Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ. കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്നാണ് ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തത്. വിതരണത്തിനായി ശേഖരിച്ച വൻതോതില്‍ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വച്ചതിനാണ് ഇയാള്‍ പിടിയിലായത്. മയക്കുമരുന്ന് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ വിദേശത്തുള്ള കൂട്ടാളികളിൽ നിന്ന് മയക്കുമരുന്ന് പ്രാദേശികമായി വിതരണം ചെയ്യാൻ നിർദ്ദേശങ്ങൾ ലഭിച്ചതായി […]
Read more

ഒമാനിൽ സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനില്‍ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാൾ അവധി ലഭിക്കുക. ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിന്‍ താരിഖിന്‍റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂൺ ആറിനാണ് ഒമാനിൽ ബലിപെരുന്നാൾ. സൗദി അറേബ്യയില്‍ നാല് ദിവസമാണ് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി. അറഫ ദിനമായ ജൂൺ 5 മുതലാണ് അവധി […]
Read more

യുഎഇയില്‍ പെരുന്നാളിന് 4 ദിവസം അവധി

ദുബായ്: യുഎഇയില്‍ ബലി പെരുന്നാള്‍ അവധി നാലുദിവസം. ജൂണ്‍ അഞ്ച് മുതല്‍ എട്ടുവരെയോ അല്ലെങ്കില്‍ ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെയോ ആയിരിക്കും അവധി. ശനി,ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പെടെയാണ് അവധിയായി കണകാക്കിയിരിക്കുന്നത്. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെയാണ് യുഎഇയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ ഹജ് മാസം ആരംഭിക്കാനുള്ള നിലാവ് നാളെ കാണുമെന്നാണ് രാജ്യന്തര ജ്യോതിശാസ്ത്ര കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. നാളെ ചന്ദ്രനെ കാണാന്‍ സാധിച്ചില്ലെങ്കില്‍ ദുല്‍ ഹജിന്റെ ആദ്യദിനം ഈ മാസം 29ന് ആയിരിക്കും. ബലിപെരുന്നാള്‍ 7നും.
Read more

റഹീം കേസിൽ നിർണായക വിധി, 20 വർഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിനൽ കോടതി

‍റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചന കേസിൽ നിർണ്ണായക വിധി പുറത്ത്. അബ്ദു റഹീന് 20 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന്​ രാവിലെ 9.30ന്​​ നടന്ന സിറ്റിങ്ങിലാണ്​ തീർപ്പുണ്ടായത്​. പബ്ലിക്​ റൈറ്റ്​സ് പ്രകാരമാണ് തടവുശിക്ഷ വിധിച്ചത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി. അതിനുശേഷം ജയിൽ മോചനമുണ്ടാവും. 2026 ഡിസംബറിൽ കേസിന് 20 […]
Read more

ഒമാനില്‍ മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നേഴ്‌സ് മരിച്ചു

സലാല: ഒമാനിൽ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ മലയാളി നേഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ് മരിച്ചത്. ഒമാനിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് മുകളിലായി ഇവർ ചികിത്സയിലായിരുന്നു. ഈ മാസം 13 നാണ് ലക്ഷ്മി മാൻ ഹോളിൽ വീണത്. താമസ സ്ഥലത്തെ മാലിന്യം കളയാനായി പോയതിനിടിയിലായിരുന്നു അപകടം. ആരോ​ഗ്യ മന്ത്രാലയത്തിൻ്റെ സ്റ്റാഫ് നേഴ്സായി ഒരു വർഷം മുൻപാണ് ഇവർ ഒമാനിൽ എത്തിയത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Read more

കൊടും ചൂടില്‍ വെന്തുരുകി യുഎഇ : 50 ഡിഗ്രി കടന്ന് താപനില

അബുദാബി: കൊടും ചൂടില്‍ വെന്തുരുകി യുഎഇ. ഇന്നലെ അബുദാബി ഷവാമെഖില്‍ ഉച്ചക്ക് രണ്ടരക്ക് രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെല്‍ഷ്യസ്. ഇരുപത്തിരണ്ട് വര്‍ഷത്തിനിടെ മെയില്‍ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. ഇതിനു മുന്‍പ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 2009ലാണ്, 50.2 ഡിഗ്രി സെല്‍ഷ്യസ്. ഏപ്രിലില്‍ 42.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ശരാശരി താപനില. 2017ലാണ് ഇതിനു മുന്‍പ് […]
Read more

ആശ്വാസം; യാത്രക്കാർക്ക് അധിക ബാഗേജ് ഓഫറുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്‍പ്രസ്

മസ്കറ്റ്: ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനിൽ നിന്നും കേരളത്തിലേക്ക് അടക്കം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാണ് ഈ ഓഫർ. അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് ആ​റു റി​യാ​ലും പ​ത്തു കി​ലോ​ക്ക് 12റി​യാ​ലും ന​ൽ​കി​യാ​ൽ മ​തി. നേരത്തെ ഇത് അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് 25 റി​യാ​ലും പ​ത്തു കി​ലോ​ക്ക് 50 റി​യാ​ലും ആയിരുന്നു. ഒക്ടോബര്‍ 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ബാഗേജ് നിരക്ക് ഓഫര്‍ ലഭ്യമാണ്. അതേസമയം ഇന്ത്യയില്‍ […]
Read more

ഹജ്ജ് തീർഥാടനത്തിനായി പുണ്യസ്ഥലങ്ങളിലെ ഒരുക്കം പൂർണം

റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി പുണ്യസ്ഥലങ്ങളിലെ ഒരുക്കം പൂർണം. ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പുണ്യസ്ഥലങ്ങളിലെത്തി പരിശോധന നടത്തി. നിലവിലുള്ള സംവിധാനങ്ങൾ, താമസ പദ്ധതികൾ, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം എന്നിവ പരിശോധിച്ചു. തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കുകയും തീർഥാടകർക്ക് നൽകുന്ന സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയുടെ തയ്യാറെടുപ്പ് പരിശോധിക്കുകയും ചെയ്യുന്നതിന് കൂടിയാണ് ഈ നടപടി. പുണ്യസ്ഥലങ്ങളിലെ സേവനത്തിനായുള്ള നിരവധി കമ്പനികളുടെ ഒരുക്കങ്ങൾ ഹജ്ജ് മന്ത്രി വിലയിരുത്തി.
Read more

ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്

അബുദാബി: ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്. 2025 അവസാനത്തോടെ 1,500 ജീവനക്കാരെ കൂടി റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍. നിലവില്‍ ഇത്തിഹാദ് എയര്‍വേയ്സില്‍ 12,000 ജീവനക്കാരാണ് ഉള്ളത്. 2030 ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട റോളുകളില്‍ കൂടുതല്‍ ആളുകളെ വേണ്ടിവരുമെന്ന് ഡോ. ബസ്തകി പറഞ്ഞു. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഈ വര്‍ഷം തുടക്കത്തില്‍ 1,685 ജീവനക്കാരെ കമ്പനി പുതിയതായി […]
Read more

46 സ്പെഷ്യൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 33 പ്രത്യേക വിമാനങ്ങളാണ് മെയ് 31 വരെയും ജൂൺ 10-16നും ഇടയിലും സര്‍വീസ് നടത്തുക. മക്കയിലേക്ക് പുറപ്പെടുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാണ് ഈ സര്‍വീസുകള്‍. കൂടാതെ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് അമ്മാന്‍, ദമ്മാം, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയും അവിടെ നിന്ന് തിരികെയുമുള്ള 13 വിമാന സര്‍വീസുകള്‍ കൂടി എമിറേറ്റ്സ് പ്രഖ്യാപിച്ചു. യുഎസ്എ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, തായ്‍ലാന്‍ഡ് […]
Read more

Recent News

Advertisement
WhiteswanTV Footer