Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

ഖത്തർ അമീറിന്റെ ഔദ്യോഗിക വസതി ചുറ്റിക്കണ്ട് ട്രംപ്

ദോഹ: ഖത്തർ അമീറിന്റെ ഔദ്യോഗിക വസതിയായ അൽ വജ്ബ പാലസ് സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമീറിന്റെ വസതിയിലെത്തിയ ട്രംപിന് വലിയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. പാലസ് മുഴുവൻ ചുറ്റിക്കണ്ട ട്രംപിന് പാലസിനെപ്പറ്റിയുള്ള കാര്യങ്ങൾ അമീർ പറഞ്ഞു കൊടുത്തു. പാലസ് ചുറ്റിക്കാണുന്നതിനിടയിൽ ട്രംപ് ഇത് അടിപൊളി വീടാണിതെന്ന് പറയുകയും ചെയ്തു. മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെയാണ് ട്രംപ് ഖത്തറിലെത്തിയത്. ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ചയും നടത്തി. ഖത്തറിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.
Read more

റിയാദിൽ പറന്നിറങ്ങി ഡോണൾഡ് ട്രംപ്, സ്വീകരിച്ച് സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിലെത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റിയാദിലെത്തിയ ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ടെത്തി സ്വീകരിച്ചു. ഡോണൾഡ് ട്രംപിന് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. സൗദി-യുഎസ് നിക്ഷേപ ഫോറത്തില്‍ പങ്കെടുക്കുന്ന ട്രംപ്, ഖത്തറിലും യുഎഇയിലും സന്ദര്‍ശനം നടത്തും. വമ്പൻ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമം ഇന്ന് നടക്കും. ബഹ്റൈൻ, ഒമാൻ, കുവൈത്ത് രാഷ്ട്രനേതാക്കളെ സൗദി ക്ഷണിച്ചിട്ടുണ്ട്. പലസ്തീൻ സംബന്ധിച്ച് നിർണായക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതകളെന്നും റിപ്പോർട്ടുകളുണ്ട്. […]
Read more

കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ

ദുബൈ: കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇന്ത്യ പാകിസ്ഥാൻ സംഘർഷം കെട്ടടങ്ങിയതോടെ വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ​ഗതിയിലെത്തിയതോടെയാണ് യാത്രക്കാർ കൂടിയതും ടിക്കറ്റ് നിരക്ക് വർധിച്ചതും.
Read more

കുവൈത്ത് പ്രവാസികൾക്ക് ആശ്വാസം; സഹേൽ ആപ്പിൽ പുതിയ സേവനമെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേലിൽ പുതിയ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ ഈ സേവനത്തിലൂടെ കഴിയും. മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമതയോടെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സഹേൽ ആപ്പിൽ ഈ സേവനം കൂടി ചേർത്തിരിക്കുന്നത്. മുൻപ് സിവിൽ ഐഡി മേൽവിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം […]
Read more

ഒറ്റദിവസംകൊണ്ട് നാടുകടത്തിയത് 329 പേരെ; കൂടുതലും സ്ത്രീകൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച 329 പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. താമസ നിയമങ്ങൾ ലംഘിച്ചതിന് പബ്ലിക് സെക്യൂരിറ്റി അധികൃതർ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയവരും, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം കൈവശം വെച്ചതിന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്‌സ് റഫർ ചെയ്തവരും നാടുകടത്തിയവരിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും ഈ സംഘത്തിൽ ഉൾപ്പെടുന്നു. നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റുകൾക്കായി ആദ്യം അവരുടെ സ്പോൺസർമാരെ […]
Read more

വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ്: മിഡിലീസ്റ്റിൽ ഖത്തർ ഒന്നാമത്

ദോഹ: ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ഖത്തർ. ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണ് മ​ധ്യ​പൂ​ർ​വേ​ഷ്യ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന മി​ന മേ​ഖ​ല​യി​ല്‍ 79ാം റാങ്കിൽ ഖത്തർ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഖത്തർ 79ാം റാങ്കിൽ എത്തിയത്. നോർവെ, എസ്റ്റോണിയ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. പത്ത് വർഷത്തിനിടെ മാധ്യമ സ്വാതന്ത്ര്യം ഗുരുതര പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി കൂടി. 180 […]
Read more

അന്താരാഷ്ട്ര യോഗാ ദിനം; ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മസ്കറ്റ് ഇന്ത്യൻ എംബസി

മസ്കറ്റ്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മസ്കറ്റ് ഇന്ത്യൻ എംബസി. യോ​ഗദിനത്തോടനുബന്ധിച്ച് കർട്ടൻ റെയ്‌സർ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി ജിവി ശ്രീനിവാസ് പരിപാടികളിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും, ആരോഗ്യത്തിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നുവെന്നും സ്ഥാനപതി ശ്രീനിവാസ് ചൂണ്ടിക്കാട്ടി. ഒമാനിലെമ്പാടുമുള്ള യോഗ ഗ്രൂപ്പുകൾ പതിവ് പരിശീലനത്തിന്‍റെ പ്രയോജനങ്ങൾ എടുത്തുകാണിക്കുന്ന വിവിധ യോഗ രൂപങ്ങൾ പ്രദർശിപ്പിച്ചു. പൊതു യോഗ പ്രോട്ടോക്കോൾ പിന്തുടരുന്ന സൂര്യ നമസ്‌കാരം, യോഗ അഭ്യാസ്, യോഗ […]
Read more

വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഹജ്ജ് സീസണിൽ വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നൽകിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വീടുകൾ, ഷെൽട്ടറുകൾ, തീർഥാടക താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിപ്പിക്കുകയോ, ഹജ്ജ് കഴിയുന്നതുവരെ അവരെ ഒളിപ്പിക്കുകയോ അല്ലെങ്കിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും അവർക്ക് താമസിക്കാൻ ആവശ്യമായ സഹായം നൽകുകയോ ചെയ്യുന്നവർക്കാണ് പിഴ. നിയമലംഘകരുടെ എണ്ണം അനുസരിച്ച് നൽകുന്ന പിഴയിലും വ്യത്യാസം വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read more

ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ആരംഭിച്ചു

റിയാദ്: ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു. ഈ വർഷത്തെ ഹജ്ജ് വിസ സൗദി ഹജ്ജ് ഉംറ മന്ത്രാലയം അതതിടങ്ങളലെ ഹജ്ജ് സർവിസ് കമ്പനികൾ വഴി വിതരണം ചെയ്യുന്നത്. ഒന്നര ലക്ഷത്തിലധികം കാർഡുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും യാത്രക്കും സഞ്ചാരത്തിനും ‘നുസ്‌ക്’ കാർഡ് നിർബന്ധമാണ്. പ്രതിദിനം 70,000 കാർഡുകൾ വരെ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കിവരുന്നത്. തീർഥാടകരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്.
Read more

ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഉംറ, വിസിറ്റ് വിസ കാലാവധി കഴിയാൻ കാത്തിരിക്കേണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം പറഞ്ഞു. ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി. കാലാവധി അവസാനിച്ചിട്ടും തിരികെ പോകാത്ത തീർഥാടകരെക്കുറിച്ച് റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer