ജോഹന്നാസ്‌ബർഗ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കും. വേദിയിൽ മോദി ഇന്ത്യ–ബ്രസീൽ–ദക്ഷിണാഫ്രിക്ക കൂട്ടായ്മയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ നൽകിയ കേസാണ് ബഹിഷ്‌കരണ നിലപാടിന് പിന്നിലെന്നാണ് റിപ്പോർട്ട്.
കാലാവസ്ഥാ ധനസഹായം, കടാശ്വാസ നടപടികൾ, സാമ്പത്തിക വളർച്ച, വ്യവസായവത്കരണം എന്നിവയാണ് ഈ വർഷത്തെ ഉച്ചകോടിയുടെ മുഖ്യ അജണ്ട.




