ചത്. ഏഴു വർഷത്തിനുശേഷം ആദ്യമായി ഒരു സൗദി കിരീടാവകാശി അമേരിക്ക സന്ദർശിക്കുന്നു. ട്രംപ് സന്ദർശനത്തെ സൗദിക്ക് നൽകിയ വലിയ ആദരവെന്ന് ഉദ്ദേശിക്കുന്നുവെന്ന് സൂചിപ്പിച്ചു. ചൊവ്വാഴ്ച സൗദി കിരീടാവകാശി അമേരിക്കയിലെത്തും. ട്രംപും അദ്ദേഹവും തമ്മിലുള്ള […]
Read more

യു.കെ. അഭയാർഥികൾക്ക് സ്ഥിര താമസത്തിനായി 20 വർഷം കാത്തിരിക്കേണ്ടി വരും

ലണ്ടൻ: യു.കെയിൽ അഭയാർഥി പദവി ലഭിക്കുന്നവർക്ക് ഇപ്പോൾ സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാൻ 20 വർഷം കാത്തിരിക്കേണ്ടി വരും. പുതിയ അഭയാർഥി നയം ഹോം സെക്രട്ടറി ഷബന മുഹമദ് പ്ര്യഖ്യാപിക്കും. പുതിയ നയം പ്രകാരം ചെറു ബോട്ടുകൾ വഴി രാജ്യത്തേക്ക് കടന്ന് അഭയാർഥിത്വം അഭ്യർത്ഥിക്കുന്നവർക്ക് താൽക്കാലിക അനുമതിയും, ഓരോ വർഷവും പുതുക്കേണ്ട നടപടിയും ബാധകമാകും. നിലവിൽ അഭയാർഥിത്വത്തിന് അപേക്ഷിക്കാൻ 5 വർഷം കാത്തിരിക്കുക ആവശ്യമായിരുന്നു. ഇത് രണ്ടര വർഷം വരെ കുറഞ്ഞിട്ടുണ്ടെങ്കിലും, സ്ഥിര താമസത്തിനുള്ള കാത്തിരിപ്പ് 20 […]
Read more

മദ്യപാനം നിയന്ത്രിക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ തായ്ലൻഡ്

ബാങ്കോക്ക്: തായ്‌ലൻഡ് സർക്കാർ മുൻപ് പ്രഖ്യാപിച്ച കർശന മദ്യനിയന്ത്രണങ്ങൾ പുനപരിശോധന നടത്താൻ തീരുമാനം എടുത്തു. പുതിയ മാറ്റങ്ങളുടെ പ്രകാരം ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെ മദ്യപാനം നടത്തുന്നത് നിരോധിക്കുകയും, നിയമലംഘനം സംഭവിച്ചാൽ 10,000 ബാത്ത് വരെ പിഴ ഈടാക്കാനായിരുന്നു തീരുമാനം. 1972ലെ ആൽക്കഹോൾ ബിവറേജ് കൺട്രോൾ ആക്ടിലാണ് തായ്‍ലൻഡ് ഭേദഗതി വരുത്തിയിരുന്നത്. എന്നാൽ, ഇതിനെതിരെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു. റെസ്റ്റോറന്റുകളിലെയും ബാറുകളിലെയും സാധാരണ പ്രവർത്തനരീതിയെ ഈ നിയമം തടസ്സപ്പെടുത്തുന്നുണ്ടെന്നും ഉച്ചകഴിഞ്ഞ് […]
Read more

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ്’ പ്രകാശിപ്പിച്ചു

ഷാർജ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം രചിച്ച ‘ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ്’ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽസാബി പ്രകാശനകർമം നിർവഹിച്ചു, ആദ്യ പകർപ്പ് പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷ ടി. എൻ. കൃഷ്ണകുമാർ ഏറ്റുവാങ്ങി. പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ്.. പ്രവാസികളുടെ നിയമശാക്തീകരണത്തെ ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം ഉൾപ്പെടെ എട്ടോളം […]
Read more

കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണം; 17പേര്‍ കൊല്ലപ്പെട്ടു

കോമ: കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരി കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു. ആശുപത്രി ആക്രമണത്തില്‍ 11 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍സ്യ പ്രദേശത്തെ സിവില്‍ സൊസൈറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer