Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ വിവാദം; തർക്കം തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസും ദേവസ്വം ബോർഡും തമ്മിൽ തർക്കം തുടരുന്നു. ചട്ടലംഘനവും സ്ഥലംമാറ്റങ്ങളും ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ രംഗത്തെത്തി.

കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് അഞ്ച് ദിവസത്തിനിടെ മൂന്നു തവണ സ്ഥലംമാറ്റം ലഭിച്ചതായി റിപ്പോർട്ട്. ദേവസ്വം മന്ത്രിയുടെ നിർദേശപ്രകാരം പുതുക്കിയ ഉത്തരവിലും ബോർഡ് ചട്ടം പാലിച്ചില്ലെന്നാണ് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആരോപിക്കുന്നത്. ഇതിനെതിരെ അവർ വീണ്ടും മന്ത്രിയെ സമീപിച്ചു. മുൻ സർക്കാർ നിയമിച്ച പ്രസിഡൻറ് കെ. ജയകുമാറും രണ്ട് ഇടത് അംഗങ്ങളുമുള്ള ബോർഡ് ഇറക്കിയ ഉത്തരവിനെതിരെ മന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. ബോർഡിലെ പ്രധാന തസ്തികകളിൽ സിപിഎം- കോൺഗ്രസ് സംഘടനകൾ തമ്മിൽ പിടിമുറുക്കം നടക്കുന്നതായും ആരോപണമുണ്ട്.

വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രസിഡൻറ് പി.ആർ. ശ്രീശങ്കറിനെ ശബരിമല എ.ഒ. ആയി നിയമിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ജനറൽ അഡ്മിനിസ്ട്രേഷനിലേക്കും പിന്നീട് ഏറ്റുമാനൂർ എ.ഒ. ആയും മാറ്റി. മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായ തുടർച്ചയായ സ്ഥലംമാറ്റങ്ങൾ വിവാദമായി.

ബോർഡ് അറിയാതെയാണ് ചില ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് ഇടത് സംഘടന ആരോപിക്കുന്നു. അതേസമയം പ്രധാന ദേവസ്വങ്ങളിലെ നിയമനങ്ങളിൽ കോഴ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. മലയാലപ്പുഴ, തിരുവല്ല, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിലെ നിയമനങ്ങളിലാണ് ആരോപണം ഉയരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer