Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pravasam

പഹൽഗാം ഭീകരാക്രമണം; ഇന്ത്യക്ക് കുവൈത്തിന്‍റെ ഐക്യദാർഢ്യം

കുവൈത്ത് സിറ്റി: പഹൽഗാമം ഭീകരാക്രമണത്തിൽ ഐക്യദാർഢ്യവുമായി കുവൈത്ത്. സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം ഭീകരതകളെയും, അവയ്ക്ക് പിന്നിലെ കാരണങ്ങൾ പരിഗണിക്കാതെ, രാജ്യം ശക്തമായി നിരാകരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാന മന്ത്രി ശൈഖ് അഹമദ് അബ്ദുള്ള അൽ സബാഹ് എന്നിവർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് […]
Read more

മലയാളി വിദ്യാർത്ഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര സ്വാദേശിനി ഹെന്ന(21)യാണ് മരിച്ചത്. ന്യൂജേഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ആയിരുന്നു. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ഹന്നയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടം.അസ്‌ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജേഴ്‌സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികൾ പുരോഗമിക്കുകയാണ്.
Read more

പേൾ ഖത്തറിൽ വീട് സ്വന്തമാക്കി നടൻ സെയ്ഫ് അലി ഖാൻ

ദോഹ: ഖത്തറിൽ പുതിയ വീട്​ സ്വന്തമാക്കി ബോളിവുഡ്​ താരം സെയ്ഫ്​ അലി ഖാൻ. ഖത്തറിലെ ആഢംബര മേഖലകളിലൊന്നായ പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിലുള്ള ദി സെന്റ്​ റേജിസിലാണ്​ താരം പുതിയ വീട്​ വാങ്ങിയത്​. അൽ ഫർദാൻ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. മുംബൈയിലെ വസതിയിൽ വെച്ച്​ കുത്തേറ്റ സംഭവത്തിന് മാസങ്ങൾക്ക്‌ ശേഷം സുരക്ഷ കൂടി കണക്കിലെടുത്താണ് താരം ഖത്തറിൽ ആഢംബര വീട്​ സ്വന്തമാക്കിയത്​. തന്റെ കുടുംബത്തിന് വളരെ അനുയോജ്യമായ സ്ഥലമാണിതെന്നും […]
Read more

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

റിയാദ്: ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. തീ‍‍ർത്ഥാടക‍ർക്ക് നൽകുന്ന ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഇതിനായുളള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരും അതിന് സന്നദ്ധമാണ്. തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യോമ, കര, കടൽ കവാടങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ നിരന്തര പരിശോധനക്ക് വിധേയമാക്കും. തീർഥാടകർക്ക് ഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികൾക്കായി ബോധവൽക്കരണ ശിൽപശാലകൾ സംഘടിപ്പിക്കുെമന്നും അതോറിറ്റി പറഞ്ഞു. കൂടാതെ ജിദ്ദ, […]
Read more

സൗദിയിലെ ആദ്യത്തെ റെസിഡൻഷ്യൽ ദ്വീപ് ‘ലാഹിഖ്’ 2028-ൽ തുറക്കും

റിയാദ്: പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകൾ ചേ‍‍ർന്ന ‘ലാഹിഖി’ന്‍റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. സൗദിയിലെ ആദ്യത്തെ റെസിഡൻഷ്യൽ ദ്വീപാണ് ‘ലാഹിഖ്. റെഡ് സീ ഡെവലപ്‌മെൻറ് കമ്പനിയാണ് ചെങ്കടൽ വിനോദസഞ്ചാര കേന്ദ്രത്തിൽ പൂർത്തിയാക്കിയ പാർപ്പിട ആവശ്യത്തിനായി നിർമിക്കുന്ന ദ്വീപിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകളടങ്ങുന്ന സമൂഹത്തിലാണ് ലാഹിഖ് ദ്വീപും സ്ഥിതി ചെയ്യുന്നത്. ദ്വീപിലെ അനിതരസാധാരണമായ പാർപ്പിട സൗകര്യങ്ങളും സേവനങ്ങളും അവിടെ എത്തുന്ന സഞ്ചാരികൾക്ക് ഇത് പുതിയ അനുഭവമായിരിക്കും. മറ്റ് സമുദ്രങ്ങളിൽ കണ്ടെത്താൻ പ്രയാസമുള്ള […]
Read more

സൗദി അറേബ്യയിൽ മോദിയുടെ ദ്വിദിന സന്ദ‍ർശനം: സുപ്രധാന കരാറുകൾ ഒപ്പുവെച്ചേക്കും

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സൗദി സന്ദര്‍ശനം നാളെ ആരംഭിക്കും. സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാന്‍ രാജകുമാരന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി സൗദി അറേബ്യയിലെത്തുന്നത്. ഏപ്രില്‍ 22, 23 തീയതികളില്‍ മോദി ജിദ്ദയിലുണ്ടാകും. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും മോദി സൗദി സന്ദര്‍ശിച്ചിരുന്നു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് സൗദിയുടെ ലക്ഷ്യം. ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സുപ്രധാന […]
Read more

വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

ദോഹ: ഖത്തറിൽ വാ​ഹ​നം ഇ​ല്ലാ​ത്ത​വ​ർ​ക്കും ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് സന്ദേശം അയച്ചിരിക്കുന്നത്. ‘നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്റെ പേ​രി​ൽ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യു​ണ്ട്. അ​ധി​ക പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ത​ന്നെ താ​ഴെ​ കാ​ണു​ന്ന ലി​ങ്ക് വ​ഴി പ​ണം അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്ന’ മു​ന്ന​റി​യി​പ്പു​മാ​യാ​ണ് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​ധി​കാ​രി​ക​മെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധത്തിലുള്ള സ​ന്ദേ​ശ​ങ്ങളും ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​നെ അ​നു​ക​രി​ച്ചു​കൊണ്ടുളള സന്ദേശങ്ങളുമാണ് അയച്ചിരിക്കുന്നത്. തട്ടിപ്പ് പുറത്ത് വന്നതോടെ എ​സ്​എംഎ​സ്, മൊ​ബൈ​ൽ ഫോ​ൺ […]
Read more

വേശ്യാവൃത്തി, സ്ത്രീകളുൾപ്പടെ നാല് പ്രവാസികൾ സൗദി അറേബ്യയിൽ അറസ്റ്റിൽ

തബൂക്ക്: സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയ കേസിൽ നാല് പ്രവാസികൾ അറസ്റ്റിൽ. വടക്കൻ തബൂക്ക് മേഖലയിലെ ദുബ ​ഗവർണറേറ്റിലാണ് വേശൃവ്യത്തി നടത്തിയ രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേർപിടിയിലായത്. ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. തബൂക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്. മനുഷ്യക്കടത്ത് വിരുദ്ധ വിഭാ​ഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകൾ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
Read more

ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദ്ദേശം പുറത്ത്

മനാമ: ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് പൊടിക്കാറ്റ് ആരംഭിച്ചത്. കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ബഹ്റൈന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശിയിരുന്നു. പൊടിക്കാറ്റ് ഒരാഴ്ച വരെ തുടരാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് അന്തരീക്ഷത്തിലേക്ക് ഉയരാനുളള സാധ്യതയുണ്ട്. ഇതോടെ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
Read more

നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും ഹിന്ദിയിൽ നന്ദി അറിയിച്ച് ശൈഖ് ഹംദാൻ

ദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാ‍ർക്കും നന്ദി അറിയിച്ച്‌‌ ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ച കുറിപ്പിൽ ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് ശൈഖ് ഹംദാന്‍ നന്ദി അറിയിച്ചത്. ഇന്ത്യയിലെത്തിയ ശൈഖ് ഹംദാന് ഊഷ്മളമായ വരവേൽപ്പായിരുന്നു ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ മേഖലകളിലെ […]
Read more

Recent News

Advertisement
WhiteswanTV Footer