Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രിയദർശിനി പദ്ധതിക്ക് വൻ സ്വീകാര്യത; സ്ത്രീ യാത്രക്കാർ 11.84 ലക്ഷമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ജൂൺ 8-ന് 7.5 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്തിരുന്നതെങ്കിൽ, ജൂൺ 16-ഓടെ അത് 11.84 ലക്ഷമായി ഉയർന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

സ്ത്രീകൾ വലിയ ആവേശത്തോടെയാണ് പദ്ധതി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് നൽകേണ്ട 2.46 കോടി രൂപ സർക്കാർ നൽകാനുണ്ടെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഫലമായി പ്രതീക്ഷിച്ച വരുമാനക്കുറവ് നിലവിൽ അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ തിരുവനന്തപുരത്ത് മാത്രം 384 സിറ്റി ഫാസ്റ്റ് സർവീസുകളുണ്ടെന്നും ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് രണ്ട് സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറിയാക്കി മാറ്റുകയാണ് ചെയ്തതെന്നും വിശദീകരിച്ചു.

സൗജന്യ യാത്രയ്ക്ക് അർഹതയുള്ള ഓർഡിനറി ബസുകളിൽ പണം നൽകി യാത്ര ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും, പണം നൽകി യാത്ര ചെയ്യാൻ താൽപര്യമുള്ളവർ മറ്റ് സർവീസുകൾ തിരഞ്ഞെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer