കീവ്: യുക്രൈനിലെ തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യൻ സേന വീണ്ടും വ്യാപകമായി വ്യോമാക്രമണം നടത്തി. നഗരത്തിലെ എല്ലാ ജില്ലകളിലും ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. പ്രധാനമായും കീവിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി സ്‌ഫോടനങ്ങൾ ഉണ്ടായിരുന്നു.
തലസ്ഥാനത്തെ 10 ജില്ലകളില്‍ എട്ടിലേറെ സ്ഥലങ്ങളിലായി കെട്ടിടങ്ങൾക്ക് തീപിടുത്തവും മറ്റും സംഭവിച്ചുവെന്ന് മേയര്‍ വ്യക്തമാക്കി. നഗരത്തിലെ അടിയന്തര മെഡിക്കൽ സംഘം മുഴുവൻ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിൽ നിലവിൽ കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.




