Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

ഹിജ്റ പുതുവ‍ർഷാരംഭം;യുഎഇയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി

അബുദാബി: യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം നീണ്ട വാരാന്ത്യ അവധിയാണ് ഇവര്‍ക്ക് ലഭിക്കുക. രാജ്യത്തെ പൊതു മേഖലാ ജീവനക്കാര്‍ക്കും ഇതേ അവധി ദിവസം തന്നെയാണ് ലഭിക്കുക. ജൂൺ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. യുഎഇയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിവസങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു.
Read more

ഖത്തറിൽ ഇന്ന് മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും

ദോഹ: ഖത്തറിൽ ഇന്ന് മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യത. ഖത്തർ കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. കാറ്റ് ശക്തമാകുന്നതിനാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ വർധിക്കാനും അതുമൂലം കാഴ്‌ചപരിധി കുറയാനും സാധ്യതയുണ്ട്. സമുദ്ര സംബന്ധമായ നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ഖത്തർ കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ദോഹയിലും മിസെയ്‌ദിലും ഏറ്റവും ഉയർന്ന താപനിലയായ 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
Read more

മലയാളി ഹാജിമാരുടെ മദീന സന്ദർശനം നാളെ മുതൽ

റിയാദ്: മലയാളി ഹാജിമാരുടെ മദീന സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 345 തീർഥാടകരാണ് ആദ്യദിനത്തിൽ സന്ദർശനത്തിനായി പുറപ്പെടുന്നത്. മദീനയിൽ പ്രവാചക പള്ളിയും ഖബറിടവും റൗദയും ചരിത്രപ്രധാന സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും. ഹജ്ജ് സർവിസ് കമ്പനി ഒരുക്കുന്ന ബസ് മാർഗമാണ് തീർഥാടകരുടെ യാത്ര. ലഗേജുകൾ കൊണ്ടുപോകാനായി പ്രത്യേകമായി ട്രക്കും ഒരുക്കിയിട്ടുണ്ട്. മദീനയിലെ പ്രവാചക പള്ളിക്കടുത്ത് മർക്കസിയ ഏരിയയിലാണ് ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്. മദീനയിൽ എട്ടു ദിവസം നീളുന്ന സന്ദർശനം പൂർത്തീകരിച്ച് ഈ മാസം 25-ന് […]
Read more

യുഎഇയിൽ സ്വർണം വില ഒറ്റയടിക്ക് കുതിച്ചുയര്‍ന്നു

ദുബൈ: യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 383.5 ദിര്‍ഹമാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 414 ദിര്‍ഹവും. ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് നാല് ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. വെള്ളിയാഴ്ച സ്വര്‍ണവില ഗ്രാമിന് 382 ദിര്‍ഹമായിരുന്നു. അതാണ് ശനിയാഴ്ച വീണ്ടും ഉയര്‍ന്ന് 383.5 ദിര്‍ഹത്തിനെത്തിയത്. മൂന്ന് ദിവസത്തിനിടെ 14 ദിര്‍ഹമാണ് കൂടിയത്. ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷമാണ് സ്വര്‍ണ വില കുത്തനെ ഉയരാൻ കാരണം.
Read more

ഉന്നതതല യോഗം ചേർന്ന് കുവൈത്ത്, ആരോഗ്യ സംവിധാനം സുസ്ഥിരമെന്ന് മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ സംവിധാനം സുസ്ഥിരമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ചർച്ചകൾക്കായി ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിമാരുടെ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും വ്യക്തമാക്കി അടിയന്തര പദ്ധതികളും മുൻകരുതൽ നടപടികളും യോഗം അവലോകനം ചെയ്തു. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വൈദ്യസേവനങ്ങൾ സുഗമമായും സാധാരണ നിലയിലും പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ […]
Read more

കുവൈത്തിൽ കൊടും ചൂടിന്റെ മുന്നറിയിപ്പ്, താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ താപനിലയിൽ സ്ഥിരമായ ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തിങ്കളാഴ്ചയോടെ പരമാവധി താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്താനാണ് സാധ്യത. ഉപരിതലത്തിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. തുടക്കത്തിൽ 44 ഡിഗ്രി സെൽഷ്യസായിരിക്കും പരമാവധി താപനില. പിന്നീട് ഇത് ക്രമേണ 48 ഡിഗ്രിയിലേക്ക് ഉയരുമെന്നും അൽ അലി പറഞ്ഞു
Read more

ഹജ്ജ് കഴിഞ്ഞു, ഇന്ത്യൻ തീർഥാടകർ മടങ്ങിത്തുടങ്ങി

റിയാദ്: തീർത്ഥാടന കാലത്തിന് അവസാനം കുറിച്ച് ഹജ്ജ് കർമ്മങ്ങൾക്ക് അവസാനമായി. ഹജ്ജ് കർമങ്ങൾ അവസാനിച്ചതോടെ ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തുടങ്ങി. ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2,800 തീർഥാടകരാണ് തിരിച്ചുപോയത്. നാട്ടിൽനിന്ന് എത്തിയ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലാണ് ഹാജിമാരുടെ മടക്കയാത്രകൾ. കഅ്ബയിലെത്തി വിടവാങ്ങൽ ത്വവാഫ് നിർവഹിച്ചാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. യാത്ര തിരിക്കുന്നതിന് 12 മണിക്കൂർ മുമ്പേ താമസസ്ഥലങ്ങളിൽ തിരിച്ചെത്തണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ നിർദേശം നൽകിയിട്ടുണ്ട്.
Read more

സൗദിയിലെ ജുബൈലിൽ ചെറിയ ഭൂചലനം, 3.35 തീവ്രത

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.35 തീവ്രത രേഖപ്പെടുത്തി. 5.12.55നാണ് അറേബ്യൻ ഗൾഫിൽ ചെറിയ ഭൂചലനം കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവേ നാഷനൽ സീസ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ വഴിയാണ് ഭൂചലനം നടന്നത്. ഭൂകമ്പം ജുബൈലിന് ഏകദേശം 85 കിലോമീറ്റർ കിഴക്കായിട്ടാണ് അനുഭവപ്പട്ടത്. ഭൂകമ്പ തീവ്രത കുറവായിരുന്നതിനാൽ നാശ നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല. സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read more

ഇനി 25 വർഷത്തിന് ശേഷം മാത്രം വേനൽക്കാലത്ത് ഹജ്ജ്

റിയാദ്: ഇനി 25 വർഷത്തിന് ശേഷമായിരിക്കും വീണ്ടും വേനൽ കാലത്ത് ഹജ്ജ് നടക്കുക. ഹജ്ജ് സീസണുകൾ ഇനി കുറച്ചു കാലം വസന്തകാലത്തായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷക‍ർ പറയുന്നു. ഏകദേശം 25 വർഷത്തിന് ശേഷമായിരിക്കും വേനൽക്കാലത്തേക്ക് ഹജ്ജ് മടങ്ങിവരികയെന്നും കാലാവസ്ഥാ നിരീക്ഷകർ കണക്കുക്കൂട്ടുന്നു. അടുത്ത എട്ട് ഹജ്ജ് സീസണുകൾ വസന്തകാലത്തും തുടർന്നുള്ള എട്ടെണ്ണം ശൈത്യകാലത്തും പിന്നീട് ശരത്കാലത്തുമായിരിക്കും. ഹിജ്‌റ കലണ്ടർ ചക്രത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം. സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് […]
Read more

യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും

ദുബൈ: യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും. ഇന്ന് വൈകിട്ട് 7.32ഓട് കൂടി ആകാശത്ത് ചന്ദ്രൻ ഉദിക്കും. നാളെ പുലർച്ചെ 5.55ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രോദയ സമയമായ 7.32ഓട് കൂടി തന്നെ ആകാശത്ത് സ്ട്രോബറി മൂൺ ദൃശ്യമാകും.യുഎഇയിൽ എവിടെ നിന്നും കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ അപൂർവ്വ ദൃശ്യത്തിന് സാക്ഷികളാകാൻ കഴിയും. ബീച്ചുകൾ, മരുഭൂമി, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വളരെ വ്യക്തമായി സ്ട്രോബറി മൂൺ കാണാൻ കഴിയും. താമസക്കാർക്ക് ഇത് ന​ഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാമെന്ന് […]
Read more
Advertisement
WhiteswanTV Footer